ടാറ്റ മോട്ടോഴ്സിന്റെ സൗജന്യ മണ്‍സൂണ്‍ ചെക്ക് അപ്പ് ക്യാംപ് തുടങ്ങി
പതിനൊന്നു ദിവസം നീണ്ടു നില്ക്കുന്ന ക്യാംപുകള്‍ ജൂലൈ 25ന് അവസാനിക്കും. മണ്‍സൂണ്‍ ക്യാംപയിന് ദിനങ്ങളില്‍ റോഡ് സൈഡ് അസ്സിസ്റ്റന്‍സ് പദ്ധതി, സ്പെയര്‍ പാര്‍ട്സുകള്‍, പണിക്കൂലി, ഓയില്‍ ടോപ്അപ്പ്, ഓയില്‍ മാറ്റുക തുടങ്ങിയവക്ക് ഇളവുകള്‍ ലഭ്യമാകും. മണ്‍സൂണ്‍ ക്യാംപയില്‍ ദിനങ്ങളില്‍ റോഡ് സൈഡ് അസിസ്റ്റന്റ് പദ്ധതിയുടെ ഭാഗമാകുന്ന ഉപഭോക്താക്കള്‍ക്ക് 10ശതമാനം ഇളവ് ലഭിക്കും
കൊച്ചി: ടാറ്റാ മോട്ടോര്‍സ് സൗജന്യ മണ്‍സൂണ്‍ ചെക്ക് അപ്പ് ക്യാംപ് പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി നടക്കുന്ന സൗജന്യ ചെക്ക് അപ്പ് ക്യാംപുകള്‍ ഇന്ന് ആരംഭിക്കും. പതിനൊന്നു ദിവസം നീണ്ടു നില്ക്കുന്ന ക്യാംപുകള്‍ ജൂലൈ 25ന് അവസാനിക്കും. സൗജന്യ മണ്‍സൂണ്‍ ചെക്കപ്പിനെ കൂടാതെ നിരവധി സ്കീമുകളും രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോര്‍സ് ഷോറൂമുകള്‍ മുഖേന കമ്പനി ഒരുക്കിയിട്ടുണ്ട്.മണ്‍സൂണ്‍ ക്യാംപയിന് ദിനങ്ങളില്‍ റോഡ് സൈഡ് അസ്സിസ്റ്റന്‍സ് പദ്ധതി, സ്പെയര്‍ പാര്‍ട്സുകള്‍, പണിക്കൂലി, ഓയില്‍ ടോപ്അപ്പ്, ഓയില്‍ മാറ്റുക തുടങ്ങിയവക്ക് ഇളവുകള്‍ ലഭ്യമാകും.
മണ്‍സൂണ്‍ ക്യാംപയില്‍ ദിനങ്ങളില്‍ റോഡ് സൈഡ് അസിസ്റ്റന്റ് പദ്ധതിയുടെ ഭാഗമാകുന്ന ഉപഭോക്താക്കള്‍ക്ക് 10ശതമാനം ഇളവ് ലഭിക്കും. ഓയില്‍ മാറ്റം, ഓയില്‍ ടോപ് അപ് തുടങ്ങിയവക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് 10ശതമാനവും ടാക്സി വാഹനങ്ങള്‍ക്ക് 15ശതമാനം വരെയും ഇളവുകള്‍ ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. മണ്‍സൂണ്‍ ക്യാംപയിനോട് അനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ചില ഡീലര്‍ഷിപ്പുകള്‍ പുതിയ കാര്‍ ഡിസ്പ്ലേകള്‍, ലോണ്‍-എക്സ്ചേഞ്ച് മേളകള്‍, പഴയ കാറുകളുടെ സജന്യ വില വിലയിരുത്തല്‍ എന്നിവയും മറ്റ് ഓഫറുകളും സംഘടിപ്പിക്കുന്നു. കാറുകള്‍ ചെക് അപ് ചെയ്യുന്നതിനും, ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നതിനും അടുത്തുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കാമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി
RELATED STORIES
ജാമിഅക്ക് പിന്നാലെ അലിഗഢിലും സംഘര്‍ഷം; വിദ്യാര്‍ത്ഥികളും പോലിസും ഏറ്റുമുട്ടി
15 Dec 2019 4:41 PM GMTകെ എം ബഷീറിന്റെ മരണം: ശ്രീറാമിനെതിരായ ആരോപണങ്ങൾ സഞ്ജയ് ഗാർഗ് തലവനായ സമിതി അന്വേഷിക്കും
15 Dec 2019 12:30 PM GMTമഅ്ദനിയെ ഐസിയുവില്‍ നിന്നു മാറ്റി
15 Dec 2019 11:35 AM GMTകേരളത്തിലും കോടതി സമന്‍സുകൾ ഇനി വാട്സ്ആപ്പ് വഴിയെത്തും
15 Dec 2019 7:34 AM GMT1,300 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റില്‍
15 Dec 2019 5:19 AM GMT