- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വംശഹത്യയും വാര്‍ത്താവതരണ ശൈലിയും; ഇസ് ലാമോഫോബിയയുടെ അനന്തസാധ്യതകള്‍

ജാസിം മൗലാക്കിരിയത്ത്
തെറ്റായ ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്ന രീതികളെക്കുറിച്ചാണ് ഈ ഫേസ് ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ്സിനെപ്പോലുളള ഒരു പാര്‍ട്ടിയുടെ നിലപാടിനെപ്പോലും ഹൈജാക്ക് ചെയ്യുന്ന മാധ്യമശൈലിയെ വകതിരിച്ച് പരിശോധിക്കുന്നു ജാസിം മൗലാക്കിരിയത്ത് ഈ പോസ്റ്റില്‍:
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആര്‍എസ്എസിനു എത്ര ഈസിയായി അവര്‍ ഉദ്ദേശിക്കുന്ന വാര്‍ത്തകള്‍ അത് പച്ചക്കള്ളമാണെങ്കില്‍ പോലും മുഖ്യധാര മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നാം കണ്ടത്.
കര്‍ണ്ണാടകയിലെ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ കഴിഞ്ഞ ഫെബ്രുവരി 15 നു മുഖ്യമന്ത്രി ബൊമ്മയ്യയെ കാണുന്നു. ഹിജാബ് വിഷയം ഉള്‍പ്പെടെയുള്ള ചില വിഷയങ്ങള്‍ സംസാരിക്കുന്നു. നിവേദനം നല്‍കുന്നു. അത് അന്നു തന്നെ വാര്‍ത്തയുമായിരുന്നു.
എന്നാല്‍, ഒന്നര മാസത്തിനു ശേഷം അതേ ഫോട്ടോവച്ച് ശൂന്യതയില്‍ നിന്ന് മറ്റൊരു വാര്‍ത്ത സൃഷ്ടിക്കപ്പെടുന്നു. 'പോപുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി' എന്നായിരുന്നു ആ തലക്കെട്ട്.
ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള, കര്‍ണ്ണാടകയില്‍ കൊടുംവര്‍ഗ്ഗീയത പരത്തുന്ന 'ഏഷ്യാനെറ്റ് സുവര്‍ണ്ണ'യുടെ മലയാളം ചാനലായ 'ഏഷ്യാനെറ്റ് ന്യൂസിലാണ്' കേരളത്തില്‍ ആദ്യമായി ആ വാര്‍ത്ത പ്ലാന്റ് ചെയ്യപ്പെടുന്നത്.
തുടര്‍ന്ന് നികേഷിന്റെ റിപോര്‍ട്ടറും അംബാനിയുടെ ന്യൂസ് 18 നും സാക്ഷാല്‍ മീഡിയാ വണ്‍ ചാനല്‍ പോലും അത് വാര്‍ത്തയാക്കി. എല്ലാവരും ഉപയോഗിച്ചിരിക്കുന്നത് ഒന്നര മാസം മുന്‍പത്തെ അതേ ഫോട്ടോ!!!

പ്രചരിപ്പിക്കപ്പെട്ട ചിത്രം
ഈ നിമിഷം വരെ കോണ്‍ഗ്രസിന്റെ കര്‍ണ്ണാടകയിലെ ഉത്തരവാദിത്തപ്പെട്ട ഒരൊറ്റ നേതാവോ ഘടകമോ ഇക്കാര്യം ആവശ്യപ്പെട്ടതായി ഔദ്യോഗികമായ ഒരു സ്ഥിരീകരണവും വന്നിട്ടില്ല എന്നിരിക്കെ ആര്‍എസ്എസ് ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ ഒരു അടിസ്ഥാനവുമില്ലാഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ പബ്ലിഷ് ചെയ്യുന്ന മാമാ മാധ്യമങ്ങള്‍ രാജ്യത്തെ ഇസ് ലാമോഫോബിയയുടെ സാധ്യതകള്‍ തന്നെയാണ് ഇവിടെയും പയറ്റിയിരിക്കുന്നത്. പോപുലര്‍ ഫ്രണ്ടിനെതിരെ ആണെങ്കില്‍ പിന്നെ മറ്റുള്ളവരാരും അത് ചോദ്യം ചെയ്യില്ലെന്നും അവര്‍ക്കറിയാം. ജെനോസൈഡ് വാച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള വംശഹത്യ പോലുള്ള ഒരു ദുരന്തം നടന്നാലും ഇവരൊക്കെ ഏത് തരത്തില്‍ വാര്‍ത്ത കൊടുക്കുമെന്നതിന്റെ കൃത്യമായ സൂചനയാണിത്.
RELATED STORIES
ഡി കോക്ക് അടിച്ചു കയറി; കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം
26 March 2025 5:52 PM GMTഎഞ്ചിനീയര് റാഷിദ് എംപിക്ക് പാര്ലമെന്റ് സമ്മേളനത്തില്...
26 March 2025 5:11 PM GMTപുഴയില് കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്ഥി മുങ്ങിമരിച്ചു
26 March 2025 4:54 PM GMT''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള് തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്ഭ മിസൈല് നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള് പുതുക്കി സര്ക്കാര്
26 March 2025 4:19 PM GMT