പെണ്‍സുരക്ഷയ്ക്ക് ബേട്ടീ ബച്ചാവോ, ബേട്ടി പഠാവോ
സ്ത്രീകളും കുട്ടികളുടെ വികസന മന്ത്രാലയവും ആരോഗ്യവും കുടുംബക്ഷേമമന്ത്രാലയവും മാനവവിഭവശേഷി മന്ത്രാലയവും ഒന്നിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. 1991 ല്‍ 945 പെണ്‍ കുട്ടികള്‍ക്ക് 1000 ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നത് 2001ല്‍ 1000 ത്തിന് 927 എന്നായി. 2011 ല്‍ സ്ഥിതി വളരെ മോശമാണെന്നാണു പഠനം. 1000 ആണ്‍കുട്ടികള്‍ക്ക് 918 പെണ്‍കുട്ടികള്‍. കുട്ടികളുടെ ലിംഗാനുപാതത്തിന്റെ ഗ്രാഫ് താഴേക്ക് കൂപ്പുകുത്തുന്നത് ഏതായാലും ശുഭസൂചനയല്ല. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ പഠനത്തിനും ഉന്നതിക്കും വേണ്ടി വിവിധങ്ങളായ പദ്ധതികളാണ് നടപ്പാക്കുന്നത്.
അതില്‍ പ്രധാനപ്പെട്ടതാണ് 'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ'. 2014 ഒക്ടോബറിലാണ് പദ്ധതി നടപ്പാക്കിയതെങ്കിലും വേണ്ടത്ര ഫലപ്രദമായിട്ടില്ല. ദേശീയ തലത്തില്‍ പെണ്‍കുട്ടികളുടെ ലിംഗ അനുപാതം കുറവുള്ള 100 തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ പഠനം നടത്തി ജനങ്ങളെ ബോധവല്‍ക്കരിച്ചു വരുന്നുണ്ട്.
സ്ത്രീകളും കുട്ടികളുടെ വികസന മന്ത്രാലയവും ആരോഗ്യവും കുടുംബക്ഷേമമന്ത്രാലയവും മാനവവിഭവശേഷി മന്ത്രാലയവും ഒന്നിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പെണ്‍കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസ ശാക്തീകരണവും തന്നെയാണ് പരമപ്രധാനം. സിഎസ്ആര്‍ പദ്ധതിയുടെ സാമ്പത്തിക ബജറ്റും ഭരണകാര്യങ്ങളും കേന്ദ്ര, വനിതാ ശിശു വികസന മന്ത്രാലയമാണ് നടപ്പാക്കുന്നത്. സംസ്ഥാനങ്ങളില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സെക്രട്ടറിമാര്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്വം. ദേശീയതലത്തില്‍ നാഷനല്‍ ടാസ്‌ക് ഫോഴ്‌സാണ് പ്രൊജെക്ടുകള്‍ തയ്യാറാക്കുന്നത്. സംസ്ഥാന ദ്രുതകര്‍മസേന, ആരോഗ്യം കുടുംബക്ഷേമം, വിദ്യാഭ്യാസം, പഞ്ചായത്ത് രാജ്, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ മറ്റ് സംസ്ഥാന ഏജന്‍സികളുമായി ബന്ധപ്പെട്ടാണ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്.
സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിക്കാണ് ചുമതല. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍, മറ്റു സ്ഥലങ്ങളില്‍ അവരുടേതായ ഭരണസംവിധാനവും വനിത ശാക്തീകരണ വിഭാഗവുമാണ് ചുമതലക്കാര്‍.
RELATED STORIES
സിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMT