ജോഹര്‍ കപ്പില്‍ ഇന്ത്യ കിരീടം കൈവിട്ടു


ജോഹര്‍ ബഹ്രു:സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി. ആവേശകരമായ ഫൈനലില്‍ ഇന്ത്യ ബ്രിട്ടനോട് 2-3 ന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ശക്തമായ പ്രകടനത്തോടെയാണ് ഇന്ത്യ ഫൈനല്‍ മല്‍സരം ആരംഭിച്ചത്. നാലാം മിനിറ്റില്‍ തന്നെ പെനല്‍റ്റിയിലൂടെ ഗോള്‍ നേടി ഇന്ത്യയെ വിഷ്ണുകാന്ത് സിങ് മുന്നിലെത്തിച്ചു.വെറും മൂന്ന് മിനിറ്റ് മാത്രമേ ഇന്ത്യക്ക് ലീഡ് നിലനിര്‍ത്താനായുള്ളൂ.ജാനിയല്‍ വെസ്റ്റിലൂടെ ബ്രിട്ടന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.രണ്ടാം ക്വാര്‍ട്ടറില്‍ വാശിയോടെ മുന്നേറിയ ഇരു ടീമുകളുടെയും പ്രതിരോധനിര തുടര്‍ച്ചയായി വെല്ലുവിളികള്‍ നേരിട്ടു. മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ രണ്ട് നിര്‍ണായക ഗോളുകള്‍ പിറന്നു. 39,42 മിനിറ്റുകളില്‍ ദെയിംസ് ഓട്‌സാണ് ഈ രണ്ടുഗോളും നേടിയത്. ഇതോടെ മല്‍സരത്തിന്റെ ഗതി ഏറെക്കുറെ തെളിഞ്ഞു.
വിജയസാധ്യത മങ്ങിത്തുടങ്ങിയ ഇന്ത്യക്ക് 55ാം മിനിറ്റില്‍ ലഭിച്ച അഭിഷേകിന്റെ ഗോള്‍ തോല്‍വിയുടെ തീവ്രത 2-3 ആയി കുറക്കുകയായിരുന്നു.ഇതേ മാര്‍ജിനില്‍ തന്നെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലും ബ്രിട്ടന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. കഴിഞ്ഞ സീസണില്‍ ബ്രിട്ടന്‍ റണ്ണര്‍ അപ്പായപ്പോള്‍ ഇന്ത്യക്ക്് വെങ്കലം ലഭിച്ചു.

RELATED STORIES

Share it
Top