Product

സ്വര്‍ണവില വര്‍ധിച്ചു

സ്വര്‍ണവില വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 60 രൂപ കൂടി 12,330 രൂപയും പവന് 480 രൂപ കൂടി 98,640 രൂപയുമായി. 18 കാരറ്റിന് 50രൂപ കൂടി ഗ്രാമിന് 10,140 രൂപയും പവന് 81,120 രൂപയുമായി. 14 കാരറ്റിന് ഗ്രാമിന് 35 രൂപയും ഒന്‍പത് കാരറ്റിന് 25 രൂപയും വര്‍ധിച്ചു. വെള്ളിവില ഗ്രാമിന് 208 രൂപയായി തുടരുന്നു. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് 17.89 ഡോളര്‍ കൂടി 4,323.78 ഡോളറായി. 0.42 ശതമാനമാണ് വര്‍ധിച്ചത്.

തിങ്കളാഴ്ച രണ്ടുതവണ സ്വര്‍ണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികില്‍ എത്തിയിരുന്നു. രാവിലെ സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയും പവന് 600 രൂപ വര്‍ധിച്ച് 98,800 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായിരുന്നു. ഇതാണ് എക്കാലത്തെയും ഉയര്‍ന്ന വില. 720 രൂപ കൂടി കൂടിയാല്‍ ഒരുലക്ഷം രൂപയില്‍ എത്തുമായിരുന്നു. എന്നാല്‍, ഇന്നലെ ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞു. ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു ഇന്നലത്തെ വില.

Next Story

RELATED STORIES

Share it