- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടൈക്കോണ്‍ കേരള സംരംഭക സമ്മേളനം 17,18,19 തീയതികളില്‍; ഒരുക്കങ്ങള്‍ ആരംഭിച്ചു
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ടൈ കേരള ഈ വര്‍ഷത്തെ ടൈക്കോണ്‍ വെര്‍ച്ച്വല്‍ ആയാണ് സംഘടിപ്പിക്കുന്നത്.മൂന്ന് ദിവസത്തെ വെര്‍ച്വല്‍ കോണ്‍ഫറന്‍സ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഡിസംബര്‍ 17 ന് വൈകിട്ട് 5:45 ന് ഉദ്ഘാടനം ചെയ്യും.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1000 ലധികം യുവ സംരംഭകരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
കൊച്ചി: സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2020യുടെ 9ാംഎഡിഷന്‍ ഈ മാസം 17,18,19 തീയതികളിലായി നടക്കും. കൊവിഡ് വ്യാപന വെല്ലുവിളികള്‍ കണക്കിലെടുത്ത് ടൈ കേരള ഈ വര്‍ഷത്തെ ടൈക്കോണ്‍ വെര്‍ച്ച്വല്‍ ആയാണ് സംഘടിപ്പിക്കുന്നത്.മൂന്ന് ദിവസത്തെ വെര്‍ച്വല്‍ കോണ്‍ഫറന്‍സ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഡിസംബര്‍ 17 ന് വൈകിട്ട് 5:45 ന് ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1000 ലധികം യുവ സംരംഭകരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സിന്റെ കേരള ഘടകമായ ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകര്‍.സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവരവരുടെ മേഖലകളില്‍ വളര്‍ച്ചയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ആത്മവിശ്വാസവും നല്‍കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പന്‍ പറഞ്ഞു.40 ലധികം അന്താരാഷ്ട്ര സ്പീക്കര്‍മാര്‍ ടൈക്കോണ്‍ കേരള 2020 ന് നേത്യത്വം നല്‍കും. തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളില്‍ മെന്ററിംഗ് മാസ്റ്റര്‍ക്ലാസുകള്‍, സ്റ്റാര്‍ട്ടപ്പ് ഷോകേസ്, ക്യൂറേറ്റഡ് നെറ്റ്വര്‍ക്കിംഗ് എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം.
അന്‍പതിലധികംപ്രമുഖ നിക്ഷേപകരും ഫണ്ട് ഹൗസുകളും പങ്കെടുക്കും.പ്രമുഖ സംരംഭകരുടെയും, ഏയ്ഞ്ചല്‍ നിക്ഷേപകരുടേയും, യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടേയും നേത്യത്വത്തില്‍ യൂണികോണ്‍ ജേര്‍ണി, ഫണ്ട് റേസിങ്ങ്, ഇന്നൊവേഷന്‍ എന്നിവയില്‍ പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഹംഗറി പ്ലാനറ്റ് ഫുഡ്സിന്റെ സഹസ്ഥാപകനും സിഇഒയുമായ ടോഡ് ബോയ്മാന്‍, ബ്ലാബ്ലാക്കാര്‍ സഹസ്ഥാപകനും സിഇഒയുമായ നിക്കോളാസ് ബ്രസ്സന്‍, ഡ്രീം 11 സ്ഥാപകന്‍ ഹര്‍ഷ് ജെയിന്‍, യെല്ലോ ഡോര്‍ എനര്‍ജിയുടെ സ്ഥാപകന്‍ ജെറമി ക്രെയിന്‍, ഫ്രെഷ് 2 ഹോം സഹ സ്ഥാപകന്‍ ഷാന്‍ കടവില്‍, സെക്വോയ ക്യാപിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍, 100 എക്സ് വിസി സജ്ഞയ് മേത്ത, ഇന്നോവേഷന്‍ തിങ്കറും പൊട്ടന്‍ഷ്യല്‍സ് ആന്റ് പോസിബിലിറ്റീസ് സ്ഥാപകനുമായ ഡോ. കൗസ്തുബ് ധര്‍ഗാല്‍ക്കര്‍ എന്നിവര്‍ വിവിധസെഷനുകള്‍ക്ക് നേത്യത്വം നല്‍കുമെന്ന് ടൈക്കോണ്‍കേരള2020ന്റെഡയറക്ടറുംകണ്‍വീനറുമായഹരിക്യഷ്ണന്‍നായര്‍പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ടൈ കേരള ബിസിനസ്സ് അവാര്‍ഡ്ദാന ചടങ്ങും നടക്കും. സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍, എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍, നെക്സ്റ്റ് ജനറേഷന്‍ അച്ചീവര്‍, എമര്‍ജിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍, ലൈഫ് ടൈം അച്ചീവ്മെന്റ്, എക്കോസിസ്റ്റം എനേബ്ലര്‍, ബിസിനസ് മോഡല്‍ / പ്രോസസ് ഇന്നൊവേഷന്‍, എന്നീ 7 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക.വെര്‍ച്വല്‍ ഇവന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. https://tieconkerala.org ലേക്ക് ലോഗിന്‍ ചെയ്യുക അല്ലെങ്കില്‍ +91 702588 8862, ഇമെയില്‍: info@tiekerala.org എന്നിവ വഴി രജിസ്റ്റര്‍ ചെയ്യാം.
RELATED STORIES
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT''നടിയെ ആക്രമിച്ച കേസില്‍ പോലിസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി'' ആര്...
11 Dec 2024 3:53 AM GMTഗസയില്‍ നാലു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ് (വീഡിയോ)
11 Dec 2024 3:27 AM GMT