Economy

ലോക ഇഡ്ഡലി ദിനത്തില്‍ ആദ്യത്തെ ലൈവ് സ്ട്രീമിംഗ് കാംപയിന്‍ 'ട്രാന്‍സ്‌പെരന്‍സി'യുമായി ഐ ഡി ഫ്രഷ് ഫുഡ്

അഞ്ച് ദിവസം നീണ്ട കാംപയിന്‍ ബംഗളുരുവിലെ ബാറ്റര്‍ ഫാക്ടറിയിലെ തല്‍സമയ കാഴ്ചയകളാണ് വാഗ്ദാനം ചെയ്യുന്നത്

ലോക ഇഡ്ഡലി ദിനത്തില്‍ ആദ്യത്തെ ലൈവ് സ്ട്രീമിംഗ് കാംപയിന്‍ ട്രാന്‍സ്‌പെരന്‍സിയുമായി ഐ ഡി ഫ്രഷ് ഫുഡ്
X

കൊച്ചി: ലോക ഇഡ്ഡലി ദിനത്തില്‍ ഐഡി ഫ്രഷ് ഫുഡ് ആദ്യമായി തല്‍സമയ സ്ട്രീമിംഗ് കാംപയിന്‍ ആരംഭിക്കുന്നു. 'ട്രാന്‍സ്‌പെരന്‍സി എന്ന് പേരിട്ടിരിക്കുന്ന, അഞ്ച് ദിവസം നീണ്ട കാംപയിന്‍ ബംഗളുരുവിലെ ബാറ്റര്‍ ഫാക്ടറിയിലെ തല്‍സമയ കാഴ്ചയകളാണ് വാഗ്ദാനം ചെയ്യുന്നത്.അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥലം, ഉലുവ ഫീഡിംഗ് സോണ്‍, ഉലുവ ദാല്‍ സോണ്‍, വാട്ടര്‍ ഫിക്‌സിംഗ് സോണ്‍, ഗ്രൈന്‍ഡിംഗ് സോണ്‍, ബാറ്റര്‍ റെഡി സോണ്‍, പാക്കിംഗ് സോണ്‍, ചില്ലര്‍ എന്‍ട്രി പോയിന്റ് എന്നിങ്ങനെ ഇഡ്ഡലി, ദോശ മാവ് എന്നിവ തയ്യാറാക്കുന്ന തത്സമയ ദൃശ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയും.


ബംഗളുരുവില്‍ 80,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ജയന്റ് ഹോം കിച്ചന്‍ എന്ന ഐഡിയുടെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ്, അത്യാധുനിക ഫാക്ടറിയുടെ ഒന്നാം വാര്‍ഷിക ആഘോഷം കൂടിയാണിത്.തല്‍സമയ ദൃശ്യങ്ങള്‍ ഐ ഡി യുടെ വെബ്‌സൈറ്റ് ആയ https://www.idfreshfood.comt/rust-factory- എന്നതില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ, ഏപ്രില്‍ 3 വരെ ലഭിക്കും.റെഡിടുകുക്ക് (ആര്‍ടിസി) പരമ്പരാഗത ഭക്ഷണങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന വിപണി ആവശ്യം പരിഹരിക്കുന്നതിനായി ഏകദേശം 40 കോടി രൂപ കാപെക്‌സ് നിക്ഷേപത്തോടെയാണ് ബംഗളുരിവില്‍ പ്ലാന്റ് സ്ഥാപിച്ചതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ കൈകാര്യം ചെയ്യുന്നതിനായി ഇഷ്ടാനുസൃതമാക്കിയ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് യൂറോപ്പിലെയും യുഎസിലെയും കമ്പനികളുമായി ശഉ സഹകരിച്ചിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ശേഷിയില്‍, ഫാക്ടറിക്ക് ഒരു ദിവസം 1.2 ലക്ഷം കിലോഗ്രാം മാവ് ഉല്‍പാദിപ്പിക്കാന്‍ കഴിയും. എല്ലാ ഐഡി ഉല്‍പ്പന്നങ്ങളും രാസവസ്തുക്കളോ പ്രിസര്‍വേറ്റീവുകളോ സിന്തറ്റിക് സ്‌റ്റെബിലൈസറുകളോ കൃത്രിമ നിറങ്ങളോ സുഗന്ധങ്ങളോ ഉപയോഗിക്കാതെയാണ് തയ്യാറാക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it