അമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ അമേത്തിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രണ്ട് മണ്ഡലങ്ങളും സന്ദര്‍ശിച്ചെന്നും രണ്ടിടത്തുനിന്നും ലഭിക്കുന്ന പ്രതികരണം വളരെ പോസിറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 35 വര്‍ഷമായി അമേത്തിയിലും റായ്ബറേലിയിലും പ്രവര്‍ത്തിക്കുന്ന, രണ്ട് മണ്ഡലങ്ങളെയും നന്നായി അറിയുന്ന വ്യക്തിയാണ് അമേത്തിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കിഷോരി ലാല്‍ ശര്‍മയെന്നും വേണുഗോപാല്‍ പറഞ്ഞു.റായ്ബറേലിയില്‍ രാഹുല്‍ മത്സരിക്കാന്‍ കാരണം മണ്ഡലത്തോടുള്ള ആഴമായ വൈകാരിക അടുപ്പം കൊണ്ടാണ്. മോദി, വാജ്‌പേയി, അദ്വാനി, ഇന്ദിരാ ഗാന്ധി തുടങ്ങിയ നേതാക്കളൊല്ലാം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചവരാണ്. അതിനാല്‍ രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയാണ് കെസി വേണുഗോപാല്‍. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട കേരളത്തിലെ ഏക മണ്ഡലമാണ് ആലപ്പുഴ. 2009 ലും 2014 ലും വിജയിച്ച സീറ്റ് നിലനിര്‍ത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭയില്‍ രണ്ട് വര്‍ഷം കൂടി ബാക്കി നില്‍ക്കെ വേണുഗോപാല്‍ ലോക്‌സഭ സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
RELATED STORIES
രാജ്യത്ത് ഒരിടത്തും അനുമതിയില്ലാതെ പൊളിക്കരുത്; ബുള്ഡോസര് രാജ്...
17 Sep 2024 10:03 AM GMTഗസയില് ഇനിയും നീണ്ട യുദ്ധത്തിന് ഹമാസ് തയ്യാര്: യഹ് യാ സിന്വാര്
17 Sep 2024 7:57 AM GMTജാമ്യ വ്യവസ്ഥയില് ഇളവ് തേടി സിദ്ദിഖ് കാപ്പന് സുപ്രിം കോടതിയില്
17 Sep 2024 6:46 AM GMTനടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്സര് സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള് ആശുപത്രിയില്
17 Sep 2024 4:36 AM GMTഉമര് ഖാലിദിന്റെ ജയില്വാസത്തിന് നാലാണ്ട്; ഡല്ഹി കലാപ ഗൂഢാലോചന കേസ്...
14 Sep 2024 5:20 AM GMT