Emedia

സവര്‍ണ സംവരണത്തെ പിന്തുണക്കുന്നവര്‍ രോഹിതിനേയും ഓര്‍ക്കുന്നു........

രോഹിത് ഏത് വ്യവസ്ഥിതിക്കെതിരെ പോരാടി മരിച്ചോ, ആ വ്യവസ്ഥിതിയെ പിന്തുണക്കുന്ന പാര്‍ട്ടികളോടാണ് അദ്ദേഹത്തെ അനുസ്മരിക്കുന്നവര്‍ക്കു പോലും കൂറ്.

സവര്‍ണ സംവരണത്തെ പിന്തുണക്കുന്നവര്‍ രോഹിതിനേയും ഓര്‍ക്കുന്നു........
X


പ്രശാന്ത് സുബ്രഹ്മണ്യന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, എസ്പി, തൃണമൂല്‍ തുടങ്ങിയ പാര്‍ലമെന്ററി പാര്‍ട്ടികള്‍ ചേര്‍ന്ന് സവര്‍ണ സംവരണം നടപ്പാക്കി മനുസ്മൃതിയെയും ഹിന്ദുത്വബ്രാഹ്മണിസത്തെയും പിന്തുണക്കുന്ന കാലത്താണ് കുറച്ചു മനുഷ്യര്‍ രോഹിത് വെമുലയെ ഓര്‍ക്കുന്നത്. ഇന്ന് രോഹിതിനെ ഓര്‍ത്തിട്ട് നാളെ ആ പാര്‍ട്ടികളെ പിന്തുണക്കുന്നവരാണ് അവനെ ഓര്‍ക്കുന്നവരില്‍ ഭൂരിപക്ഷവും. രോഹിത് ഏത് വ്യവസ്ഥിതിക്കെതിരെ പോരാടി മരിച്ചോ, ആ വ്യവസ്ഥിതിയെ പിന്തുണക്കുന്ന പാര്‍ട്ടികളോടാണ് അദ്ദേഹത്തെ അനുസ്മരിക്കുന്നവര്‍ക്കു പോലും കൂറ്, അല്ലെങ്കില്‍ അവര്‍ അധികാരത്തിനുവേണ്ടി ആ പാര്‍ട്ടികളോട് സന്ധി ചെയ്യുന്നു. രോഹിത് പറയുന്നു, 'മനുഷ്യന്റെ മൂല്യം വെറുമൊരു വോട്ടിലേക്ക് ഒതുങ്ങി...' സത്യം, നിങ്ങള്‍ വളരെ ചുരുങ്ങി പോയിരിക്കുന്നു മനുഷ്യരെ !

ഈ നശിച്ച ലോകത്ത് നിന്നും നീ സ്വയം അവസാനിപ്പിച്ച് പോയത് നന്നായി രോഹിത്.......

Next Story

RELATED STORIES

Share it