Emedia

ഹിന്ദുത്വരുടെ നുണപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് ശ്രീകുമാരന്‍ തമ്പി

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകുമാരന്‍ തമ്പി സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. ചാത്തന്നൂര്‍ സ്വദേശിനി പിഎസ് മഞ്ജുവിന്റെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പറയാത്തത് കൂട്ടിച്ചേര്‍ത്ത് സംഘ പരിവാരം വ്യാപക നുണപ്രചാരണം നടത്തിയത്

ഹിന്ദുത്വരുടെ നുണപ്രചാരണത്തിനെതിരേ  ആഞ്ഞടിച്ച് ശ്രീകുമാരന്‍ തമ്പി
X
കോഴിക്കോട്: ശബരിമല വിഷയത്തിലെ തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് ഹിന്ദുത്വര്‍ നടത്തുന്ന നുണപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് കവിയും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകുമാരന്‍ തമ്പി സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്.

ചാത്തന്നൂര്‍ സ്വദേശിനി പിഎസ് മഞ്ജു വൃദ്ധയുടെ വേഷത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അതിനെതിരേ ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്‌


നവോത്ഥാനം അത്യന്താപേക്ഷിതമാണ്. സ്ത്രീപുരുഷസമത്വം അനുപേക്ഷണീയമാണ്. കാലം മാറുന്നതനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റമുണ്ടാകും; ഉണ്ടാകണം.പക്ഷേ 'ഒളിസേവ'പാടില്ല; പ്രത്യേകിച്ചും ദേവാലയത്തില്‍. മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി ഒരു സ്ത്രീ ശബരിമല ക്ഷേത്രത്തില്‍ കടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ കേസെടുത്തേ മതിയാകൂ. അമ്പലം നാടകവേദിയല്ലല്ലോ. ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റമാണ് എന്നായിരുന്നു പോസ്റ്റ്. അദ്ദേഹത്തിന്റെ പോസ്റ്റ്.



സംഘപരിവാറുകാര്‍ പ്രചരിപ്പിച്ചത്‌


ഈ പോസ്റ്റ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഈ പോസ്റ്റുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു സംഘ്പരിവാര്‍ പ്രചാരണം. ശബരി മല പിണറായി സര്‍ക്കാരിന് ശവക്കുഴി തോണ്ടി എന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞെന്ന് പ്രചരിപ്പിച്ചാണ് കാറ്റ് തിരിഞ്ഞുവീശുന്നു ഇടതു കോട്ടകള്‍ തകരുന്നു എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ ചിത്രമുള്‍പ്പെടുത്തി സംഘ്പരിവാര പ്രൊഫൈലുകള്‍ വന്‍തോതില്‍ പ്രചരിപ്പിച്ചത്.

ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം എന്ന ചോദ്യമുയര്‍ത്തിയാണ് ഇതിനെതിരേ ശ്രീകുമാരന്‍ തമ്പി രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടത്. ''ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം. ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? എന്റെ ഫേസ് ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു?

ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്‌നം കാണണ്ട. നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല . എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല. പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ.....മേക്കപ്പിട്ടു ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ'' എന്നാണ് പോസ്റ്റ്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഹര്‍ത്താലിനെതിരേ പോസ്റ്റിട്ട ശ്രീകുമാരന്‍ തമ്പിക്കെതിരേ സംഘ്പരിവാര അനുകൂലി അസഭ്യവര്‍ഷം നടത്തിയിരുന്നു. പോലിസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചതോടെ പരസ്യമായി ക്ഷമാപണം നടത്തിയാണ് തലയൂരിയത്.

Next Story

RELATED STORIES

Share it