Women

മുടിയഴക് കാത്തു സൂക്ഷിക്കാൻ

പുറമേയുള്ള പരിചരണം മാത്രം പോരാ, മുടിയഴക് കാത്തു സൂക്ഷിക്കാൻ. അതിനായി ഭക്ഷണത്തിലും ജീവിതശൈലിയിലും അൽപം ശ്രദ്ധ വയ്ക്കണം.

മുടിയഴക് കാത്തു സൂക്ഷിക്കാൻ
X

പുറമേയുള്ള പരിചരണം മാത്രം പോരാ, മുടിയഴക് കാത്തു സൂക്ഷിക്കാൻ. അതിനായി ഭക്ഷണത്തിലും ജീവിതശൈലിയിലും അൽപം ശ്രദ്ധ വയ്ക്കണം.

∙ അശാസ്ത്രീയമായ ഡയറ്റിങ് രീതി മൂലമുണ്ടാകുന്ന ഭാരക്കുറവ് മുടി പൊഴിച്ചിലിനു കാരണമാകാറുണ്ട്. കാലറി കുറവുള്ള ഭക്ഷണം കഴിക്കുമ്പോൾ, ആവശ്യം വേണ്ട പ്രോട്ടീനോവൈറ്റമിനോ മിനറലുകളോ ലഭിക്കാതെയാകും. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ നോക്കുമ്പോൾ ആരോഗ്യപ്രദമായൊരു ഡയറ്റ് ഡോക്ടറോട് ചോദിച്ച് സ്വീകരിക്കുന്നതാകും നല്ലത്.

∙ പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. മധുരമുള്ള സ്നാക്കുകൾക്ക് പകരം പഴങ്ങളോ നട്സോ കഴിക്കാം.

∙ വൈറ്റമിൻ സിയുടെ കലവറയായ നെല്ലിക്ക കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 30 മില്ലി നെല്ലിക്കാനീര് 30 മില്ലി വെള്ളം അല്ലെങ്കിൽ ജ്യൂസ് ചേർത്ത് ദിവസവും കുടിക്കാം.

∙ അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് മുടി പൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

∙ അതേ പോലെ പ്രധാനമായ ഒന്നാണ് മാനസികാരോഗ്യം. വർധിക്കുന്ന മാനസിക സമ്മർദം മുടികൊഴിച്ചിലിന് കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ യോഗ ജീവിത ശൈലിയുടെ ഭാഗമാക്കുന്നത് നല്ലതാണ്.

∙നനഞ്ഞ മുടി ചീപ്പ് ഉപയോഗിച്ച് ചീകിയൊതുക്കാതിരിക്കുക. കൈകൊണ്ട് കോതിവയ്ക്കുന്നതാണ് നല്ലത്.

∙ കുളിക്കുന്നതിനു മുൻപ് തലമുടിയിൽ വെളിച്ചെണ്ണയോ ഒലിവ് എണ്ണയോ ബദാം എണ്ണയോ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുന്നത് രക്തപ്രവാഹം കൂട്ടി മുടി വളരുന്നതിന് സഹായിക്കും.


Next Story

RELATED STORIES

Share it