'താളം' ;പുതിയ കാംപയ്‌നുമായി നെസ് ലെ മഞ്ച്
വള്ളംകളിയുടെ മനോഹാരിതയോടെ അവതരിപ്പിക്കുന്ന പുതിയ മഞ്ച് കാംപെയ്‌നില്‍ സാമന്ത രുഥ് പ്രഭു ആണ് അഭിനയിച്ചിരിക്കുന്നത്

കൊച്ചി: പുതിയ പരസ്യ കാംപയ്‌ന് തുടക്കമിട്ട് മഞ്ച്. സംശയങ്ങളെ മറികടക്കാനും വിജയത്തിലേക്ക് കുതിക്കാനും യുവ ഉപഭോക്താക്കള്‍ക്ക് പ്രചോദനമേകുന്നതാണ് പരസ്യമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.കേരളത്തിന്റെ മനോഹരമായ കായല്‍പ്പരപ്പുകളിലാണ് സാമന്ത റുഥ് പ്രഭു അഭിനയിച്ചിരിക്കുന്ന പുതിയ പരസ്യം ചിത്രീകരിച്ചത്. കേരളത്തിന്റ പരമ്പരാഗത വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.
എല്ലാ ദക്ഷിണേന്ത്യന്‍ വിപണികളിലും പുറത്തിറക്കുന്ന ടിവി പരസ്യം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും അവതരിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ അറിച്ചു.ധാരാളം പ്രതീക്ഷകളും കഴിവുകളും ആഗ്രഹങ്ങളുമുള്ളവരാണ് ഇന്നത്തെ യുവാക്കള്‍. പക്ഷേ ഇവരില്‍ പലര്‍ക്കും പലപ്പോഴും സമ്മര്‍ദ്ദത്തിനടിപ്പെടുന്ന സാഹചര്യത്തില്‍ സ്വന്തം കഴിവില്‍ ആത്മവിശ്വാസം നേടാനും യഥാര്‍ഥ കഴിവ് പ്രകടിപ്പിക്കാനും കഴിഞ്ഞാല്‍ വിജയം ഉറപ്പാണെന്ന് വ്യക്തമാക്കുകയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
മുഹമ്മദ് ഉവൈസ് ജെംഷഡ്പൂര് എഫ്സിയിലേക്ക്
29 Jun 2022 3:01 PM GMTഇറാനിയന് ഡിഫന്ഡറെ സ്വന്തമാക്കി ചെന്നൈയിന് എഫ്സി
29 Jun 2022 2:05 PM GMTപിഎസ്ജിയുടെ എവേ കിറ്റ് പുറത്ത്
29 Jun 2022 1:28 PM GMTഇന്സ്റ്റഗ്രാമില് മുപ്പത് ലക്ഷം ഫോളോവേഴ്സുമായി കേരള ബ്ലാസ്റ്റേഴ്സ് ...
29 Jun 2022 9:36 AM GMTഹൈദരാബാദിന്റെ കരാര് നീട്ടി സാഹില്; ഒഡീഷയ്ക്ക് പുതിയ സഹ പരിശീലകന്
29 Jun 2022 4:41 AM GMTറഫീനാ ചെല്സി ഡീലിനരികെ; ജീസുസിനും ഒറിഗിക്കും ഇന്ന് മെഡിക്കല്
29 Jun 2022 4:16 AM GMT