Product

സ്വര്‍ണവില കുറഞ്ഞു

പവന് 360 രൂപ കുറഞ്ഞ് 1,24,680 രൂപയായി

സ്വര്‍ണവില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 15,585 രൂപയും, പവന് 360 രൂപ കുറഞ്ഞ് 1,24,680 രൂപയുമായി. ഇന്നലെ ഉച്ചയ്ക്ക് സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 15,630 രൂപയും, പവന് 520 രൂപ വര്‍ധിച്ച് 1,25,040 രൂപയുമായിരുന്നു. ഇന്നലെ രാവിലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയും പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയുമായിരുന്നു.

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇടയ്ക്കിടെയുള്ള വില വര്‍ധനവിനെ അധികം ഭയക്കേണ്ടതില്ലെന്നും സ്വര്‍ണത്തിന് വില ഇടിയാന്‍ ഇനിയും സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഗോള വിപണിയില്‍ വില ഉയര്‍ന്നിരിക്കെയാണ് കേരളത്തിലെ ഇടിവ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് വില വന്‍തോതില്‍ കുതിക്കാതിരിക്കാന്‍ കാരണം.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,366 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 98.55 എന്ന നിരക്കിലേക്ക് കുതിച്ചു. ഏറെ കാലത്തിന് ശേഷമാണ് ഡോളര്‍ ഇത്രയും കരുത്താര്‍ജിക്കുന്നത്. ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 91.72 എന്ന നിരക്കിലാണ് രൂപ.

Next Story

RELATED STORIES

Share it