Health

കൊളസ്‌ട്രോളസിന്റെ രഹസ്യം

കൊളസ്‌ട്രോളസിന്റെ രഹസ്യം
X






cholestrole-counting-mechin



ഫിദ തബസ്സും



രീരത്തില്‍ ആകമാനം കാണുന്ന മാര്‍ദ്ദവമുള്ള കൊഴുപ്പുപോലെ തോന്നിക്കുന്ന ഒരു പദാര്‍ഥമാണ് കൊളസ്‌ട്രോള്‍. ഇത് ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ഒരു ഘടകമാണ്. എന്നാല്‍, ഇത് അധികമായാല്‍ ശരീരത്തിന് ഹാനികരവും. ഹൃദ്രോഗത്തിന്റെ ഒരു പ്രധാന കാരണം അമിതമായ കൊളസ്‌ട്രോള്‍ നിലയാണ്.
ശരീരകോശങ്ങളുടെ നിര്‍മാണം, വിവിധതരം ഹോര്‍മോണുകളുടെ ഉല്‍പാദനം, പിത്തരസങ്ങളുടെ ഉല്‍പാദനം, നാഡീഞരമ്പുകളുടെ പരിപോഷണം എന്നീ പ്രധാന പ്രവര്‍ത്തനങ്ങള്‍ കൊളസ്‌ട്രോള്‍ ചെയ്യുന്നുണ്ട്. കൊളസ്‌ട്രോള്‍ ലഭിക്കുന്നത് പ്രധാനമായും രണ്ടു മാര്‍ഗങ്ങളില്‍നിന്നാണ്. 80 ശതമാനം കരള്‍ ഉല്‍പാദിപ്പിക്കുന്നു. 20 ശതമാനം ആഹാരത്തില്‍ നിന്നും.
രക്തത്തില്‍ കൊളസ്‌ട്രോള്‍ അധികമാവുമ്പോള്‍ അത് രക്തക്കുഴലുകളുടെ ഭിത്തിയില്‍ പറ്റിപ്പിടിച്ച് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, കാലുകളിലേക്കുള്ള രക്തയോട്ടക്കുറവ് എന്നിവയുണ്ടാക്കുകയും ചെയ്യും.



കൊളസ്‌ട്രോളടങ്ങിയ ചില ആഹാരപദാര്‍ഥങ്ങള്‍


cholostrole-food



മാംസവും മാംസ ഉല്‍പന്നങ്ങളും (പ്രത്യേകിച്ച് മൃഗങ്ങളുടെ മാംസം, കരള്‍, തലച്ചോര്‍), മുട്ടയുടെ മഞ്ഞക്കരു, പാല്‍, പാലുല്‍പ്പന്നങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, ചെമ്മീന്‍, കൊഞ്ച്, കക്കയിറച്ചി, ടിന്‍ ഭക്ഷണങ്ങള്‍, ചോക്ലേറ്റ്, മറ്റു മധുര പദാര്‍ഥങ്ങള്‍ മുതലായവ.


എങ്ങനെ പ്രതിരോധിക്കാം?



1. ഭക്ഷണ ക്രമീകരണം പാലിക്കുക. (പഴങ്ങളും പച്ചക്കറികളും നാരടങ്ങിയ ഭക്ഷണവും ഏറെ ഉള്‍പ്പെടുത്തുക)
2. വ്യായാമം പതിവാക്കുക
3. മദ്യം ഒഴിവാക്കുക
4. പുകവലി ഒഴിവാക്കുക
5. എണ്ണ, മാംസക്കൊഴുപ്പ്- പരമാവധി നിയന്ത്രിക്കുക
6. മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുക
LDL കൊളസ്‌ട്രോളിന്റെ അളവ് പ്രമേഹരോഗി 130ല്‍ താഴെ നിര്‍ത്തണം. ഹൃദ്രോഗി 100ല്‍ താഴെ.
കൊളസ്‌ട്രോളിന്റെ അളവ് അധികമാവുമ്പോള്‍ ഹൃദ്രോഗവും ഹൃദയാഘാതവും ഉണ്ടാവാനുള്ള സാധ്യത വര്‍ധിക്കുന്നു.

കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ മാട്ടിറച്ചിയും കക്ക പോലുള്ളവയും കഴിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍, കൊളസ്‌ട്രോള്‍ 20 ശതമാനം മാത്രമേ ആഹാരത്തില്‍ നിന്നുണ്ടാവുന്നുള്ളൂ. 80 ശതമാനവും കരളാണ് ഉല്‍പാദിപ്പിക്കുന്നത്
Next Story

RELATED STORIES

Share it