- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്ഐഎസ്: ആറു വാര്‍ത്താചിത്രങ്ങള്‍

കോഴിക്കോട്: ഐഎസ് ഐഎസ് അഥവാ ഇസ് ലാമിക് സ്റ്റേറ്റിനെ കുറിച്ചു പലവിധ വാര്‍ത്തകളും കേട്ടിട്ടുണ്ടാവുമല്ലോ. ഇപ്പോഴിതാ, കേരളത്തിലും കര്‍ണാടകയിലും ഐഎസിനു ശക്തമായ സാന്നിധ്യമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വരെ സ്ഥിരീകരിച്ചിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. യുഎന്‍ രക്ഷാസമിതി നല്കിയ റിപോര്‍ട്ടാണ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ നല്‍കിയത്. എന്നാല്‍, പ്രസ്തുത റിപോര്‍ട്ടില്‍ രക്ഷാസമിതി അംഗമായ ഒരു രാജ്യം നല്കിയ വിവരമാണിതെന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും മാധ്യമങ്ങള്‍ അത് മറച്ചുവച്ചു. ഇത്തരം പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് നേരത്തേ കേരളത്തിലെ മാധ്യമങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ട് വന്ന ആറു വാര്‍ത്താചിത്രങ്ങള്‍ ചന്ദ്രമോഹന് കൈതാരം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്.
ചന്ദ്രമോഹന് കൈതാരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്:
ഐഎസ്ഐഎസ്: ആറു വാര്‍ത്താചിത്രങ്ങള്‍
ചിത്രം 1.
ഐഎസില്‍ ചേരാന്‍ പോയ നാല് ഇന്ത്യാക്കാരെ അന്നത്തെ വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഇടപെട്ടതിനാല്‍ സിറിയ മോചിപ്പിച്ചു.
ആ ഭീകരരുടെ പേരുകള്‍ എന്താണ്?
1. അരുണ്‍കുമാര്‍ സൈനി. 2. സര്‍വജിത് സിങ് 3. കുല്‍ദീപ് സിങ് 4. ജോഗ സിങ്.
എല്ലാവരും സംഘികള്‍.
ചിത്രം 2.
ഇന്ത്യന്‍ വംശജനായ ഐഎസ് ഭീകരന് സിറിയയില്‍ കൊല്ലപ്പെട്ടു.
ആ ഭീകരന്റെ പേര് എന്താണ്?: നീല്‍ പ്രകാശ്. അസ്സല് സംഘി.
ചിത്രം 3.
അസമില്‍ സ്ഥാപിച്ച ഐഎസ് പതാക കണ്ടെത്തി. ആ പതാക സ്ഥാപിച്ചതിന് പിടിയിലായ ഭീകരര്‍ ആരാണ്?: ബിജെപിയുടെ പ്രവര്‍ത്തകരാണ്.
ചിത്രം 4 & 5.
ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് കേരളത്തില്‍ ബാനര്‍ പതിച്ചവര്‍ പിടിയില്‍.
പിടിയിലായ ആ ഭീകരര്‍ ആരാണ്?: ബിജെപി ജില്ലാ കമ്മിറ്റിയംഗവും ബിജെപി പ്രവര്‍ത്തകരുമാണ്.
ചിത്രം 6.
മലപ്പുറം സ്വദേശി ഐഎസില്‍ ചേര്‍ന്നെന്ന് വ്യാജസന്ദേശം.
ആ സന്ദേശം അയക്കാന്‍ നിര്‍ദേശം കൊടുത്ത ഭീകരന് ആരാണ്?: സംഘിയായ പോലിസ് മേലുദ്യോഗസ്ഥനാണ്.
ആ വ്യാജസന്ദേശം ഇ-മെയിലില്‍ അയച്ച ഭീകരന് ആരാണ്?: ഒരു സംഘി പോലിസുകാരനാണ്.
(കമന്റുകളില്‍ ഇട്ടിട്ടുള്ള തെളിവു ലിങ്കുകള്കൂടി കാണുക.)
സിറിയയില്പോലും വിരലിലെണ്ണാനില്ലാതെ നാമാവശേഷമായ ഐഎസിന്റെ 180-200 പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഉണ്ടെങ്കില്‍ അവരെ എന്തുകൊണ്ട് എന്‍ ഐഎ പിടികൂടുന്നില്ല എന്ന് ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായില്ലേ നിഷ്കളങ്കരേ?
ISIS: Six Newsletters; Chandramohan Kaitharam writes
RELATED STORIES
വെള്ളാപ്പള്ളി പരാമർശം സാമൂഹികാന്തരീക്ഷത്തോടുള്ള വെല്ലുവിളി: സാദിഖലി...
21 July 2025 2:04 AM GMTമഴ തുടരും - ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്
21 July 2025 1:50 AM GMTവെള്ളാപ്പള്ളി പറഞ്ഞത് ഗുരുദർശനങ്ങൾക്ക് വിരുദ്ധം- വി ഡി സതീശൻ
21 July 2025 1:38 AM GMTമതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് എസ്എന്‍ഡിപി...
20 July 2025 3:26 PM GMTഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍...
20 July 2025 3:17 PM GMTഅയല്‍വാസി തീകൊളുത്തിയ മധ്യവയസ്കന് മരിച്ചു
20 July 2025 3:07 PM GMT