ഇന്‍ഫോസിസ് സിഎഫ്ഒ രാജീവ് ബന്‍സാല്‍ രാജിവെച്ചു

rajiv-bansal

ബംഗളുരു: ഇന്‍ഫോസിസ് സിഎഫ്ഒ സ്ഥാനത്ത് നിന്ന് രാജീവ് ബന്‍സാല്‍ രാജിവെച്ചു. ഒക്ടോബര്‍ 12 മുതല്‍ അദേഹം സര്‍വീസിലില്ലെങ്കിലും കമ്പനിയെ സംബന്ധിച്ച് രാജി പ്രാബല്യത്തിലാകുക ഡിസംബര്‍ 21 മുതലായിരിക്കുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു.

രംഗനാഥ് ഡി മാവിന്‍കരയെ പുതിയ സിഎഫ്ഒയായി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. നവംബര്‍ 1,2012നാണ് രാജീവ് ബന്‍സാല്‍ സിഎഫ്ഒയായി ചാര്‍ജെടുത്തിരുന്നത്.

RELATED STORIES

Share it
Top