Economy

ക്യാമോണ്‍ 16 പ്രീമിയര്‍ : 48 എംപി ഡ്യൂവല്‍ സെല്‍ഫി കാമറയുമായി ടെക്‌നോ

മികച്ച വീഡിയോഗ്രാഫി സംവിധാനമാണ് ഫോണില്‍ ടെക്‌നോ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.ക്യാമോണ്‍ 16 പ്രീമിയര്‍ വഴി പ്രീമിയം വീഡിയോഗ്രാഫി സംവിധാനമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി

ക്യാമോണ്‍ 16 പ്രീമിയര്‍ : 48 എംപി ഡ്യൂവല്‍ സെല്‍ഫി കാമറയുമായി ടെക്‌നോ
X

കൊച്ചി: സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ആയ ടെക്‌നോ കാമറ കേന്ദ്രീകൃത സ്മാര്‍ട്ട്‌ഫോണായ ക്യാമോണ്‍ സീരീസ് ടെക്‌നോ ക്യാമോണ്‍ 16 പ്രീമിയര്‍ എന്നപേരില്‍ എത്തുന്നു. പ്രീമിയം കാമറ സംവിധാനങ്ങളോടു കൂടിയാണ് പുതിയ ഫോണ്‍ എത്തുന്നത്. മികച്ച വീഡിയോഗ്രാഫി സംവിധാനമാണ് ഫോണില്‍ ടെക്‌നോ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. കഴിഞ്ഞവര്‍ഷം ടെക്‌നോയുടെ ക്യാമോണ്‍ സ്മാര്‍ട്ട് ഫോണിലൂടെ ഉയര്‍ന്ന ക്യാമറ പിക്‌സല്‍, പ്രീമിയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തേകുന്ന നൈറ്റ് ലെന്‍സും ഉള്‍പ്പെടെ അതിനൂതന ഫോട്ടോഗ്രാഫി സംവിധാനങ്ങളോടെ ആണ് ഫോണ്‍ ഇറക്കിയതെങ്കില്‍, ഇത്തവണ ക്യാമോണ്‍ 16 പ്രീമിയര്‍ വഴി പ്രീമിയം വീഡിയോഗ്രാഫി സംവിധാനമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ടെക്‌നോ ക്യാമോണ്‍ 16 പ്രീമിയര്‍ 64എംപി ക്വാഡ് ക്യാമറ,48എംപി+8എംപി ഡ്യൂവല്‍ ഫ്രണ്ട് സെല്‍ഫി എന്നിവയോടുകൂടി ഈ വിഭാഗത്തിലെ ഏറ്റവും പുതിയ സവിശേഷതകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്നും.സോണി ഐ എം എക്‌സ് 686 ആര്‍ ജി ബി സെന്‍സര്‍, ലോകത്തിലെ എക്‌സ്‌ക്ലൂസീവ് ട്രേഡ് മാര്‍ക്ക് TAIVOട കരുത്തേകുന്ന സൂപ്പര്‍ നൈറ്റ് 2.0 എന്നിവ ഈ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും. ഫോണ്‍ കുലുങ്ങാതെ വീഡിയോയും ചിത്രങ്ങളും പകര്‍ത്താന്‍ സാധിക്കുന്ന സൂപ്പര്‍ ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷന്‍ ഫോണിലുണ്ട്. 30എഫ്പിഎസ് ഇല്‍ 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാം.960എഫ്പിഎസ് ഇല്‍ സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ പകര്‍ത്താം. കുറഞ്ഞ പ്രകാശ വിന്യാസത്തിലും 1080പി പോളാര്‍ നൈറ്റ് ലെന്‍സ് വഴി ബഹളം ഇല്ലാത്ത വീഡിയോയും പകര്‍ത്താം.ഗ്ലേസിയര്‍ സില്‍വര്‍ നിറത്തില്‍ ലഭിക്കുന്ന ടെക്‌നോ ക്യാമോണ്‍ 16 പ്രീമിയറിന് 16,999 രൂപയാണ് വില. ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ആദ്യവില്‍പന ആരംഭിക്കും. രാജ്യത്തെല്ലായിടത്തും ഓഫ്‌ലൈനായും ഫോണ്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it