സമ്പത്ത് കാലത്ത് നിക്ഷേപിക്കൂ; വാര്‍ധക്യ കാലത്ത് പെന്‍ഷന്‍ വാങ്ങാം

വാര്‍ധക്യ പെന്‍ഷന്‍ പോലും ഒരനുഗ്രഹമായി കരുതുന്നവരാണ് പല വയോജനങ്ങളും. അപ്പോള്‍ അതിനേക്കാള്‍ മികച്ചൊരു തുക പെന്‍ഷനായി കിട്ടിയാലോ. അങ്ങനെയൊരു പദ്ധതിയുണ്ട് ഇന്ത്യയില്‍.

സമ്പത്ത് കാലത്ത് നിക്ഷേപിക്കൂ; വാര്‍ധക്യ കാലത്ത് പെന്‍ഷന്‍ വാങ്ങാം

വാര്‍ധക്യ പെന്‍ഷന്‍ പോലും ഒരനുഗ്രഹമായി കരുതുന്നവരാണ് പല വയോജനങ്ങളും. അപ്പോള്‍ അതിനേക്കാള്‍ മികച്ചൊരു തുക പെന്‍ഷനായി കിട്ടിയാലോ. അങ്ങനെയൊരു പദ്ധതിയുണ്ട് ഇന്ത്യയില്‍. മരണംവരെ കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ ഉറപ്പാക്കാനാണ് ഇതുവഴി അവസരമുള്ളത്. 60 വയസ്സ് കഴിഞ്ഞാലേ കിട്ടുകയുള്ളൂ. വരിഷ്ട പെന്‍ഷന്‍ ബീമ യോജന(വിപിബിവൈ) എന്ന നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 9.38 % വാര്‍ഷിക പലിശ നല്‍കുന്നുണ്ട്. ഇതുവഴി ജീവിതാവസാനം വരെ സ്ഥിരതയുള്ള പെന്‍ഷനും മരണാന്തരം അനന്തരാവകാശിക്കു തുകയും ലഭിക്കും. വാര്‍ധക്യത്തിലേക്കു കടന്ന കുറഞ്ഞ വരുമാനക്കാരായ കോടിക്കണക്കിനു സാധാരണക്കാര്‍ക്കാണ് ഇതുവഴി സ്ഥിരവരുമാനം ഉറപ്പാക്കുന്നത്.

നടത്തിപ്പ് ചുമതല എല്‍ഐസിക്കാണ്. എല്‍ഐസി ഓഫിസുകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ പദ്ധതിയില്‍ ചേരാം. 3% ത്തോളം സര്‍വീസ് ചാര്‍ജ് ലഭിക്കും. പെന്‍ഷന്‍ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തും.

66665 രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 500 രൂപ കിട്ടും. പരമാവധി നിക്ഷേപമായ 6.66 ലക്ഷം രൂപയ്ക്ക് മാസം 5000 രൂപ വീതം കിട്ടും. 60 കഴിഞ്ഞാല്‍ ആര്‍ക്കും ചേരാമെങ്കിലും ഒരു കുടുംബത്തിന് പരമാവധി മാസം 5000 രൂപയേ പെന്‍ഷന്‍ ലഭിക്കൂ. മാസം തോറുമോ മൂന്ന്, ആറ് മാസത്തിലൊ വര്‍ഷത്തിലേ പെന്‍ഷന്‍ കൈപറ്റാം. പ്രതിമാസ പെന്‍ഷനാണെങ്കില്‍ പണമിട്ട് ഒരു മാസം കഴിയുമ്പോള്‍ പെന്‍ഷന്‍ കിട്ടിത്തുടങ്ങും.

നിക്ഷേപകന്റെ മരണാനന്തരം നിക്ഷേപതുക അന്തരാവകാശിക്ക് കിട്ടും. 15 വര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ പിന്‍വലിക്കാം. അതിനു മുമ്പ് പിന്‍വലിച്ചാല്‍ രണ്ടു ശതമാനം പിഴയീടാക്കും. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപത്തിന്റെ 75 % വരെ വായ്പയെടുക്കാം. ഇതിന്റെ പലിശ കഴിച്ചുള്ള തുകയേ പിന്നെ പെന്‍ഷനായി കിട്ടൂ. പോളിസിയുടമയുടെ മരണാന്തരം അല്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ വായ്പ തുക എടുത്ത ശേഷം ബാക്കിയുള്ളത് തിരിച്ചുകിട്ടും. വാര്‍ധക്യ കാലവരുമാനം കിട്ടുന്ന പോസ്റ്റ് ഓഫിസ്, ബാങ്ക് പദ്ധതികളെ അപേക്ഷിച്ച് ചില മേന്‍മകളുണ്ടിതിന്.

basheervk

basheervk

Our Contributor help bring you the latest article around you


RELATED STORIES

Share it
Top