Emedia

'ഏത് കോടതി കുറ്റ വിമുക്തനാക്കിയാലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡന വീരന്‍ തന്നെ'; രൂക്ഷ വിമര്‍ശനവുമായി ശ്രീജ നെയ്യാറ്റിന്‍കര

'സത്യം ജയിച്ചു എന്ന് പറയുന്ന ബിഷപ്പ് ഫ്രാങ്കോ അസത്യം മാത്രം ചെയ്തവനാണ് ... അതുകൊണ്ടുതന്നെ ഇവിടെ സംഭവിച്ചത് അസത്യത്തിന്റെ താല്‍ക്കാലിക വിജയം മാത്രമാണ് ...' ശ്രീജ നെയ്യാറ്റിന്‍കര കുറിച്ചു.

ഏത് കോടതി കുറ്റ വിമുക്തനാക്കിയാലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡന വീരന്‍ തന്നെ; രൂക്ഷ വിമര്‍ശനവുമായി ശ്രീജ നെയ്യാറ്റിന്‍കര
X

കോഴിക്കോട്: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയതിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര. ഏത് കോടതി കുറ്റ വിമുക്തനാക്കിയാലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡന വീരന്‍ തന്നെയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'സിസ്റ്റര്‍ അനുപമയ്ക്കും കൂട്ടര്‍ക്കും ഐക്യദാര്‍ഢ്യം നല്‍കിക്കൊണ്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ സമരം ചെയ്ത ഒരു സ്ത്രീ എന്ന നിലയില്‍ പറയട്ടെ

സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന പാതിരിമാരെ ഏത് കോടതി പ്രോസിക്യൂഷന്റെ സഹായത്തോടെ കുറ്റവിമുക്തനാക്കിയാലും കാലം കുറ്റവിമുക്തനാക്കില്ല ...

ഫ്രാങ്കോ മുളയ്ക്കലിനെ പീഡന വീരന്‍ എന്ന് തന്നെ കാലം അടയാളപ്പെടുത്തും ...'. ശ്രീജ നെയ്യാറ്റിന്‍കര കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഏത് കോടതി കുറ്റ വിമുക്തനാക്കിയാലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡന വീരന്‍ തന്നെയാണ് .....

സിസ്റ്റര്‍ അനുപമയ്ക്കും കൂട്ടര്‍ക്കും ഐക്യദാര്‍ഢ്യം നല്‍കിക്കൊണ്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ സമരം ചെയ്ത ഒരു സ്ത്രീ എന്ന നിലയില്‍ പറയട്ടെ

സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന പാതിരിമാരെ ഏത് കോടതി പ്രോസിക്യൂഷന്റെ സഹായത്തോടെ കുറ്റവിമുക്തനാക്കിയാലും കാലം കുറ്റവിമുക്തനാക്കില്ല ...

ഫ്രാങ്കോ മുളയ്ക്കലിനെ പീഡന വീരന്‍ എന്ന് തന്നെ കാലം അടയാളപ്പെടുത്തും ...

പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല പീഡന വീരന്‍ ഫ്രാങ്കോ മുളയ്ക്കലേ ....

ഇനി കുറച്ചു ചരിത്രം കൂടെ പറയട്ടെ....

മധ്യകാല ലോക ചരിത്രത്തില്‍ 'വിച്ച്' എന്നൊരു മനോഹര പദത്തെ കുറിച്ചും ഒടുവില്‍ ആ പദത്തെ തന്നെ വികലമാക്കിയ ക്രൈസ്തവസഭയെ കുറിച്ചും അടയാളപ്പെടുത്തിയിട്ടുണ്ട് ..

വിച്ച് എന്ന പദത്തിനര്‍ത്ഥം 'ജ്ഞാന വൃദ്ധ 'എന്നായിരുന്നത്രെ... ബിഷപ്പിനേക്കാളും പോപ്പിനേക്കാളും ജ്ഞാനമുള്ള, സ്‌നേഹത്തിന്റെ തത്വശാസ്ത്രമറിയാവുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ അവരെയാണ് 'വിച്ച് 'എന്ന് വിശേഷിപ്പിച്ചിരുന്നത് ....

അറിവുള്ള ഈ സ്ത്രീകള്‍ ക്രമേണ െ്രെകസ്തവ സഭയുടെ പ്രതിയോഗികളും തലവേദനയുമായി മാറി ... അവരുടെ അറിവുകളില്‍ നിന്നുയിര്‍ കൊണ്ട കഴിവുകള്‍ക്ക് മുന്നില്‍ െ്രെകസ്തവ സഭ നിസഹായരായിപ്പോയി അറിവും കഴിവും ഇല്ലെങ്കിലും സഭയ്ക്ക് ഒന്നുണ്ടായിരുന്നു അധികാരം .... ആ അധികാരം ഉപയോഗിച്ച് സഭ ജ്ഞാനികളായ ഈ സ്ത്രീകളെ ഉന്മൂലനം ചെയ്യാന്‍ തീരുമാനിച്ചു .. അതിനായവര്‍ ഒരു പ്രത്യേക കോടതിക്ക് പോലും രൂപം കൊടുത്തു ..,

അങ്ങനെ അറിവും പ്രതികരണശേഷിയും കൊണ്ട് സമൂഹത്തില്‍ സ്വാധീനമുണ്ടായിരുന്ന സകല സ്ത്രീകളേയും സഭ നിയോഗിച്ച അധികാരികള്‍ പിടികൂടി ക്രൂരമായി പീഡിപ്പിച്ചു ... ഇതിനിടയില്‍ മിസ്റ്റിക് പോലെ അര്‍ത്ഥമുണ്ടായിരുന്ന 'വിച്ച്'എന്ന വാക്കിന്റെ വിവക്ഷയെ തന്നെ സഭ മാറ്റിയിരുന്നു ...ജ്ഞാന വൃദ്ധ എന്ന മനോഹര അര്‍ത്ഥത്തെ മാറ്റി 'ചെകുത്താനുമായി വേഴ്ചയിലേര്‍പ്പെടുന്നവള്‍ ' എന്നാക്കി 'വിച്ച് 'എന്ന വാക്കിന്റെ അര്‍ത്ഥത്തെ മാറ്റി പൗരോഹിത്യ നരാധാമന്മാര്‍ ....

അങ്ങനെ അറിവ് നേടിയ ഈ സ്ത്രീകളെ വേട്ടയാടി പിടിച്ച് നിരന്തരം ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കി ചെകുത്താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരാണ് തങ്ങളെന്ന് ആ സ്ത്രീകളെ കൊണ്ട് തന്നെ പറയിപ്പിച്ച് പോപ്പിന്റെ പ്രത്യേക കോടതിയില്‍ ഹാജരാക്കും ... ക്രിസ്തീയ വിശ്വാസത്തിന്റെ കണ്ണില്‍ ഏറ്റവും ഹീന കുറ്റകൃത്യമായ ചെകുത്താനുമായി വേഴ്ച നടത്തിയ സ്ത്രീകള്‍ക്കുള്ള ശിക്ഷ കോടതി വിധിക്കും ... ജീവനോടെ ചുട്ടു കൊല്ലലാണ് ശിക്ഷ....

അറിവ് നേടിയ ആയിരക്കണക്കിന് സ്ത്രീകളെ അഥവാ നേടിയ അറിവ് കൊണ്ട് തങ്ങള്‍ക്ക് നേരെ ശബ്ദമുയര്‍ത്തിയ സ്ത്രീകളെ അവര്‍ എഴുതിയ പുസ്തകങ്ങളെയടക്കം ക്രിസ്തുമതം ഉന്മൂലനം ചെയ്ത ചരിത്രമാണിത്...അഥവാ ഒരു സ്ത്രീയും ഇനി അറിവ് നേടാന്‍ ധൈര്യപ്പെടരുത് എന്ന സന്ദേശം കൂടെയാണത് ....

ക്രിസ്ത്യന്‍ പൗരോഹിത്യത്തിന് ഇത്തരത്തില്‍ നാറിയ പല ചരിത്രങ്ങളുമുണ്ട് ....

ക്രിസ്തുമതം കൊന്നു കുഴിച്ചു മൂടിയ അനേകായിരം പെണ്ണുങ്ങളുടെ ചരിത്രം കൂടെ അടങ്ങിയതാണ് ക്രൈസ്തവ സഭാ ചരിത്രം ....

ഇനി ഇന്നത്തെ കോടതി വിധിയിലേക്ക് വരാം

ഇനി ഒരു കന്യാസ്ത്രീയും ബിഷപ്പുമാരുടെ ലൈംഗികാക്രമണത്തിനെതിരെ മിണ്ടാന്‍ ധൈര്യപ്പെടരുത് എന്ന താക്കീത് കൂടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ കോടതി ഇന്ന് പുറപ്പെടുവിച്ച വിധി ...

ഈ വിധി എങ്ങനെയാണ് ആരുടെ സഹായത്തോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ നേടിയെടുത്തത് എന്നല്ലേ... തീര്‍ച്ചയായും അധികാരത്തെ കൈപ്പിടിയിലൊതുക്കി ആ പീഡനവീരന്‍ നേടിയെടുത്ത വിധിയാണിത് ...

സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത പേട്ടന് ആശ്വാസം നല്‍കുന്ന വിധി കൂടെയാണിത് ....പണവും സ്വാധീനവും ഉള്ള ആര്‍ക്കും പെണ്‍ ശരീരങ്ങളെ വേട്ടയാടാന്‍ പ്രേരിപ്പിക്കുന്ന വിധിയാണിത് ....

സത്യം ജയിച്ചു എന്ന് പറയുന്ന ബിഷപ്പ് ഫ്രാങ്കോ അസത്യം മാത്രം ചെയ്തവനാണ് ... അതുകൊണ്ടുതന്നെ ഇവിടെ സംഭവിച്ചത് അസത്യത്തിന്റെ താല്‍ക്കാലിക വിജയം മാത്രമാണ് ...

ആ വിജയം നശ്വരമാണ് ഫ്രാങ്കോ മുളയ്ക്കലേ എന്ന് പതറാതെ, ഭയപ്പെടാതെ,ശുഭാപ്തി വിശ്വാസത്തോടെ, പുഞ്ചിരിയോടെ പറയാന്‍ സിസ്റ്റര്‍ അനുപമയ്ക്കും സുഹൃത്തുക്കള്‍ക്കും കഴിയണം ... കഴിയും ...

ദുഷ്ടനെ പന പോലെ വളര്‍ത്തും എന്നത് ബൈബിള്‍ വചനമാണല്ലോ ...

ശ്രീജ നെയ്യാറ്റിന്‍കര.

Next Story

RELATED STORIES

Share it