Product

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

പവന് 520 രൂപ വര്‍ധിച്ച് 1,19,080 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണവില ഇടിഞ്ഞതിന് പിന്നാലെയാണ് ഉയര്‍ന്നത്. ഇന്ന് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 14,885 രൂപയും, പവന് 520 രൂപ വര്‍ധിച്ച് 1,19,080 രൂപയുമായി. ഇന്നലെ സ്വര്‍ണം ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയും, പവന് 1,460 രൂപ കുറഞ്ഞ് 1,18,560 രൂപയുമായിരുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് ആദ്യമായി ഒരു ലക്ഷം കടന്നത്. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Next Story

RELATED STORIES

Share it