- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓക്‌സിജന്‍ ശേഖരം ഇല്ലാത്തതുമാത്രമല്ല, പ്രശ്‌നം; കൊവിഡ് കാലത്ത് മുന്നറിയിപ്പുമായി ബയോ മെഡിക്കല്‍ എഞ്ചിനീയര്‍

ഹമിദ്ഷാ ഷാഹുദീന്‍
കേരളത്തിലെ ഏതെങ്കിലും ഒരു ആശുപത്രിയിലും ആകസ്മികവും അപ്രതീക്ഷിതവുമായി ഒരു ഓക്‌സിജന്‍ ദുരന്തം ഉണ്ടാകാനുള്ള സാദ്ധ്യത എത്രത്തോളമാണ്? അതത്ര വിദൂരസാദ്ധ്യതയല്ലെന്നാണ് ബയോ മെഡിക്കല്‍ എഞ്ചിനീയറായ ഹമിദ്ഷാ ഷാഹുദീന്‍ പറയുന്നത്. സാങ്കേതിക പ്രശ്‌നം കൊണ്ട് പെട്ടെന്ന് ഓക്‌സിജന്‍ സപ്ലെ നിലച്ചാല്‍ അത് പരിഹരിക്കാന്‍ സമയമെടുക്കും. അതുവരെയും രോഗി ജീവനോടെയിരിക്കണമെന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള ചില മാര്‍ഗങ്ങളെക്കുറിച്ചാണ് ഹമിദ്ഷ എഴുതുന്നത്.
വെന്റിലേറ്ററില്‍ ഉള്ള രോഗികള്‍ക്കാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സംഭവിക്കാന്‍ സാധ്യത. ഓക്‌സിജന്‍ ഇല്ലാണ്ടായാല്‍ സ്വാഭാവികമായും വെന്റിലേറ്റര്‍ അലാം ചെയ്യും. പക്ഷേ പത്തും ഇരുപതും വെന്റിലേറ്ററുകള്‍ ഒരേസമയം അലാം ചെയ്താല്‍ എല്ലാ രോഗികള്‍ക്കും താത്കാലിക കൃത്രിമ ശ്വാസം അംബു ബാഗ് വഴി കൊടുക്കുക എന്നത് പ്രയോഗികമല്ല. ഓക്‌സിജന്‍ സപ്ലൈയില്‍ ഉണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ ഒരു മണിക്കൂര്‍ എങ്കിലും എടുത്താല്‍ വെന്റിലേറ്ററില്‍ ഉള്ള എല്ലാ രോഗികളുടെയും ജീവന്‍ അപകടത്തിലാകും. വളരെ പഴയ മെഡിക്കല്‍ ഗ്യാസ് സിസ്റ്റം ഇപ്പോഴും ഉപയോഗിക്കുന്ന ആശുപത്രികളില്‍ ഇത്തരം ഒരു തകരാറ് ഉണ്ടാകാനുള്ള ചാന്‍സ് തള്ളിക്കളയാന്‍ ആകില്ലെന്നാണ് അദ്ദേഹം പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഓക്‌സിജന്റെ കാര്യത്തില്‍ കേരളം ഇപ്പൊ സ്വയം പര്യാപ്തമാണ് എന്നത് ആശ്വാസകരമായ കാര്യമാണ്. മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കഇഡ ല്‍ വെന്റിലേറ്ററിന്റെ സഹായത്താല്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണവും കുറവാണ് എന്നറിയുന്നതും ആശ്വാസം.
െ്രെപവറ്റ് സെക്ടറിലും ഗവണ്മെന്റ് സെക്ടറിലുമായി അനേകം ആശുപത്രികള്‍ കേരളത്തിലുണ്ട്. ഇതില്‍ ചില ആശുപത്രികള്‍ ഒരുപാട് പഴക്കമുള്ളവയാണ്, അതായത് ആശുപത്രിയുടെ അത്രതന്നെ പഴക്കമുണ്ടാകും അവിടുത്തെ മെഡിക്കല്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ സിസ്റ്റത്തിനും.
കാരണം, മെഡിക്കല്‍ ഉപകരണങ്ങള്‍ പത്തോ പതിനഞ്ചോ കൊല്ലം കഴിയുമ്പോള്‍ മാറ്റാറുള്ളതു പോലെ മെഡിക്കല്‍ ഗ്യാസ് പ്ലാന്റോ അതുമായി ബന്ധപ്പെട്ട പ്രധാന സോണല്‍ വാല്‍വുകളോ മാനിഫോള്‍ഡോ ഒന്നും മാറ്റാറില്ല. എന്തെങ്കിലും കേടുപാടുകള്‍ വരുന്ന ഭാഗം മാത്രം റിപ്പയര്‍ ചെയ്തു കൊണ്ടുപോകും.
ചില ആശുപത്രികളില്‍ മെഡിക്കല്‍ ഗ്യാസ് ടെക്‌നിഷ്യന്മാര്‍ ഉണ്ടാകാറുണ്ട് ഇതൊക്കെ നോക്കി നടത്താല്‍, എന്നാല്‍ ചിലയിടങ്ങളില്‍ ബയോമെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്‌ന്റെ മേല്‍നോട്ടത്തിലാകും മെഡിക്കല്‍ ഗ്യാസ് പ്ലാന്റിന്റെ മെയിന്റനന്‍സ്.
മെഡിക്കല്‍ ഗ്യാസ് പ്ലാന്റില്‍ നിന്നും ഓക്‌സിജനും മെഡിക്കല്‍ എയര്‍ സക്ഷനും എല്ലാം ചെമ്പ് പൈപ്പുകളിലൂടെയാണല്ലോ രോഗിയുടെ ബെഡിനരികില്‍ എത്തിക്കുന്നത്. എന്തെങ്കിലും കാരണവശാല്‍ പ്ലാന്റിന് ഒരു തകരാര്‍ സംഭവിച്ചാല്‍, അതായത് കഴിഞ്ഞദിവസം നാസിക്കില്‍ ഉണ്ടായത് പോലെ, അല്ലേല്‍ വേറെന്തെങ്കിലും പ്രശ്‌നങ്ങള്‍ കൊണ്ട് ഓക്‌സിജന്‍ രോഗികളുടെ റൂമില്‍ എത്താതിരുന്നാല്‍ വിലപ്പെട്ട ജീവനുകള്‍ അപകടത്തിലാവാന്‍ അധികം സമയം വേണ്ടിവരില്ല.
വെന്റിലേറ്ററില്‍ ഉള്ള രോഗികള്‍ക്കാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സംഭവിക്കാന്‍ സാധ്യത. ഓക്‌സിജന്‍ ഇല്ലാണ്ടായാല്‍ സ്വാഭാവികമായും വെന്റിലേറ്റര്‍ അലാം ചെയ്യും. പക്ഷേ പത്തും ഇരുപതും വെന്റിലേറ്ററുകള്‍ ഒരേസമയം അലാം ചെയ്താല്‍ എല്ലാ രോഗികള്‍ക്കും താത്കാലിക കൃത്രിമ ശ്വാസം
ആംബു ബഗ് വഴി കൊടുക്കുക എന്നത് പ്രയോഗികമല്ല.
ഓക്‌സിജന്‍ സപ്ലൈയില്‍ ഉണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ ഒരു മണിക്കൂര്‍ എങ്കിലും എടുത്താല്‍ വെന്റിലേറ്ററില്‍ ഉള്ള എല്ലാ രോഗികളുടെയും ജീവന്‍ അപകടത്തിലാകും.
വളരെ പഴയ മെഡിക്കല്‍ ഗ്യാസ് സിസ്റ്റം ഇപ്പോഴും ഉപയോഗിക്കുന്ന ആശുപത്രികളില്‍ ഇത്തരം ഒരു തകരാറ് ഉണ്ടാകാനുള്ള ചാന്‍സ് തള്ളിക്കളയാന്‍ ആകില്ല.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത്, ഒരു മുന്‍കരുതലോളം ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം എന്താന്ന് വച്ചാല്‍, ഐസിയുവിലേക്കുള്ള ഏരിയ വാര്‍വ് സര്‍വീസ് യൂനിറ്റിന്റെ(എവിഎസ്‌യു) അരികില്‍ ഒരു വലിയ ഓക്‌സിജന്‍ സിലിണ്ടര്‍, റെഗുലേറ്റര്‍ കണക്ട് ചെയ്തു കൊണ്ടുവച്ചിരുന്നാല്‍, എന്തേലും പ്രശ്‌നം പറ്റി ഓക്‌സിജന്‍ സപ്ലൈ നിലച്ചാല്‍ ഓടിയെത്തി ഐസിയുവിലേക്കുള്ള എവിഎസ്‌യു ക്ലോസ് ചെയ്തിട്ട് ഈ സിലിണ്ടറിന്റെ ഔട്ട്പുട്ട് അതിന്റെ നിസ്റ്റിലേക്ക് കണക്ട് ചെയ്യാന്‍ ഏറിയാല്‍ 5 മിനിട്ടേ വേണ്ടൂ. നിര്‍ണായകമായ ആദ്യത്തെ കുറച്ച് സമയത്തേക്ക് ഓക്‌സിജന്‍ സപ്ലൈ തുടരാന്‍ ഇത് സഹായകമാവും.
ഹെല്‍ത്ത് ടെക്‌നിക്കല്‍ മെമ്മോറാണ്ടം 02-01 പ്രകാരമുള്ള എല്ലാ സിസ്റ്റത്തിലും ഇത്തരം നിസ്റ്റ് കണക്ഷന്‍ ഉണ്ടായിരിക്കും. ഇനി ഒരു സ്റ്റാന്‍ഡേര്‍ഡും ഇല്ലാത്ത ടൈപ്പ് ആണ് ഇപ്പോഴും ഉള്ളതെങ്കില്‍, മനുഷ്യന്റെ ജീവന്റെ വിലയെ ഓര്‍ത്തെങ്കിലും ഇത്തരം ക്രിട്ടിക്കല്‍ യൂട്ടിലിറ്റിയെങ്കിലും വേണ്ടത്ര മിനിമം സ്റ്റാന്‍ഡേര്‍ഡ് പാലിച്ചുകൊണ്ടുപോകാനുള്ള സന്മനസ്സ് കാണിക്കണം.
മേല്‍പ്പറഞ്ഞ രീതിയില്‍ ഒന്നോ രണ്ടോ 240 ക്യൂബിക് ഫീറ്റ് കപ്പാസിറ്റി ഉള്ള ഓക്‌സിജന്‍ സിലിണ്ടര്‍ സുരക്ഷിതമായി എവിഎസ്‌യുവിന്റെ അടുത്ത് വച്ചിരുന്നാല്‍ ഉള്ള ഉപയോഗം ചെറുതൊന്നുമല്ല. ഒരുപക്ഷെ 20 കൊല്ലം വച്ചിരുന്നാലും അതിന് ഒരു ഉപയോഗം ഉണ്ടാകണമെന്നില്ല. പക്ഷേ എന്തേലും അത്യാഹിതം ഉണ്ടായാല്‍ ഈ രണ്ട് സിലിണ്ടറിനു രക്ഷിക്കാന്‍ കഴിയുക അനേകം വിലപ്പെട്ട ജീവനുകളാകും.
കാറിന്റെ സ്‌റ്റെപ്പിനി ടയര്‍ നമ്മള്‍ ശ്രദ്ധയോടെ എപ്പോഴും കരുതാറില്ലേ, അതുപോലൊരു കരുതല്‍ മനുഷ്യന്റെ ജീവന്റെ കാര്യത്തിലും നമ്മള്‍ കാണിക്കണ്ടേ.
RELATED STORIES
രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി;...
24 July 2025 3:43 PM GMTവിമാനത്തില്‍ ബഹളമുണ്ടാക്കിയ 52 ജൂത കുട്ടികളെ ഇറക്കിവിട്ടു
24 July 2025 3:37 PM GMTചെങ്കടലില്‍ പ്രവേശിച്ച ഇസ്രായേലി ബന്ധമുള്ള ഗ്രീക്ക് കപ്പലിന് നേരെ...
24 July 2025 3:11 PM GMTഎയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു
24 July 2025 2:57 PM GMTവെസ്റ്റ്ബാങ്കില്‍ കാര്‍ ഇടിച്ചുകയറ്റല്‍ ആക്രമണം; ഒമ്പത് ഇസ്രായേലി...
24 July 2025 2:47 PM GMTസിന്ധുവിനെ അട്ടിമറിച്ച് 17കാരി ഉന്നതി ഹൂഡ; ചൈന ഓപ്പണില്‍ സിന്ധു...
24 July 2025 2:41 PM GMT