- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപകര്‍ഷതയില്‍ തളര്‍ത്താനാവില്ല മലപ്പുറത്തെ..
പാകിസ്താനില്‍ നിന്നും വരുന്ന ചാരക്കപ്പല്‍ മുതല്‍ കോപ്പിയടിച്ച് റാങ്ക് നേടിയ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതര്‍ എന്നുവരെ നേടിയ നിരവധി ആരോപണങ്ങള്‍ക്കൊപ്പം പുതിയതും അവര്‍ ചേര്‍ത്തുവയ്ക്കും.അതിനെയൊക്കെയും അസാമാന്യമായ സഹനബോധത്തോടെ അവര്‍ ചെറുക്കും.

യൂനുസ് ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്......
മലപ്പുറം ഒരു പ്രതീകമാണ്. പ്രതീകങ്ങളെ ആക്രമിക്കുമ്പോള്‍ ഫാസിസ്റ്റ് പൊതുബോധം ലക്ഷ്യമാക്കുന്നത് കേവലം ഒരു സ്ഥലത്തെയല്ല. സ്ഥലം പ്രതിനിധീകരിക്കുന്ന സമുദായത്തെയാണ്. ആ സമുദായത്തിനു മാധ്യമങ്ങള്‍ കാലങ്ങളായി പതിച്ചുനല്‍കിയ ഭീകരവാദപ്പട്ടമാണു ഈ ആക്രമണത്തിനു ആവേശം പകരുന്നത്. ആക്രമണത്തിനു കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ആരെങ്കിലും അതുചോദ്യം ചെയ്താല്‍ മറുപടിയ്ക്കായി രണ്ട് റെഡിമെയ്ഡ് ചോദ്യങ്ങള്‍ കരുതിയാണു പൊതുബോധം നടക്കുന്നത്:
1. മലപ്പുറത്ത് മാപ്പിളമാര്‍ മാത്രമേ ഉള്ളൊ?
2. തീവ്രവാദികളെ പറഞ്ഞാല്‍ നിങ്ങള്‍ക്കെന്താ പൊള്ളല്‍?
ഡിം. കഴിഞ്ഞു. പെട്ടെന്ന് ഒബ്ജക്റ്റ് ചെയ്യാന്‍ പറ്റാത്ത രണ്ടു ചോദ്യങ്ങള്‍. ആ ചോദ്യങ്ങളില്‍ തന്നെയുണ്ട് അവര്‍ക്കുള്ള ഉത്തരങ്ങള്‍ എന്നത് മറ്റൊരു കാര്യം. ആരെ മുറിപ്പെടുത്തും ആരെ സന്തോഷിപ്പിക്കും എന്നെല്ലാം അവര്‍ക്ക് വളരെ നന്നായറിയാം.
ആരോപണങ്ങള്‍ അവര്‍ക്ക് പുതുമയല്ല. അത്തരമൊരു അപകര്‍ഷതയില്‍ അവരെ തളച്ചിടാനും കഴിയില്ല. പാകിസ്താനില്‍ നിന്നും വരുന്ന ചാരക്കപ്പല്‍ മുതല്‍ കോപ്പിയടിച്ച് റാങ്ക് നേടിയ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതര്‍ എന്നുവരെ നേടിയ നിരവധി ആരോപണങ്ങള്‍ക്കൊപ്പം പുതിയതും അവര്‍ ചേര്‍ത്തുവയ്ക്കും.അതിനെയൊക്കെയും അസാമാന്യമായ സഹനബോധത്തോടെ അവര്‍ ചെറുക്കും.
സര്‍ക്കാരും ജനപ്രതിനിധികളും പൊതുബോധവുമെല്ലാം തമസ്‌കരിക്കാന്‍ ശ്രമിച്ചിട്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇച്ഛാശക്തിയുടെ പേരാണു മലപ്പുറം. അതിനെ തടുക്കാന്‍ ഇനിയും കീറിപ്പൊളിഞ്ഞ പഴമുറം പോരെന്ന് കുറഞ്ഞപക്ഷം സങ്കികളും സഖാക്കളുമെങ്കിലും മനസ്സിലാക്കുക. അത്രയുമെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.
RELATED STORIES
ശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന അഞ്ച് 'മാതൃകാ...
27 March 2025 9:35 AM GMTജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം...
27 March 2025 9:11 AM GMTഒരു ഭാഷയേയും എതിര്‍ക്കുന്നില്ല, മറിച്ച് എതിര്‍ക്കുന്നത്...
27 March 2025 9:01 AM GMTഇത് പുനരധിവാസത്തിന്റെ കേരളാമോഡല്‍; കെ രാജന്
27 March 2025 7:46 AM GMTമാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു; മാധ്യമ വിമര്‍ശനവുമായി...
27 March 2025 7:32 AM GMTപോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ജാമ്യം
27 March 2025 7:31 AM GMT