പത്തനംതിട്ടയില്‍ 21, 22 തിയ്യതികളില്‍ യെല്ലോ അലര്‍ട്ട്

മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏത് സമയവും തുറന്ന് അധിക ജലം പുറത്തേക്ക് വിടേണ്ട സാഹചര്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുമൂലം മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട് എന്നീ സ്ഥലങ്ങളില്‍ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

പത്തനംതിട്ടയില്‍ 21, 22 തിയ്യതികളില്‍ യെല്ലോ അലര്‍ട്ട്
പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏത് സമയവും തുറന്ന് അധിക ജലം പുറത്തേക്ക് വിടേണ്ട സാഹചര്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുമൂലം മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട് എന്നീ സ്ഥലങ്ങളില്‍ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
RELATED STORIES

Share it
Top