കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

പ്രഥമപരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കണമെന്നും നിലവാരമുള്ള വിദ്യാഭ്യാസത്തിന് കാംപസുകളില്‍ സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. പ്രഥമപരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കണമെന്നും നിലവാരമുള്ള വിദ്യാഭ്യാസത്തിന് കാംപസുകളില്‍ സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

കാംപസുകളില്‍ സമാധാനം പുനഃസ്ഥാപിക്കണം. സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥികളും ചര്‍ച്ച നടത്തണം. കാംമ്പസുകളില്‍ ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തുനിര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

യൂനിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളില്‍ ഗവര്‍ണര്‍ പി. സദാശിവം കഴിഞ്ഞദിവസം ഇടപെട്ടിരുന്നു. വിഷയത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് അദ്ദേഹം നേരിട്ട് വിശദീകരണം തേടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

RELATED STORIES

Share it
Top