Latest News

കൊവിഡ് 19: വ്യാജവാര്‍ത്തകളെ തിരിച്ചറിയാന്‍ സംവിധാനമൊരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

കൊവിഡ് 19: വ്യാജവാര്‍ത്തകളെ തിരിച്ചറിയാന്‍ സംവിധാനമൊരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
X

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും വാര്‍ത്തകളുടെ നിജസ്ഥിതി പൗരന്മാര്‍ക്ക് സ്വയം പരിശോധിച്ച് ബോധ്യപ്പെടാനുമുള്ള സംവിധാനം നടപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്ത്രര സെക്രട്ടറിയുടെ നിര്‍ദേശം. കേന്ദ്രം നടപ്പാക്കിയ കൊവിഡ് 19നുമായി ബന്ധപ്പെട്ട ഒരു വെബ് പോര്‍ട്ടലിന്റെ മാതൃകയില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സംവിധാനമൊരുക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നിര്‍ദേശിച്ചിട്ടുള്ളത്.

''പൗരന്മാര്‍ക്ക് വസ്തുതകളും വാര്‍ത്തകളും പരിശോധിച്ച് ഉറപ്പുവരുത്താവുന്ന കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പോലുള്ള ഒരു വെബ് പോര്‍ട്ടല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉടന്‍ തയ്യാറാക്കണം. അതുവഴി സംസ്ഥാനങ്ങളിലെ വാര്‍ത്തകളും വസ്തുതകളും ഓരോരുത്തര്‍ക്കും പരിശോധിക്കാനാവും''-അജയ് ഭല്ല പറഞ്ഞു.

കൊവിഡ് ബാധയുടെ സാഹചര്യത്തില്‍ കേന്ദ്രം സ്വീകരിച്ച പ്രതിരോധ നടപടികളെ കുറിച്ചുള്ള വിശദമായ റിപോര്‍ട്ട് സുപ്രിം കോടതി ആവശ്യപ്പെട്ടതു പ്രകാരം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അഭയകേന്ദ്രങ്ങളുടെയും നിരീക്ഷണസംവിധാനങ്ങളുടെയും കുടിയേറ്റത്തൊഴിലാളികളുടെയും ഭക്ഷണം, താമസം തുടങ്ങിയവയെകുറിച്ചുമുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നടപ്പിലാക്കേണ്ട നിരവധി നിര്‍ദേശങ്ങളും അതുസംബന്ധിച്ച ചില നിരീക്ഷണങ്ങളും കോടതി മുന്നോട്ടുവച്ചിരുന്നു. വ്യാജവാര്‍ത്തകളെ കുറിച്ച് നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it