Emedia

ഓരോ മുസ്‌ലിം പേരും മണ്‍മറയുമ്പോള്‍ ഇത് തന്നെയാവും ഗതി; ഡോ. ഷിംന അസീസ് എഴുതുന്നു

ഓരോ മുസ്‌ലിം പേരും മണ്‍മറയുമ്പോള്‍ ഇത് തന്നെയാവും ഗതി; ഡോ. ഷിംന അസീസ് എഴുതുന്നു
X

കോഴിക്കോട്: പ്രമുഖ ചലച്ചിത്ര താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചപ്പോള്‍ സംഘപരിവാര അനുകൂലികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെതിരേ വിദ്വേഷം ചൊരിയുകയാണ്. ഒരു കലാകാരനെ പോലും അദ്ദേഹത്തിന്റെ പേരിലെ മതത്തിന്റെ പേരില്‍, അതും മഹാമാരിയുടെ കാലത്ത് പോലും ആക്രമിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ തുറന്നെതിര്‍ക്കുകയാണ് ഡോ. ഷിംന അസീസ്.

ഡോ. ഷിംന അസീസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഒരു വലിയ വിക്കറ്റ് കൂടി വീണു.'

ദേശീയ അവാര്‍ഡ് വരെ നേടിയിട്ടുള്ള അതുല്യനടന്‍ ഇര്‍ഫാന്‍ ഖാന്‍ ഇന്ന് മരണപ്പെട്ടതിനെ സംബന്ധിച്ച് ഒരു സംഘിയിട്ട പോസ്റ്റാണ്.

ഇര്‍ഫാന്‍ ഖാന്‍ ചെയ്ത പാതകം? അദ്ദേഹം ഒരു മുസ്‌ലിം നാമധാരിയാണ്. ആ പോസ്റ്റിലെ കമന്റുകളില്‍ 'ഇയാള്‍ വ്യത്യസ്തനായിരുന്നു'(എന്ന്ുവച്ചാല്‍ ബാക്കി മൊത്തം ആളുകളും പ്രശ്‌നക്കാരാണ് എന്നാ?) എന്ന ന്യായം നിരത്തിയ മൃദുസംഘിയോട് 'ഇങ്ങനെയൊക്കെ ആയാല്‍ മതിയോടേ?' ലൈനില്‍ വിഷം കുത്തിവയ്ക്കുന്നുമുണ്ട്.

ജുറാസിക് പാര്‍ക് സിനിമയുടെ ടിക്കറ്റ് കാണാന്‍ കൈയില്‍ പണമില്ലാത്ത കുട്ടിക്കാലത്തില്‍ നിന്ന് ജുറാസിക് പാര്‍ക്കിന്റെ സീക്വലില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട അത്രയും കഴിവുള്ള ഒരു കലാകാരന്റെയും 'പേര്' മാത്രമാണ് പ്രശ്‌നം. രാജ്യത്തിന് അഭിമാനിക്കാനുള്ള വകയുണ്ടാക്കി തന്നവനെങ്കില്‍ പോലും അതൊരു മുസ്‌ലിം നാമധാരിയെങ്കില്‍ സഹിക്കാന്‍ പാടാണ് സംഘിക്ക്. പോത്തിനെന്ത് ഏത്തവാഴ !

ഞാനും ഒരു മുസ്‌ലിം നാമധാരിയാണ്. നാളെ എന്റെ കഥ കഴിഞ്ഞാലും ഇതൊക്കെ തന്നെയാവും കഥ. ഓരോ മുസ്‌ലിം പേരും മണ്‍ മറയുമ്പോള്‍ ഇത് തന്നെയാവും ഗതി. ഇനി അന്നേരം വല്ലതും പറയാന്‍ സംഘിച്ചേട്ടന്‍മാര്‍ക്ക് മുട്ടുന്നുണ്ടെങ്കില്‍ ഇവിടെ വന്ന് വിഷം തുപ്പി റിലാക്‌സ് ചെയ്‌തോളൂ. വല്ലാതങ്ങ് കടിച്ച് പിടിച്ചാല്‍ സ്വന്തം വിഷത്തിന്റെ ചൂടില്‍ തീ പിടിച്ച് ചത്ത് പോയാലോ ! പക്ഷേ, അപ്പോഴും മരണത്തെ ബഹുമാനിക്കാന്‍ ചുറ്റും ബാക്കിയുള്ള മനുഷ്യര്‍ മറക്കില്ലെടോ.

എന്തൊരു അധ:പതനമാണ്.

ആദരാഞ്ജലികള്‍ ഇര്‍ഫാന്‍ സാബ്.

Next Story

RELATED STORIES

Share it