സംഘപരിവാര്‍ അനുഭാവമുള്ള, മോദി ആരാധകരായ സുഹൃത്തുക്കളോട്‌

നരേന്ദ്രമോദി വാഗ്ദാനം ചെയ്ത വൻ കുതിച്ചു ചാട്ടമൊന്നും ഇന്ത്യയിൽ കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ടു ഉണ്ടായില്ല. എന്നിട്ടും നിങ്ങൾക്ക് അയാളോടുള്ള ആരാധന കുറഞ്ഞില്ല..

സംഘപരിവാര്‍ അനുഭാവമുള്ള, മോദി ആരാധകരായ സുഹൃത്തുക്കളോട്‌

ഡോ. അബ്ദുല്‍ ലത്തീഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

സംഘപരിവാർ അനുഭാവമുള്ള, മോഡി ആരാധകനായ സുഹൃത്തുക്കളോടാണ്..

നരേന്ദ്രമോദി വാഗ്ദാനം ചെയ്ത വൻ കുതിച്ചു ചാട്ടമൊന്നും ഇന്ത്യയിൽ കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ടു ഉണ്ടായില്ല. എന്നിട്ടും നിങ്ങൾക്ക് അയാളോടുള്ള ആരാധന കുറഞ്ഞില്ല..

അയാൾ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾ ഒന്നും വന്നില്ല.. എന്നിട്ടും ആരാധന കുറഞ്ഞില്ല..

വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യമേഖലയിലും ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. ശാസ്ത്ര ഗവേഷണ രംഗത്തു ഇന്ത്യ ഒരു കോമാളിയായി. എന്നിട്ടും ആരാധന കുറഞ്ഞില്ല.

കൊണ്ടു വരാം എന്ന് പറഞ്ഞ കള്ളപ്പണം തിരിച്ചു കൊണ്ടുവന്നില്ല.. എന്നിട്ടും ആരാധന കുറഞ്ഞില്ല..

വൻ അഴിമതിക്കാരിൽ ഒരെണ്ണതിനെതിരെ പോലും കാര്യമായ അന്വേഷണം നടത്തുകയോ, ശിക്ഷ സമ്പാദിക്കുകയോ ചെയ്തില്ല. കോണ്‍ഗ്രസ്‌ കാലത്ത് കേസെടുത്തവർ പോലും കുറ്റവിമുക്തരായി പുറത്തു വന്നു.. എന്നിട്ടും ആരാധന കുറഞ്ഞില്ല..

ദേശസ്നേഹം കൊണ്ടാണ് മോദിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും സ്നേഹിക്കുന്നത് എന്നാണ് നിങ്ങൾ പറഞ്ഞിരുന്നത്.

ഇപ്പോൾ അതേ പാർട്ടി ഒരു തീവ്രവാദിയെ സ്ഥാനാര്ഥിയാക്കി. ആ തീവ്രവാദിയാകട്ടെ രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ച ഒരു പോലീസുകാരനെ അപമാനിക്കുന്ന വാക്കുകൾ പറയുന്നു. എന്നിട്ടും നിങ്ങളുടെ സ്നേഹവും ആരാധനയും കുറയുന്നില്ല. ഒരു തീവ്രവാദിയെ സ്ഥാനാർഥി ആകിയതിനെതിരെ ഒരു എതിർപ്പും നിങ്ങൾ പ്രകടിപ്പിച്ചില്ല. രക്തസാക്ഷിയെ അപമാനിച്ചതിൽ രോഷം കൊണ്ടില്ല.

ഇതു കൊണ്ടാണ് പറയുന്നത്..

നിങ്ങൾക്ക് അയാളോടു സ്നേഹവും, സംഘപരിവാറിനോട് അനുഭാവവും തോന്നുന്നത് വികസനമോഹം കൊണ്ടോ, അഴിമതിയോടുള്ള എതിർപ്പ് കൊണ്ടോ, ദേശസ്നേഹം കൊണ്ടോ, രാജ്യം ഉന്നതിയിലേക്ക് കുതിക്കാനുള്ള ആഗ്രഹം കൊണ്ടോ ഒന്നുമല്ല.

നിങ്ങൾക്ക് അയാളോടുള്ള സ്നേഹത്തിനു കാരണം അയാളും അയാളുടെ കൂട്ടരും കൂടെ ഇവിടെ ഉണ്ടാക്കും എന്നു നിങ്ങൾ പ്രതീക്ഷിക്കുന്ന മതാധിഷ്ഠിത രാജ്യം തന്നെയാണ്. ഏകാശിലാരൂപമുള്ള മതവും സംസ്കാരവും ഉള്ള ഒരു നാടിനെ നിങ്ങൾ സ്വപ്നം കാണുന്നത് കൊണ്ടാണ്. അങ്ങനെ ഒരു നാട് സ്വർഗ്ഗമായിരിക്കും എന്നു നിങ്ങൾ കരുതുന്നത് കൊണ്ടാണ്.

നിങ്ങൾക്ക് അയാളോടുള്ള സ്നേഹത്തിനു കാരണം മുമ്പ് അയാൾ സാമ്പിൾ കാണിച്ചിട്ടുള്ള തരം വംശഹത്യകൾ ആവർത്തിക്കും എന്നുള്ള പ്രതീക്ഷ ഒന്നു കൊണ്ടു മാത്രമാണ്.

നിങ്ങൾ അകാരണമായി വെറുക്കുന്ന ആളുകളെ ഉന്മൂലനം ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് കിട്ടും എന്ന് നിങ്ങൾ കരുതുന്ന ആനന്ദത്തിന് വേണ്ടി മാത്രമാണ്..

അയാളോടുള്ള ആരാധന പോകാനും, അയാളുടെ രാഷ്ട്രീയത്തിനൊടുള്ള അനുഭാവം പോകാനുമുള്ള ആയിരക്കണക്കിന് കാര്യങ്ങൾ അയാൾ തന്നെ തന്നിട്ടുണ്ട്.. Still you love him..

ആകെ ഒരു അപേക്ഷ മാത്രമേ ഉള്ളു സുഹൃത്തേ...

എന്നെ കൊല്ലാൻ താങ്കൾ കാത്തിരിക്കുന്ന അവസരം കിട്ടുമ്പോൾ അധികം വേദനിപ്പിക്കാതെ കൊല്ലണം..


RELATED STORIES

Share it
Top