- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യസ്നേഹ കള്ളനാട്യക്കാരേ പൊതു സ്വത്ത് മുതലാളിക്ക് അടിയറ വെക്കുന്ന നിങ്ങളല്ലേ രാജ്യദ്രോഹികൾ?
തെറി വിളിച്ചവരേ പറയു. എന്തുണ്ട് മറുപടി? വിൽക്കുന്നില്ലെന്ന് നുണ പറഞ്ഞവരേ നിങ്ങൾക്ക് ലജ്ജ തോന്നുമോ?

ബിഇഎംഎൽ എന്ന പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനം കോർപറേറ്റുകൾക്ക് വിൽക്കാനുള്ള മോദി സർക്കാരിൻ്റെ നീക്കം രണ്ട് മൂന്ന് വർഷം മുമ്പ് എംബി രാജേഷ് ആദ്യമായി ഉന്നയിച്ചപ്പോൾ താൻ നുണ പറയുന്നു എന്നാരോപിച്ച് സംഘപരിവാർ പ്രൊഫൈലുകൾ അദ്ദേഹത്തെ ഫേസ്ബുക്കിൽ തെറി വിളിച്ചിരുന്നു. ബിഇഎംഎൽ ഓഹരി വിൽക്കാനുള്ള നടപടി തുടങ്ങിയതിന് പിന്നാലെയുള്ള എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.
സംഘികൾ മറുപടി പറഞ്ഞേ തീരൂ. ചില നുണകൾക്ക് അൽപായുസായിരിക്കും.വേഗം പൊളിയും .പ്രചരിപ്പിച്ച നുണ മറക്കും മുമ്പ് സത്യം തെളിയും. രാജ്യത്തിൻ്റെ അഭിമാനമായ ബിഇഎംഎൽ എന്ന പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനം കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള മോദി സർക്കാരിൻ്റെ നീക്കം രണ്ട് മൂന്ന് വർഷം മുമ്പ് ഞാൻ ആദ്യമായി ഉന്നയിച്ചപ്പോൾ ഞാൻ നുണ പറയുന്നു എന്നാരോപിച്ച് സംഘപരിവാർ പ്രൊഫൈലുകൾ എന്നെ എഫ് ബി യിൽ തെറി വിളിച്ചതിന് കണക്കില്ല. സർക്കാർ അങ്ങിനെ ആലോചിച്ചിട്ടേയില്ല. കമ്മികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നായിരുന്നു തെറി വിളി സംഘികളുടെ വാദം. എന്നാൽ ബിഇഎംഎൽ വിൽക്കാനുള്ള താൽപര്യ പത്രം ഇന്നലെ കേന്ദ്ര സർക്കാർ ക്ഷണിച്ചിരിക്കുന്നു. താൽപര്യപത്രമെന്നാൽ കോർപ്പറേറ്റുകൾക്കുള്ള ക്ഷണപത്രമെന്നർത്ഥം.
എം പിയായിരിക്കേ ബിഇഎംഎൽ ലെ ഉന്നത വൃത്തങ്ങളിൽ നിന്ന് കിട്ടിയ ആധികാരിക വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞാനാണ് അന്ന് ഈ നീക്കം ആദ്യമായി പുറത്തു കൊണ്ടുവന്നത്.ആദ്യം കേന്ദ്രം മൗനം പാലിച്ചു.അണികൾ തെറി വിളിച്ചു.പിന്നീട് കേന്ദ്രം തന്നെ ഇത് സമ്മതിച്ചു. അണികൾ വിൽപ്പനക്ക് ന്യായം നിരത്താൻ പാഴ്ശ്രമം നടത്തി.ഞാൻ പാർലിമെൻ്റിലും പല തവണ ഈ പ്രശ്നം ആവർത്തിച്ച് ഉന്നയിച്ചു.( ചില പ്രസംഗങ്ങളുടെ വീഡിയോ ഇതോടൊപ്പം ) തുടർന്ന് ബിഇഎംഎൽ തൊഴിലാളികൾ സമരരംഗത്ത് വന്നു. ഒടുവിൽ കേന്ദ്ര സർക്കാർ തൽക്കാലം പിൻമാറി. കർണാടകയിലും തമിഴ് നാട്ടിലുമുള്ള തൊഴിലാളികൾ അന്ന് പ്രത്യേക ബസ് പിടിച്ച് പാലക്കാട്ട് വന്ന് എന്നെ ആഹ്ലാദം അറിയിച്ചതും മധുരം സമ്മാനിച്ചതും ഇവിടെ പങ്കുവെച്ചിരുന്നത് ഓർക്കുമല്ലോ. അന്നേ അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിൽപ്പന നീക്കവുമായി മോദി സർക്കാർ വീണ്ടും വരുമെന്ന് .അവരെ വിശ്വസിക്കാൻ പറ്റില്ലെന്ന്. ഇന്നലെ അത് സത്യമായി.
എന്തിനാണ് 56000 കോടി രുപയുടെ ഈ മഹാ സ്ഥാപനത്തിൻ്റെ 74% ഓഹരിയും മാനേജ്മെൻ്റ് നിയന്ത്രണാധികാരത്തോടെ വിൽക്കുന്നത്? നഷ്ടമുള്ളതുകൊണ്ടാണോ? അല്ലേയല്ല. എന്നും ലാഭത്തിൽ മാത്രം പ്രവർത്തിച്ച, ഡിവിഡൻ്റായും നികുതിയായും ആയിരക്കണക്കിന് കോടി രൂപ ഖജനാവിലേക്ക് നൽകിയ പൊൻ മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് എന്തിനാണ്? തങ്ങളുടെ ചങ്ങാതിമാരായ കോർപ്പറേറ്റ് ബകൻമാരുടെ ആർത്തി ശമിപ്പിക്കാൻ. ആകെ 4000 ഏക്രയിലധികം ഭൂമി രാജ്യത്തെ പ്രധാന നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിലുണ്ട്. പാലക്കാട് മാത്രം കേരളം നിസ്സാരമായ പാട്ടത്തുകക്ക് 375 ഏക്ര ഭൂമിയാണ് കൈമാറിയത്.625 ഏക്ര വേറെ കൈമാറാൻ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഇതൊന്നും കോർപ്പറേറ്റുകൾക്ക് കയ്യടക്കാനല്ല. പൊതുമേഖലാ സ്ഥാപനമെന്ന നിലക്ക് കൊടുത്തതാണ്.
തെറി വിളിച്ചവരേ പറയു. എന്തുണ്ട് മറുപടി? വിൽക്കുന്നില്ലെന്ന് നുണ പറഞ്ഞവരേ നിങ്ങൾക്ക് ലജ്ജ തോന്നുമോ? രാജ്യസ്നേഹ കള്ളനാട്യക്കാരേ പൊതു സ്വത്ത് മുതലാളിക്ക് അടിയറ വെക്കുന്ന നിങ്ങളല്ലേ രാജ്യദ്രോഹികൾ?
RELATED STORIES
ഗ്രീക്ക് ദ്വീപില് ഇസ്രായേലികള് ഇറങ്ങുന്നത് തടഞ്ഞു (വീഡിയോ)
23 July 2025 6:28 AM GMTഎട്ടാം ക്ലാസുകാരൻ ഷോക്കേറ്റുമരിച്ച സംഭവം; അന്വഷണ സംഘം റിപോർട്ട് നൽകി
23 July 2025 6:14 AM GMT'തുടർച്ചയായ മഴയും ശുചിത്വമില്ലായ്മയും'; പനിബാധിതരുടെ എണ്ണം കൂടുന്നു
23 July 2025 5:56 AM GMTമുംബൈ ട്രെയ്ന് സ്ഫോടനങ്ങള്: ഭീകരവിരുദ്ധ സേനയുടെ പ്രഷര് കുക്കര്...
23 July 2025 5:00 AM GMTമുക്കാൽ ലക്ഷം തൊട്ട് സ്വർണവില; വരും ദിവസങ്ങളിൽ കുറയുമെന്നും സൂചന
23 July 2025 4:48 AM GMTഇന്നും മഴ കനക്കും
23 July 2025 4:34 AM GMT