Economy

പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് സീറോ എന്‍ട്രി കോസ്റ്റില്‍ പുതിയ ഫൈബര്‍ പ്ലാനുകളുമായി ജിയോ

പുതിയ പ്ലാന്‍ പ്രകാരം, ജിയോ ഫൈബര്‍ കണക്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ചെലവുമില്ലാതെ 10,000 രൂപ വിലയുള്ള ഇന്റര്‍നെറ്റ് ബോക്‌സും സെറ്റ് ടോപ്പ് ബോക്‌സും ഇന്‍സ്റ്റലേഷനും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു

പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് സീറോ എന്‍ട്രി കോസ്റ്റില്‍ പുതിയ ഫൈബര്‍ പ്ലാനുകളുമായി ജിയോ
X

കൊച്ചി: റിലയന്‍സ് ജിയോ, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കായി സീറോ എന്‍ട്രി കോസ്റ്റില്‍ പുതിയ ജിയോ ഫൈബര്‍ പ്ലാനുകള്‍ അവതരിപ്പിച്ചു.പുതിയ പ്ലാന്‍ പ്രകാരം, ജിയോ ഫൈബര്‍ കണക്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ചെലവുമില്ലാതെ 10,000 രൂപ വിലയുള്ള ഇന്റര്‍നെറ്റ് ബോക്‌സും സെറ്റ് ടോപ്പ് ബോക്‌സും ഇന്‍സ്റ്റലേഷനും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. പുതിയ പ്ലാനുകള്‍ 2022 ഏപ്രില്‍ 22 മുതല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

399 മുതല്‍ തുടങ്ങുന്ന പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് മാത്രമാണ് ഉള്‍പ്പെടുന്നത്. ഇതിനോടൊപ്പം പ്രതിമാസം 100 രൂപ മുതല്‍ 200 രൂപ കൂടുതല്‍ കൊടുത്താല്‍, ഉപയോക്താക്കള്‍ക്ക് വലിയ സ്‌ക്രീനിലും ചെറിയ സ്‌ക്രീനിലും മുന്‍നിരയിലുള്ള 14 വിനോദ ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കും. അതുവഴി ഉപയോക്താക്കള്‍ക്ക് ഇഷ്ടപെട്ട സിനിമകള്‍, ടിവി ചാനലുകള്‍, ഒറിജിനല്‍, വാര്‍ത്തകള്‍, സ്‌പോര്‍ട്‌സ് എന്നിവയിലേക്കും അതിലേറെ കാര്യങ്ങളിലേക്കും ആക്‌സസ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Disney+ Hotstar, Zee5, Sonyliv, Voot, Sunnxt, Discovery+, Hoichoi, Altbalaji, Eros Now, Lionsgate, ShemarooMe, Universal+, Voot Kids, JioCinema എന്നി 14 ആപ്പുകളിലേക്കാണ് ആക്‌സസ് ലഭിക്കുന്നത്.നിലവിലെ ഉപഭോക്താക്കള്‍ക്ക് ഓടിടി ആപ്പ്‌സ് ജിയോ ഫൈബറില്‍ കിട്ടാന്‍ നിലവിലെ പ്ലാന്‍ റീചാര്‍ജ് ചെയ്യുന്ന സമയത്തു 100 അല്ലെങ്കില്‍ 200 രൂപ അധികം കൊടുത്തു റീചാര്‍ജ് ചെയ്താല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it