Product

അന്തരീക്ഷത്തിലെ കൊറോണ വൈറസില്‍ നിന്ന് 99% സംരക്ഷണം നല്‍കുമെന്ന്;വൂള്‍ഫ് എയര്‍ മാസ്‌ക് വിപണിയിലിറക്കി ഓള്‍ എബൗട്ട് ഇന്നവേഷന്‍സ്

വൂള്‍ഫ് എയര്‍ മാസ്‌ക്കിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ അംഗീകാരം ലഭിച്ചതായി കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തിരുവനന്തപുരത്തെ ആര്‍ ജി സി ബി യില്‍ നടത്തിയ പരീക്ഷണത്തില്‍ 99 % സാര്‍സ് കോവ് -2 വൈറസുകളേയും നിര്‍വീര്യമാക്കുവാന്‍ ഈ ഉപകരണത്തിന് സാധിക്കുമെന്ന് കണ്ടെത്തിയതായും ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉപകരണത്തിന് ഈ അംഗീകാരം ലഭിക്കുന്നതെന്നും ഇവര്‍ പറഞ്ഞു

അന്തരീക്ഷത്തിലെ കൊറോണ വൈറസില്‍ നിന്ന് 99% സംരക്ഷണം നല്‍കുമെന്ന്;വൂള്‍ഫ് എയര്‍ മാസ്‌ക് വിപണിയിലിറക്കി ഓള്‍ എബൗട്ട് ഇന്നവേഷന്‍സ്
X

കൊച്ചി: പൊതുജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ അന്തരീക്ഷ വായുവിലുള്ള കൊറോണ വൈറസുകളെ നിര്‍വീര്യമാക്കുന്ന പുതിയ ഉപകരണമായ വൂള്‍ഫ് എയര്‍ മാസ്‌കുമായി ഓള്‍ എബൗട്ട് ഇന്നവേഷന്‍സ്.വൂള്‍ഫ് എയര്‍ മാസ്‌ക്കി ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ അംഗീകാരം ലഭിച്ചതായി കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തിരുവനന്തപുരത്തെ ആര്‍ ജി സി ബി യില്‍ നടത്തിയ പരീക്ഷണത്തില്‍ 99 % സാര്‍സ് കോവ് -2 വൈറസുകളേയും നിര്‍വീര്യമാക്കുവാന്‍ ഈ ഉപകരണത്തിന് സാധിക്കുമെന്ന് കണ്ടെത്തിയതായും ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉപകരണത്തിന് ഈ അംഗീകാരം ലഭിക്കുന്നതെന്നും കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെറിയ മുറികള്‍ മുതല്‍ ആയിരം ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള പൊതുഇടങ്ങള്‍, ആശുപത്രികള്‍, തീയറ്ററുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അണുവിമുക്തമാക്കാന്‍ ഈ ഉപകരണത്തിലൂടെ ചുരുങ്ങിയ ചിലവില്‍ കഴിയും.ആളുകള്‍ ധാരാളമായി കയറുന്ന പൊതു ഇടങ്ങളില്‍ നിന്ന് അവരെ ഒഴിപ്പിക്കാതെ തന്നെ അവിടുത്തെ വായു അണുവിമുക്തമാക്കാന്‍ ഈ ഉപകരണത്തിലൂടെ സാധിക്കുമെന്നതാണ് വൂള്‍ഫ് എയര്‍ മാസ്‌കിന്റെ പ്രത്യേകത. ജര്‍മ്മന്‍ രൂപകല്‍പനയില്‍ ഡെന്മാര്‍ക്കില്‍ നിന്ന് ഇറക്കുമതിചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഈ എയര്‍ മാസ്‌ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.സി ഇ, ആര്‍ ഒ എച്ച് എസ്, തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഉപകരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ അംഗീകാരവും ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ഗവണ്മെന്റ് അംഗീകൃത എന്‍ എ ബി എല്‍ ലാബുകളില്‍ പരീക്ഷിച്ച 99.9% കൊറോണേറ്റഡ് എം എസ് 2 സറോഗേറ്റ് വൈറസുകളെയും നശിപ്പിക്കാനുള്ള ശേഷി വ്യക്തമാക്കുന്ന എഫിക്കസി റിപ്പോര്‍ട്ട് വളരെയധികം പ്രതീക്ഷ നല്‍കുന്നുവെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.കൊറോണ വൈറസുകളിലെ സ്പൈക്ക് പ്രോട്ടീനുകളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ ജനിതകമാറ്റം വന്ന വൈറസുകളേയും കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഈ ഉപകരണത്തിന് കഴിയും.കൂടാതെ, നവീന സങ്കേതികവിദ്യയിലൂടെ, ഉപഭോക്താക്കളുടെയും പ്രേക്ഷകരുടെയും സാന്നിധ്യത്തില്‍ തന്നെ പ്രകൃതിദത്തമായ രീതിയിലുള്ള അന്തരീക്ഷ ശുദ്ധീകരണം സ്ഥാപനങ്ങള്‍ക്കും തിയേറ്ററുകള്‍ക്കും നടപ്പാക്കാന്‍ കഴിയുമെന്നത് തീയേറ്റര്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കും.സെന്റിമീറ്റര്‍ ക്യുബിന് പത്ത് കോടിയിലധികം നെഗറ്റീവ് അയോണുകള്‍ വരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഈ ഉപകരണത്തിന്,ബാക്റ്റീരിയകളുടെയും മറ്റ് ദോഷകരമായ വൈറസുകളുടെയും പോസിറ്റീവ് ചാര്‍ജ്ജുള്ള എസ് പ്രോട്ടീനുകളെ തല്‍ക്ഷണം തന്നെ പൊതിഞ്ഞ് നിര്‍വ്വീര്യമാക്കാനുള്ള ശേഷിയുമുണ്ട്.

മുറികളിലും ഹാളുകളിലും ഉള്ള ഉപകരണങ്ങള്‍ക്ക് യാതൊരു കോട്ടവും തട്ടാതെ പരിരക്ഷിയ്ക്കുമെന്നതിനാല്‍ സ്‌കൂളുകളിലും കോളജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിക്കുവാന്‍ പൂര്‍ണ്ണമായും ഇത് അനുയോജ്യവുമാണെന്നും ഇവര്‍ വ്യക്തമാക്കി.ഏരീസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് വൂള്‍ഫ് എയര്‍ മാസ്‌ക് വിപണിയിലെത്തുക ഒരു ലക്ഷം യൂമിറ്റുകള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.ചീഫ് സൈന്റിഫിക് ഓഫിസര്‍ ബോണിഫസ് ഗാസ്‌പെര്‍,ചീഫ് ടെക്‌നോളജി ഓഫിസര്‍ ലിന്‍ഷാദ് ലത്തീഫ്,ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ രാഹുല്‍ റോയ്, ബ്രാന്റിംഗ് ഹെഡ് അനന്തു കുറുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it