Economy

ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണ്ണം ഓരോ ഉപഭോക്താവിന്റെയും അവകാശം : ഹാള്‍മാര്‍ക്കിംഗ് സെന്റേഴ്സ് അസോസിയേഷന്‍

കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019, ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2016, ഹാള്‍മാര്‍ക്കിംഗ് റെഗുലേഷന്‍സ് ആക്ട് 2018 എന്നിവ സ്വര്‍ണ്ണാഭരണത്തിന്റെ ഗുണമേന്‍മ പാലിക്കേണ്ടതിന്റെ ഉത്തരവാദിത്വവും, വീഴ്ചയുണ്ടായാലുള്ള പിഴതുക, ശിക്ഷാ നിയമ നടപടികളും പ്രതിപാദിച്ചിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും ഉപഭോക്താക്കളെ സംരക്ഷിക്കുന്നവയാണ്. ഈ നിയമം പ്രാബല്യത്തിലാകുന്ന 2021 ജനുവരി 15 മുതല്‍ സ്വര്‍ണ്ണ വ്യാപാരികള്‍ ഇന്ത്യയിലെവിടെയും ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണം മാത്രമേ വില്‍ക്കുവാന്‍ പാടുള്ളൂ. ഇതിലൂടെ രാജ്യത്തെ ഏതുവിപണിയില്‍ നിന്നും സംശുദ്ധ സ്വര്‍ണ്ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്കാകും. സ്വര്‍ണ്ണ ഉപഭോക്താക്കളുടെ അവകാശം പൂര്‍ണ്ണമായും സംരക്ഷിക്കുന്ന ഈ നിയമത്തെക്കുറിച്ച് കുപ്രചാരണങ്ങളും, അടിസ്ഥാന രഹിതവുമായ ഒട്ടേറെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം

ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണ്ണം ഓരോ ഉപഭോക്താവിന്റെയും അവകാശം : ഹാള്‍മാര്‍ക്കിംഗ് സെന്റേഴ്സ് അസോസിയേഷന്‍
X

കൊച്ചി : ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണ്ണം ഓരോ ഉപഭോക്താവിന്റെയും അവകാശമാണെന്ന് ഹാള്‍മാര്‍ക്കിംഗ് സെന്റേഴ്സ് അസോസിയേഷന്‍(ഐഎഎച്ച്‌സി) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019, ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2016, ഹാള്‍മാര്‍ക്കിംഗ് റെഗുലേഷന്‍സ് ആക്ട് 2018 എന്നിവ സ്വര്‍ണ്ണാഭരണത്തിന്റെ ഗുണമേന്‍മ പാലിക്കേണ്ടതിന്റെ ഉത്തരവാദിത്വവും, വീഴ്ചയുണ്ടായാലുള്ള പിഴതുക, ശിക്ഷാ നിയമ നടപടികളും പ്രതിപാദിച്ചിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും ഉപഭോക്താക്കളെ സംരക്ഷിക്കുന്നവയാണ്. ഈ നിയമം പ്രാബല്യത്തിലാകുന്ന 2021 ജനുവരി 15 മുതല്‍ സ്വര്‍ണ്ണ വ്യാപാരികള്‍ ഇന്ത്യയിലെവിടെയും ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണം മാത്രമേ വില്‍ക്കുവാന്‍ പാടുള്ളൂ. ഇതിലൂടെ രാജ്യത്തെ ഏതുവിപണിയില്‍ നിന്നും സംശുദ്ധ സ്വര്‍ണ്ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്കാകും. സ്വര്‍ണ്ണ ഉപഭോക്താക്കളുടെ അവകാശം പൂര്‍ണ്ണമായും സംരക്ഷിക്കുന്ന ഈ നിയമത്തെക്കുറിച്ച് കുപ്രചാരണങ്ങളും, അടിസ്ഥാന രഹിതവുമായ ഒട്ടേറെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എം എ റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ 900 ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഉണ്ട്. കേരളത്തില്‍ 72-ഉം. 2000 ഏപ്രില്‍ 11-ന് രാജ്യത്ത് ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കിയപ്പോള്‍ തന്നെ ആദ്യ ഹാള്‍മാര്‍ക്കിംഗ് സെന്ററും ഹാള്‍മാര്‍ക്ക്ഡ് ജൂവലറികളും കേരളത്തിലാണ് വന്നത്. കേരളത്തിലെ 5600 സ്വര്‍ണ്ണ വ്യാപാരികളില്‍ 2900 പേര്‍ ഇപ്പോള്‍തന്നെ ഹാള്‍മാര്‍ക്ക്ഡ് ആണ്. ഇവിടെ വില്‍ക്കുന്ന 80 ശതമാനം സ്വര്‍ണ്ണവും ബി.ഐ.എസ് സര്‍ട്ടിഫൈഡ് 916 ആണ്. കേരളത്തിലെ സ്വര്‍ണ്ണക്കടയുടെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ ഓരോ ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഉണ്ട്. 14, 18, 22 എന്നീ കാരറ്റിലുള്ള സ്വര്‍ണ്ണമാണ് ഈ നിയമത്തിന്റെ പരിധിയില്‍ വില്‍ക്കേണ്ടത്. അര പവനായാലും, 10 പവനായാലും ഹാള്‍മാര്‍ക്ക് ചാര്‍ജ് വെറും 40 രൂപ മാത്രമാണ്. 40 രൂപ അധികം നല്‍കി ബിഐഎസ് ലോഗോ, പ്യൂരിറ്റി മാര്‍ക്കായ 22കെ916, ഹാള്‍മാര്‍ക്ക് സെന്റര്‍ ലോഗോ, വില്‍ക്കുന്ന ജൂവലറിയുടെ കോഡ് എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ നാല് ഹാള്‍മാര്‍ക്ക് മുദ്രണം ചെയ്ത സ്വര്‍ണ്ണം വാങ്ങുന്നതിലൂടെ ഓരോ ഉപഭോക്താവിനും ലഭിക്കുന്നത് സ്വര്‍ണ്ണത്തിന്‍ മേലുള്ള സര്‍ക്കാരിന്റെ ഗ്യാരന്റിയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


ഈ നാല് മാര്‍ക്കുകളും വാങ്ങുന്ന ആഭരണത്തില്‍ ഉണ്ടെന്ന് ആഭരണം വാങ്ങുന്ന വേളയില്‍ ഉറപ്പാക്കേണ്ടതാണ്. പുതിയ നിയമം സ്വര്‍ണ്ണ വ്യാപാരികളെ മാത്രം ബാധിക്കുന്നവയായതുകൊണ്ട് സാധാരണക്കാര്‍ക്ക് അവരുടെ കൈവശമുളള സ്വര്‍ണ്ണം എപ്പോള്‍ വേണമെങ്കിലും വില്‍ക്കുകയോ, മാറ്റി വാങ്ങുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണങ്ങളോ, വിലക്കുകളോ ഇല്ല. വില്‍ക്കുന്ന സ്വര്‍ണ്ണം ഹാള്‍മാര്‍ക്ക്ഡ് ആണെങ്കില്‍ അതിന്റെ വിലയും, അല്ലാത്തവയാണെങ്കില്‍ അതില്‍ അടങ്ങിയിരിക്കുന്ന തങ്കത്തിന്റെ വിലയുമായിരിക്കും ലഭിക്കുക.വളരെ പഴയ മാറ്റ് കുറഞ്ഞ സ്വര്‍ണ്ണമാണെങ്കില്‍ കൂടി എല്ലാ വര്‍ഷവും സ്വര്‍ണ്ണത്തിന് വില 5-മുതല്‍ 15 ശതമാനം വരെ കൂടുന്നതുകൊണ്ട് വില്‍ക്കുമ്പോള്‍ നഷ്ടം സംഭവിക്കാറില്ല.നാളിതുവരെ ഒരു വ്യക്തിക്കോ, കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിന് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.

11.05.1994 ലെ സര്‍ക്കുലര്‍ നമ്പര്‍ 1916 പ്രകാരം 4-അംഗ കുടുംബത്തിന് ഒരു കിലോയോളം (120 പവന്‍) സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിന് യാതൊരുവിധ ഇന്‍കം ടാക്സ് പരിശോധനകളോ, പിടിച്ചെടുക്കലോ പാടില്ല. വിവാഹിതയായ സ്ത്രീ 500 ഗ്രാം (62.5 പവന്‍), അവിവാഹിതയായ സ്ത്രീ -250 ഗ്രാം (31.25 പവന്‍), പുരുഷന്‍ (ഭര്‍ത്താവ്) 100 ഗ്രാം, (12.5 പവന്‍), പുരുഷന്‍ (പുത്രന്‍) 100 ഗ്രാം (12.5 പവന്‍) മൊത്തം 950 ഗ്രാം അഥവാ 118.75 പവന്‍. ഇതിലും കൂടിയ അളവില്‍ കൈവശം വയ്ക്കുന്നവര്‍ വരുമാന സ്രോതസ്സ്, കാര്‍ഷിക പാരമ്പര്യം എന്നിവ ബോധ്യപ്പെടുത്തിയാല്‍ ഇന്‍കം ടാക്സ് ബന്ധപ്പെട്ട യാതൊരു നികുതിയും നല്‍കേണ്ടതില്ല. നാളിതുവരെ ജനങ്ങളുടെ കൈവശമിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ സ്ഥിതി വിവര കണക്കുകള്‍ എടുക്കാനോ, നിയന്ത്രണം ഏര്‍പ്പെടുത്താനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.ഐഎഎച്ച്‌സി സ്ഥാപക സെക്രട്ടറിയും രക്ഷാധികാരിയുമായ ജെയിംസ് ജോസ്, കേരള ചാപ്റ്റര്‍ സെക്രട്ടറി സി പി ബഷീര്‍, ഖജാന്‍ജി അബ്ദുള്‍ അസ്സീസ് എന്നിവരും . വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it