Emedia

മൊബൈല്‍ നഷ്ടപ്പെട്ടാല്‍ പേടിക്കണം; അക്കൗണ്ടിലെ പണം പോകാന്‍ സാധ്യതയുണ്ട്

മൊബൈല്‍ നഷ്ടപ്പെട്ടാല്‍ പേടിക്കണം; അക്കൗണ്ടിലെ പണം പോകാന്‍ സാധ്യതയുണ്ട്
X

അനിവര്‍ അരവിന്ദ്

ഇനി മൊബൈല്‍ നഷ്ടപ്പെട്ടാന്‍ അക്കൗണ്ട് അടപടലം കാലിയാവാന്‍ സാധ്യതയുണ്ട്. മിക്കവാറും പേരുടെ ഫോണില്‍ ആധാറിന്റെ അവസാന നാലക്കമുള്ള ഒരു എസ്സെമ്മെസ് എങ്കിലും കണ്ടേയ്ക്കും. അല്ലെങ്കിലും നമ്പര്‍ മറയ്ക്കലില്‍ പോലും അവസാന നാലക്കം മറയ്ക്കാറില്ല. ഒരു ഒടിപി കൂടി കിട്ടിയാല്‍ പിന്‍ റീസെറ്റും ചെയ്യാം ലക്ഷങ്ങള്‍ വലിയ്ക്കാം.

ആധാറും യുപിഐയുംബന്ധിപ്പിക്കാനുള്ള നീക്കത്തിനു വലിയ പഴക്കമുണ്ട്. യുപിഐയുടെ ആദ്യകാലത്തുണ്ടായിരുന്ന പേ ബൈ ആധാര്‍ ഫീച്ചര്‍ വലിയ സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ കാരണമാണ് പിന്‍വലിക്കപ്പെട്ടത്. ട്രായ് ചെയര്‍മാനും മുന്‍ യുഐഡിഎഐ ഡിജിയുമായിരുന്ന ആര്‍ എസ് ശര്‍മയുടെ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തിയുള്ള വെല്ലുവിളിയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഞാന്‍ ഒരു രൂപ ഇട്ടതായിരുന്നു ഒരു കാരണം. മറ്റൊരു കാരണം ഗൂഗിള്‍ പേര്‍ (തേസ്) അവരുടെ ലോഞ്ച് ഇവന്റില്‍ വന്ന ചോദ്യങ്ങള്‍ക്ക് പിന്നാലെ തങ്ങള്‍ പേ ബൈ ആധാര്‍ എന്ന ഫീച്ചറിനെ പിന്തുണക്കില്ല എന്ന് പ്രഖ്യാപിച്ചതുമായിരുന്നു. പിന്നീട് സുപ്രിംകോടതി തന്നെ ബാങ്ക് അക്കൗണ്ട് ആധാര്‍ ലിങ്കിങും മൊബൈല്‍ ആധാര്‍ ലിങ്കിങും ഒഴിവാക്കുകയും അണ്‍ കോണ്‍സ്റ്റിറ്റിയൂഷണലായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇതങ്ങ് ഒതുങ്ങി.

എന്നാല്‍ ആധാറിനെ ബാങ്കിങ്ങിലോട്ട് തിരിച്ചുകൊണ്ടുവരാന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍വഴി നടക്കുന്ന ശ്രമങ്ങളിലൂടെ കഴിഞ്ഞ 23 വര്‍ഷങ്ങള്‍കൊണ്ട് പഴയ സ്ഥിതിയിലേയ്ക്ക് എത്തുകയാണ്. ഇപ്പോള്‍ ഡെബിറ്റ് കാര്‍ഡിന്റെ ആറക്കവും എക്‌സ്പയറി ഡേറ്റും പിന്നും ഉപയോഗിച്ചായിരുന്നു ഒടിപി റീസെറ്റ്. നിയമവിരുദ്ധമായതാണെന്നതിലപ്പുറം ഇതിലെ ഒരു ഫാക്റ്റര്‍ ഇല്ലാതാവുകയും മറ്റേത് എളുപ്പമാവുകയും ചെയ്യുകയാണ് ഈ നടപടി വഴി. ഒപ്പം ആധാര്‍ നമ്പറിന്റെ അവസാന അക്കങ്ങളും ആധാര്‍ ബന്ധിപ്പിച്ച നമ്പറാണോ എന്നറിയാനുള്ള എപിഐകളും ഒക്കെ നിരവധി ഫിന്‍ടെക്കുകള്‍ക്കും യുപിഐ എക്കോ സിസ്റ്റത്തിലെ കമ്പനികള്‍ക്കും ലഭ്യമാകുകയും ചെയ്യും. ഒട്ടനവധി തലങ്ങളില്‍ തെറ്റായ നടപടിയാണിത്.

ഗ്രാമീണ ഇന്ത്യയില്‍ എടിഎമ്മില്ല എന്ന കാരണം പറഞ്ഞ് എടിഎം കാര്‍ഡ് ഇഷ്യൂ ചെയ്യാറില്ല. അതുമൂലം യുപിഐ വ്യാപനം കുറയുന്നു എന്നുപറഞ്ഞാണ് ആധാര്‍ വെച്ച് പിന്‍ റീസെറ്റ് ചെയ്യാനുള്ള നടപടി വരുന്നത്.

നിങ്ങള്‍ക്കും നിങ്ങളുടെ ധനനഷ്ടത്തിനും ഇടയില്‍ ഇനി ഒരു മൊബൈലും ഒടിപിയും മാത്രമാണെന്ന് ഓര്‍ക്കുക. ആധാറിന്റെ ബയോമെട്രിക് ലോക്കിങ് പോലുള്ളവയ്ക്കുപോലും യാതൊരു സുരക്ഷയും നല്‍കാനാവില്ല. സൂക്ഷിയ്ക്കുക. തട്ടിപ്പുകാര്‍ക്ക് നല്ലകാലം പിറക്കത്!!!

Next Story

RELATED STORIES

Share it