Big stories

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: അറസ്റ്റിലായത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനല്ല; വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശ്യം

കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് അലി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെന്ന തരത്തിലുള്ള മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണ്.

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: അറസ്റ്റിലായത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനല്ല; വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശ്യം
X

എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലിം പ്രസ്താവനയില്‍ പറഞ്ഞു. കേസില്‍ അന്വേഷണം പ്രമുഖരിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ പോപുലര്‍ ഫ്രണ്ടിനെ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കാനുള്ള നീക്കം സംശയാസ്പദമാണ്.

കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് അലി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെന്ന തരത്തിലുള്ള മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണ്. തൊടുപുഴ ന്യൂമാന്‍ കൊളേജിലെ പ്രൊഫ. പി ജെ ജോസഫിനെ അക്രമിച്ച കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ട മുഹമ്മദ് അലി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനല്ല. ഇയാള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. വസ്തുത ഇതായിരിക്കെ എന്‍ഐഎയെ ഉദ്ധരിച്ച് കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ കേസുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങള്‍ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം വഴിതെറ്റിച്ചു വിടാന്‍ ശ്രമിക്കുകയാണ്. നിയമവിരുദ്ധവും രാജ്യദ്രോഹപരവുമായ പ്രവര്‍ത്തനങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ രീതിയല്ല. അത്തരം പ്രവര്‍ത്തനങ്ങളെ ഒരുകാലത്തും സംഘടന പ്രോല്‍സാഹിപ്പിക്കുകയുമില്ല. യാതൊരു വസ്തുതയുമില്ലാതെ സംഘടനയ്‌ക്കെതിരേ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വി കെ സലിം പറഞ്ഞു.



Next Story

RELATED STORIES

Share it