Flash News

വിവാഹം എങ്ങനെ റദ്ദാക്കാനാകും?; ഹാദിയയുടെ ഭാഗം കേള്‍ക്കണം: സുപ്രിംകോടതി

വിവാഹം എങ്ങനെ റദ്ദാക്കാനാകും?; ഹാദിയയുടെ ഭാഗം കേള്‍ക്കണം: സുപ്രിംകോടതി
X


[related] ന്യൂഡല്‍ഹി: ഡോ. ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സുപ്രിംകോടതി. ഹേബിയസ് കോര്‍പസ് ഹരജിയില്‍ എങ്ങനെയാണ് വിവാഹം റദ്ദാക്കാന്‍ കഴിയുകയെന്ന് സുപ്രിംകോടതി ചോദിച്ചു. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടും രണ്ടാണ്. മാനസിക പ്രശ്‌നങ്ങളില്ലാത്ത ഒരാള്‍ക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാം. കേസില്‍ ഹാദിയയുടെ ഭാഗം കേള്‍ക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. കേസ് വിശദമായി പരിഗണിക്കുന്നത് ഈ മാസം 30ലേക്ക് മാറ്റിവച്ചു.
നേരത്തെ, കേസ് പരിഗണിച്ച സുപ്രിംകോടതി, ഹാദിയയുടെ സംരക്ഷണ ചുമതല പിതാവിന് മാത്രമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു.24 വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്ക് ഉണ്ടോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഹാദിയ കേസില്‍ പ്രഖ്യാപിച്ച എന്‍ഐഎ അന്വേഷണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീകോടതിയുടെ നിരീക്ഷണം. കേസ് പിന്നീട് കോടതി ഇന്നത്തേക്ക് മാറ്റിവക്കുകയായിരുന്നു.
ഇതിനിടയില്‍, ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം വസ്തുനിഷ്ഠമായിരുന്നുവെന്നും എന്‍ഐഎ അന്വേഷണത്തിനാവശ്യമായ കുറ്റങ്ങളൊന്നും കേസില്‍ ഇല്ലായെന്നും സംസ്ഥാനം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it