- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തുണി പറിച്ചാല്‍ സ്ത്രീകള്‍ പേടിക്കുമെന്ന്. തോന്നലാ.. ഒരു പുല്ലുമില്ല.......
ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തെക്കുറിച്ച് ആലിസ് ചീവേല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്....

ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് ആലിസ് ചീവേല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്....
ഇന്ന് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസമാണ്. (എല്ലാവരും ഇങ്ങനെയാവില്ല എന്നുതന്നെ വിശ്വസിക്കാനാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്)
ഇന്ന് തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ കേരള എക്സ്പ്രസ്സ് ട്രെയിനില്‍ അപ്പര്‍ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഞാന്‍. താഴെ എന്തോ ഒച്ച കേട്ട് നോക്കിയപ്പോ ഒരുത്തന് ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. ചുറ്റും യാത്രക്കാരുണ്ട്. എന്നിട്ടും!!! നി എന്താടാ ചെയ്യുന്നെന്നു ആക്രോശിച്ചപ്പോ എന്നെ തെറിവിളിച്ചുകൊണ്ടു അവന് എനിക്ക് നേരെ വന്നു. ഞാന്‍ അവന്റെ കരണത്തടിച്ചു. അവന് ബര്‍ത്തില്‍ നിന്നും എന്നെ വലിച്ചു താഴെയിടാന്‍ ശ്രമിച്ചു. അപ്പോഴേയ്ക്കും അവന്റെ കരണത്ത് ഞാന്‍ വീണ്ടും ഒന്നുകൂടിക്കൊടുത്തു. അവന് എന്റെ മുണ്ട് വലിച്ചഴിക്കാന്‍ ശ്രമിച്ചു. അവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവന് അടിതെറ്റി വീഴുന്നതിനിടയില്‍ അരുകിലിരുന്ന മറ്റൊരു സ്ത്രീയുടെ ദേഹത്ത് അവന്റെ ചവിട്ടുകൊണ്ടു. ഈ ബഹളങ്ങളെല്ലാം കണ്ടുകൊണ്ട് 3, 4 പെണ്‍കുട്ടികള്‍ ഭയന്നുകൊകൊണ്ടും കംപാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നതും, ഓടിക്കൂടിയതുമായ പത്തമ്പത് ആണുങ്ങളും (ചെറുപ്പക്കാരടക്കം) അന്തംവിട്ടു നിഷ്ക്രിയരായി നില്ക്കുന്നു. ആരോ ഓടി ടിടിആറിനെ വിളിച്ചുകൊണ്ടു വന്നു. ആ ഉദ്യോഗസ്ഥനെയും അവന് തല്ലാന്‍ ശ്രമിച്ചു. പൂരത്തെറിയും. അവന് ലഹരിക്ക് അടിമയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ഭീകര ബഹളമായി. എന്നിട്ടും ഒരു പോലിസും അവിടെ എത്തിയില്ല. അതായത് നമ്മുടെ ട്രെയിനില്‍ ഉള്ള സുരക്ഷ ഇത്രയൊക്കെയാണ് എന്ന്. അപ്പൊ ഇവിടെ നിന്നോ ഓടി വന്ന ഒരു പ്രായമുള്ള ആള് അവനെ അടിച്ചു വീഴ്ത്തി. അവന് വീണു കഴിഞ്ഞപ്പോ മറ്റ് ആണുങ്ങള് അവരുടെ വീരസ്യം അവന്റെ പുറത്തു തീര്‍ത്തു. പുച്ഛമാണ് തോന്നിയത്.
പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തില്‍പ്പോലും ഏതു ക്രിമിനലിന് പോലും എന്തും ചെയ്യാന്‍ ധൈര്യപ്പെടും വിധം അത്രമാത്രം ഭീരുക്കളും നിഷ്ക്രിയരുമാണ് നമ്മുടെ ആണുങ്ങള്. സ്വന്തം ശരീരത്തില്‍ ഒരുവന് കയറിപ്പിടിച്ചാല്‍ മരവിച്ചു നിന്നുപോകുന്ന വിധം ഒതുക്കത്തിലാണ് നമ്മുടെ പെണ്‍കുട്ടികളെ വളര്‍ത്തി എടുക്കുന്നതും. ഇതാണ് നമ്മുടെ നാട്. ഇവിടെ സൗമ്യമാരും, ജിഷമാരും നിര്‍ഭയമാരും നിറഞ്ഞുകൊണ്ടിരിക്കും. കൊല്ലപ്പെടുമ്പോള്‍ ഫേസ്ബുക്കില്‍ രോക്ഷങ്ങള്‍ പൊട്ടിയൊഴുകുകയും കവലകളില്‍ പ്രസംഗങ്ങള്‍ ഘോരഘോരം മുഴക്കുകയും ചെയ്യുന്ന ഭീരുക്കള്‍. അങ്ങനെയല്ലാത്തവര്‍ ചിലര്‍ മാത്രം. ഇവിടെയും ഒരു കൊലപാതകം നടക്കുമായിരുന്നു. അവനെ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ. അതല്ലെങ്കില്‍ മറ്റൊരു പെണ്‍കുട്ടി.
തൃശൂര്‍ എത്തിയപ്പോ പോലിസ് എത്തി. അവനെതിരെ ഞാന്‍ മൊഴി കൊടുത്തു. സാക്ഷികളായി മറ്റു പെണ്‍കുട്ടികളും വന്നു. 341, 323, 294, 354 എന്നീ വകുപ്പുകള്‍ ചാര്‍ത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു, ലോക്കപ്പിലാക്കി.
എന്‍ബി: 'നിന്റെ മുണ്ട് ആരെങ്കിലും വലിച്ചഴിച്ചാല്‍ എന്തു ചെയ്യും'? എന്ന് പല സുഹൃത്തുക്കളും കളിയായി എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു ചുക്കുമില്ല. അടിയില്‍ നീളം കുറഞ്ഞ ഒരു നിക്കര്‍ ഇടാറുണ്ട്. അതൊക്കെത്തന്നെ ധാരാളം. ഇനീപ്പോ തുണി മൊത്തോം ഇവനൊക്കെ പറിച്ചാലും വിറച്ചു പോകില്ല. നാണവും മാനവുമൊന്നും ഇല്ലാത്തൊരാള് എന്ന് സ്വയം പറയാനാണ് ഇഷ്ട്ടം. ഇത്തരം ഊളകള്‍ക്ക് ഒരു തോന്നലുണ്ട്, തുണി പറിച്ചാല്‍ സ്ത്രീകള്‍ പേടിക്കുമെന്ന്. തോന്നാലാ.. ഒരു പുല്ലുമില്ലാ.......
RELATED STORIES
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
28 March 2025 6:11 AM GMTചാലക്കുടിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍
28 March 2025 6:05 AM GMTമുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാനില്ല, അന്വേഷണം
28 March 2025 6:02 AM GMTഅധ്യാപിക അലീനാ ബെന്നിക്ക് നിയമനാംഗീകാരം; അംഗീകാരമെത്തിയത് മരണശേഷം
28 March 2025 5:48 AM GMTവെളിച്ചെണ്ണക്ക് വില കൂടുന്നു; ഒരു മാസത്തിനിടെ കൂടിയത് 35 രൂപ
28 March 2025 5:29 AM GMTകോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ആശമാർ; ...
28 March 2025 5:00 AM GMT