- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിംലീഗിന്റെ പാര്‍ലമെന്റ് സീറ്റ്; ഒരു താത്വിക അവലോകനം
കേരളത്തിലെ ആദ്യ നിയമസഭയില്‍ സവര്‍ണ്ണ വിഭാഗത്തിന്റെ പ്രാതിനിധ്യം അവരുടെ ജനസംഖ്യാനുപാതത്തിന്റെ മൂന്നിരട്ടി ആയിരുന്നു. അതേ സഭയില്‍ മുസ്ലീം പ്രാതിനിധ്യം അര്‍ഹമായതിന്റെ പകുതിയിലും താഴെയായിരുന്നു.

അബ്ദുല്‍ കബീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
#4Seast For IUML
Q : മുസ്ലീം ലീഗിന് കൂടുതല്‍ പാര്‍ലമന്റ് സീറ്റെന്ന ആവശ്യം ന്യായമാണോ?
Congress : തീര്‍ച്ചയായും, ലീഗിന്റെ കരുത്ത് പരിശോധിക്കുകയാണെങ്കില്‍ അഞ്ച് സീറ്റ് വരെ ചോദിക്കാനുള്ള അര്‍ഹതയുണ്ട്.
Q : പിന്നെ എന്ത് കൊണ്ട് കോണ്‍ഗ്രസ് ഈ ന്യായമായ ആവശ്യത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്നു?
Congress : രണ്ട് മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചാല്‍ അത് സാമുദായിക അസന്തുലിതാവസ്ഥക്ക് കാരണമാവുകയും ന്യൂനപക്ഷ പ്രീണനമെന്ന് ഹിന്ദു സമൂഹത്തില്‍ പ്രചരിക്കാനും അവരുടെ വോട്ട് നമുക്ക് എതിരാവാനും കാരണമാവും. മറ്റൊന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവണമെങ്കില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആവണം. അതിന് കേരളത്തിലെ ഓരോ സീറ്റും വിലപെട്ടതാണ്.
Q: സാമുദായിക അസന്തുലിതാവസ്ഥ ഉണ്ടാവുന്നത് അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഒരു സമുദായത്തിന് ലഭിക്കുമ്പോഴാണല്ലോ? മുകളില്‍ താങ്കള്‍ തന്നെയല്ലേ പറഞ്ഞത് ലീഗിന് 5 സീറ്റ് വരെ അര്‍ഹതയുണ്ടെന്ന്. അപ്പൊ ലീഗ് 4 സീറ്റ് ചോദിച്ചാല്‍ അത് സാമുദായിക അസന്തുലിതാവസ്ഥക്ക് കാരണമാവുമോ?
Congress: അങ്ങനെയല്ല. അതൊരു തെറ്റായ മെസേജ് പൊതുജനങ്ങളിലെത്തിക്കും. അതിനെ സംഘ് പരിവാരം ഉപയോഗപെടുത്തും. അഞ്ചാം മന്ത്രി വിവാദത്തിലും മറ്റും നമ്മള്‍ കണ്ടതല്ലേ.
Q: അര്‍ഹമായത് ഒരു സമുദായത്തിന് നല്‍കുമ്പോള്‍ അതില്‍ വര്‍ഗ്ഗീയത കാണുന്ന പൊതുജനം എന്ന ഹിന്ദു സമൂഹത്തിനല്ലേ ശെരിക്കും പ്രശ്‌നം? അവരെ ചികില്‍സിക്കുന്നതിന് പകരം മറ്റൊരാളുടെ ന്യായമായ അവകാശത്തെ റദ്ദ് ചെയ്യലാണോ? എലിയെ പേടിച്ച് ഇല്ലം ചുടേണ്ടതുണ്ടോ? സംഘ് പരിവാരത്തിന് ഇത്ര നിസ്സാരമായി കീഴ്‌പ്പെടുന്നവരാണ് പൊതുസമൂഹമെങ്കില്‍ ഇത്ര കാലം കേരളത്തില്‍ മതേതര രാഷ്ട്രീയം നയിച്ച കോണ്‍ഗ്രസ്ഇടത് പ്രസ്ഥാനങ്ങളുടെ പരാജയമായിട്ടാണോ അതോ ഈ പാര്‍ട്ടി നേതൃത്വത്തില്‍ അടങ്ങിയിരിക്കുന്ന വര്‍ഗ്ഗീയതയുടെ ഫലമായിട്ടാണോ ഇതിനെ നോക്കി കാണേണ്ടത്?
Congrsse: പക്ഷേ കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് അവസരം നല്‍കാറുണ്ടല്ലോ? ഈ തെരഞ്ഞെടുപ്പിലും അത് തുടരും. അപ്പോള്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമല്ലോ.
Q: ലീഗ് യു.പി.എ യുടെ ഭാഗമാണെങ്കിലും സാമ്പത്തിക സംവരണം ഉള്‍പ്പെടെ പല വിഷയങ്ങളിലും കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്ഥമായ നിലപാട് പാര്‍ട്ടിക്കുണ്ട്. അത്തരത്തില്‍ മുസ്ലീം സമുദായത്തിനെതിരായുള്ള നിലപാട് കോണ്‍ഗ്രസ് എടുക്കുമ്പോള്‍ സാമുദായിക പ്രതിനിധ്യം വഴി പാര്‍ലമെന്റിലെത്തിയ കോണ്‍ഗ്രസിന്റെ മുസ്ലീം എം.പി മാര്‍ക്ക് പാര്‍ട്ടിക്കെതിരായി സമുദായത്തിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസില്‍ കഴിയുമോ? അല്ലാത്ത പക്ഷം അവരുടെ പ്രാതിനിധ്യം കൊണ്ട് സമുദായത്തിനുള്ള മെച്ചമെന്താണ്?
Congress : പാര്‍ട്ടിയുടെ നിലപാട് ലംഘിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. ഇങ്ങനെ നോക്കുകയാണെങ്കില്‍ അത് സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കും.
Q: കേരളത്തിലെ ആദ്യ നിയമസഭയില്‍ സവര്‍ണ്ണ ഹിന്ദു വിഭാഗത്തിന്റെ പ്രാതിനിധ്യം അവരുടെ ജനസംഖ്യാനുപാതത്തിന്റെ മൂന്നിരട്ടി ആയിരുന്നു. അതേ സഭയില്‍ മുസ്ലീം പ്രാതിനിധ്യം അര്‍ഹമായതിന്റെ പകുതിയിലും താഴെയായിരുന്നു. അവിടുന്ന് തുടങ്ങി ഇന്ന് വരെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിയമസഭയിലോ പാര്‍ലമെന്റിലോ മുസ്ലീം സമുദായത്തിന് ലഭിച്ചിട്ടില്ല. ഇതിനുള്ള ഏക അപവാദം കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ സഭ മാത്രമാണ്. നായര്‍ സമുദായവും മറ്റും അര്‍ഹിച്ചതിന്റെ എത്രയോ മടങ്ങ് പ്രാതിനിധ്യം നേടിയെടുക്കുമ്പോഴോ അല്ലെങ്കില്‍ മുസ്ലീം സമുദായത്തിന് അര്‍ഹമായതിന്റെ ഏഴയലത്ത് ലഭിക്കാതിരിക്കുമ്പോഴോ ഈ സമുദായിക അസന്തുലിതത്വം എന്തേ ആരും ഉയര്‍ത്താത്തത്?
Congress: അത് പിന്നെ ഫാസിസത്തെ തോല്‍പിക്കാന്‍ രാഹുല്‍ജി പ്രധാനമന്ത്രി ആവണമെങ്കില്‍ കൂടുതല്‍ സീറ്റ് വേണ്ടതല്ലേ...
Q: ലീഗിന് എത്ര സീറ്റ് കിട്ടിയാലും അത് മുഴുവനും രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ തന്നെയല്ലേ? കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കണമെങ്കില്‍ അതിന് തക്ക കരുത്ത് പാര്‍ട്ടിക്ക് വേണം. ലീഗും കോണ്‍ഗ്രസും തമ്മില്‍ കേവലം 4 നിയമസഭാ സീറ്റിന്റെ അന്തരമേ നിലവിലൊള്ളൂ. സംഘടനാ ശക്തി പരിശോധിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിനേക്കാള്‍ എത്രയോ മുകളിലാണ് ലീഗിന്റെ സ്ഥാനം. എന്ന് മാത്രമല്ല മലബാറില്‍ കോണ്‍ഗ്രസ് വിജയിക്കുന്നത് ലീഗിന്റെ മിടുക്ക് ഒന്ന് കൊണ്ട് മാത്രമാണ്. ഇതിനെല്ലാം പുറമേ മുസ്ലീം ലീഗ് പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ മുഴുവന്‍ മുസ്ലീം സമുദായത്തിന്റെ പ്രശ്‌നങ്ങളേയണ്. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ ജനസംഖ്യാനുപാതികം പോയിട്ട് മരുന്നിന് പോലും മുസ്ലീം പ്രാതിനിധ്യം ഇല്ലാതിരിക്കെ അവരുടെ വിഷയങ്ങള്‍ കൂടി ലീഗിന് ഏറ്റെടുക്കേണ്ടതുണ്ട്. ആ നിലക്ക് കോണ്‍ഗ്രസിനെ ഒറ്റകക്ഷിയാക്കുന്നതിനേക്കാള്‍ സ്വന്തം വിഷയങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്നതില്‍ ലീഗിനോട് മുടക്കം പറയാനാവുമോ?
Congress:........
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















