ശബരിമലയിലെ ഭക്തരുടെ പ്രവേശനം: നിര്‍ണായക യോഗം ഇന്ന്
ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ രാവിലെ 11നാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പങ്കെടുക്കും.

പത്തനംതിട്ട: ശബരിമലയില്‍ മാസപൂജക്ക് ഭക്തരെ അനുവദിക്കേണ്ടതുണ്ടോ എന്നതില്‍ ഇന്ന് അന്തിമതീരുമാനം കൈകൊള്ളും. കൊവിഡ് രോഗികള്‍ ഏറുന്ന സാഹചര്യത്തില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു.
ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ രാവിലെ 11നാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പങ്കെടുക്കും. തന്ത്രിയോട് കൂടിയാലോചന നടത്തിയ ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ക്ഷേത്രങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ കടുത്ത എതിര്‍പ്പുമായി രംഗത്തു വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞേക്കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന യോഗത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്ചല്‍ ക്യൂ ബുക്കിങും തുടങ്ങിയിട്ടില്ല. ഇന്നലെ വൈകിട്ട് തുടങ്ങാനായിരുന്നു തീരുമാനം.
അതേസമയം ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തന്ത്രികുടുംബത്തില്‍ ഭിന്നത മറനീക്കി പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രം തുറക്കാം എന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെ മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവര് പിന്തുണച്ചപ്പോള്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആ ഘട്ടത്തില്‍ പ്രത്യേകിച്ച് നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീടാണ് അന്യസംസ്ഥാനങ്ങളിലെ ഹോട്ട് സ്‌പോട്ടുകളില്‍ നിന്നടക്കം ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ ക്ഷേത്രം തുറന്നു കൊടുക്കരുതെന്ന നിലപാട് മഹേഷ് മോഹനര്‍ കൈകൊണ്ടതെന്നാണ് സൂചന.
RELATED STORIES
മകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMT