വിനോദസഞ്ചാരികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; 4 പേര്‍ക്ക് പരിക്ക്, വാഹനം തകര്‍ത്ത് പണവും ബാഗും കവര്‍ന്നു

മുക്കത്തുനിന്നും കൊടൈക്കനാലിലേക്ക് പോയ സംഘത്തിനു നേരെ മേലാറ്റുര്‍ മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കോട്ടോപാടത്തു വെച്ചാണ് ആക്രമണമുണ്ടായത്.

വിനോദസഞ്ചാരികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; 4 പേര്‍ക്ക് പരിക്ക്, വാഹനം തകര്‍ത്ത് പണവും ബാഗും കവര്‍ന്നു

മണ്ണാര്‍ക്കാട്: വിനോദ യാത്രാ സംഘത്തിനു നേരെ ഗുണ്ടാ ആക്രമണം. നാലു പേര്‍ക്ക് പരിക്കേറ്റു.വാഹനം അടിച്ചു തകര്‍ത്ത സംഘം പണവും ബാഗും കവര്‍ന്നു. പരിക്കേറ്റവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കത്തുനിന്നും കൊടൈക്കനാലിലേക്ക് പോയ സംഘത്തിനു നേരെ മേലാറ്റുര്‍ മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കോട്ടോപാടത്തു വെച്ചാണ് ആക്രമണമുണ്ടായത്. കോഴിക്കോട് മുക്കത്തെ സന്നദ്ധ സേന പ്രവര്‍ത്തകരുടെ സംഘടനയായ എന്റെ മുക്കം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്. രാത്രി 12 ഓടെയായിരുന്നു ആക്രമണം നടന്നത്. തുടര്‍ന്ന് തൊട്ടടുത്തുള്ള നാട്ടുകല്‍ പോലിസ് സ്‌റ്റേഷനില്‍ സംഘം അഭയം പ്രാപിക്കുകയായിരുന്നു.

പോലിസിന്റെ സഹായത്തോടെയാണ് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസാദ് മുക്കം, ഷൗഫീക് വെങ്ങളത്, ബിജു പാറക്കല്‍, ശ്രീനിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

RELATED STORIES

Share it
Top