Emedia

'ലൗ ജിഹാദ് പ്രചാരണം സ്വാതന്ത്ര്യത്തിന് മുമ്പ് ഹിന്ദു വര്‍ഗീയ വാദികള്‍ തുടങ്ങിയത്'; സതീഷ് ചന്ദ്രന്റെ കുറിപ്പ്

ലൗ ജിഹാദ് പ്രചാരണം സ്വാതന്ത്ര്യത്തിന് മുമ്പ് ഹിന്ദു വര്‍ഗീയ വാദികള്‍ തുടങ്ങിയത്; സതീഷ് ചന്ദ്രന്റെ കുറിപ്പ്
X

കോഴിക്കോട്: ലൗ ജിഹാദ് അടുത്ത കാലത്ത് തുടങ്ങിയ വര്‍ഗീയ പ്രചാരണമല്ലെന്നും സ്വാതന്ത്ര്യത്തിന് മുമ്പ് 1943ല്‍ ഹിന്ദു വര്‍ഗീയ വാദികള്‍ ഇത്തരം പ്രചാരണം നടത്തിയിരുന്നതായും സതീഷ് ചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.

'43 ലെ ക്ഷാമകാലത്ത് ബംഗാളില്‍ മരുന്നും ഭക്ഷണവുമില്ലാതെ വിഷമിച്ച ഹിന്ദു സ്ത്രീകളെ മരുന്നും ഭക്ഷണവും കാട്ടി മത പരിവര്‍ത്തനം നടത്തുന്നതായി സാക്ഷാല്‍ വി.ഡി.സവര്‍ക്കര്‍ പ്രസ്താവന ഇറക്കി. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കഥയെന്ന് മുസ്‌ലിം നേതാക്കള്‍ മറുപടി നല്‍കി. സര്‍ക്കാരാകട്ടെ നിജസ്ഥിതി അറിയാന്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ സംഭവം കെട്ടു കഥയാണെന്നു കണ്ടെത്തി. പക്ഷേ സര്‍ക്കാര്‍ അതിന്മേലുള്ള അന്വേഷണം വേണ്ടെന്നു വച്ചു.' സതീഷ് ചന്ദ്രന്‍ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലൗ ജിഹാദ് അടുത്ത കാലത്തു തുടങ്ങിയ വര്‍ഗ്ഗീയ പ്രചരണമല്ല. സ്വാതന്ത്ര്യത്തിനു മുമ്പ് 1943ല്‍ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ഇത്തരം പ്രചരണം നടത്തിയിരുന്നു.

43 ലെ ക്ഷാമകാലത്ത് ബംഗാളില്‍ മരുന്നും ഭക്ഷണവുമില്ലാതെ വിഷമിച്ച ഹിന്ദു സ്ത്രീകളെ മരുന്നും ഭക്ഷണവും കാട്ടി മത പരിവര്‍ത്തനം നടത്തുന്നതായി സാക്ഷാല്‍ വി.ഡി.സവര്‍ക്കര്‍ പ്രസ്താവന ഇറക്കി. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കഥയെന്ന് മുസ്ലീം നേതാക്കള്‍ മറുപടി നല്‍കി. സര്‍ക്കാരാകട്ടെ നിജസ്ഥിതി അറിയാന്‍ അന്വേഷണം നടത്തി.അന്വേഷണത്തില്‍ സംഭവം കെട്ടു കഥയാണെന്നു കണ്ടെത്തി.

പക്ഷേ സര്‍ക്കാര്‍ അതിന്മേലുള്ള അന്വേഷണം വേണ്ടെന്നു വച്ചു.

എന്തായിരുന്നു കാരണം?

അടുത്തു നടക്കാനിരുന്ന ഹിന്ദുമഹാസഭ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. സവര്‍ക്കര്‍ക്കും താല്പര്യം.

ജാതി മത വ്യത്യാസമില്ലാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ സഹായമെത്തിക്കണമെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നിയന്ത്രണത്തിലുള്ള ഹിന്ദുമഹാസഭാ ക്യാമ്പുകളില്‍ മുസ്ലീങ്ങള്‍ക്കും പ്രവേശനം നല്‍കി.ഹിന്ദുക്കള്‍ നല്കിയ പണം മുസ്ലീങ്ങള്‍ക്കു വേണ്ടി ചിലവഴിക്കാന്‍ പാടില്ലെന്ന് സവര്‍ക്കര്‍ . സവര്‍ക്കറെ അവഗണിച്ച് ശ്യാമപ്രസാദ് മുഖര്‍ജി മുന്നോട്ടു പോയി..

അപ്പോഴാണ് സവര്‍ക്കറുടെ പ്രസ്താവനയും തുടര്‍ന്ന് ഡോ. മൂഞ്ചേയുടെ ബംഗാള്‍ സന്ദര്‍ശനവും.

മൂഞ്ചേയുടെ യാത്രാ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ചെയ്തു. സവര്‍ക്കര്‍ പ്രസ്താവന ശ്യാമപ്രസാദ് മുഖര്‍ജിക്കുള്ള കൊട്ടായിരുന്നു വെന്ന് തെളിഞ്ഞു.

സവര്‍ക്കര്‍ പ്രസ്താവനയെത്തുടര്‍ന്ന് മുഖര്‍ജിക്കെതിരെ 'അഭിപ്രായ രൂപീകരണത്തിനാണ് മൂഞ്ചേ ബംഗാളിലെത്തിയത്.

സര്‍ക്കാര്‍ ' അങ്കോം കാണാം ,താളീം ഒടിക്കാം' എന്ന നയം സ്വീകരിച്ചു.

മതപരിവര്‍ത്തന ജിഹാദിന്റെ കോപ്പി റൈറ്റ് ഇപ്പോള്‍ Rss ന്റ കയ്യിലാണ്.


Next Story

RELATED STORIES

Share it