Economy

വാഹന രജിസ്‌ട്രേഷനില്‍ 'ഭാരത് സീരിസ്': സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ ഇനി ഒഴിവാക്കാം

ഇതുവഴി രജിസ്ട്രര്‍ ചെയ്ത സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്ത് കൊണ്ടു പോയി വാഹനം ഉപയോഗിക്കുമ്പോള്‍ ഉള്ള റീ രജിസ്‌ട്രേഷന്‍ ഒഴിവാക്കാം.

വാഹന രജിസ്‌ട്രേഷനില്‍ ഭാരത് സീരിസ്: സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ ഇനി ഒഴിവാക്കാം
X

ന്യൂഡല്‍ഹി: വാഹന രജിസ്‌ട്രേഷനില്‍ അടിമുടി അഴിച്ചുപണിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടു വരാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ സംസ്ഥാനന്തര വാഹന രജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ ആവും.

ഇതുവഴി രജിസ്ട്രര്‍ ചെയ്ത സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്ത് കൊണ്ടു പോയി വാഹനം ഉപയോഗിക്കുമ്പോള്‍ ഉള്ള റീ രജിസ്‌ട്രേഷന്‍ ഒഴിവാക്കാം. ഭാരത് സീരീസ് എന്നാണ് ഈ ഒറ്റ രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ പേര്. രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാക്കാം.

ഭാരത് സീരിസില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പറിന് വ്യത്യാസമുണ്ടാക്കും. വാഹനം വാങ്ങിയ വ!ര്‍ഷത്തിലെ അവസാന രണ്ടക്കങ്ങള്‍, ബി.എച്ച് (ആ,ഒ)എന്നീ അക്ഷരങ്ങള്‍, നാല് അക്കങ്ങള്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങള്‍ എന്നിവയടങ്ങിയതാവും രജിസ്‌ട്രേഷന്‍ നമ്പ!ര്‍. നിലവില്‍ സംസ്ഥാനങ്ങളുടെ ചുരുക്കപ്പേര് ഉപയോഗിച്ചാണ് വാഹന രജിസ്‌ട്രേഷന്‍ നടത്തുന്നത്. വാഹനത്തിന്‍് നികുതി അടയ്ക്കുന്നത് നിലവിലെ 15 വ!ര്‍ഷം എന്നതിന് പകരം ഭാരത് രജിസ്‌ട്രേഷനില്‍ രണ്ട് വ!ര്‍ഷമാക്കിയേക്കും.

പ്രതിരോധ ഉദ്യോഗസ്ഥര്‍, സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഭാരത് രജിസ്‌ട്രേഷനില്‍ മുന്‍ഗണന ലഭിക്കും. നിലവിലുള്ള വാഹനങ്ങള്‍ക്ക് ഭാരത് രജിസ്‌ട്രേഷനിലേക്ക് മാറ്റണമോ എന്നതിനെക്കുറിച്ച് ഉപരിതലഗതാഗതമന്ത്രാലയം വിശദമായ വിജ്ഞാപനം പുറപ്പെടുവിക്കും.

നിലവില്‍ ഒരു വാഹനം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിന് പുറത്ത് ഉപയോഗിക്കാന്‍ നിയന്ത്രണങ്ങളുണ്ട്. രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിന് പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കണമെങ്കില്‍ വാഹനം റീ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. ഏതു സംസ്ഥാനത്താണോ വാഹനം രജിസ്റ്റര്‍ ചെയ്തത് അവിടെ നിന്നുള്ള എന്‍ഒസി സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ആദ്യവാഹനം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് നിന്നും നികുതി റീഫണ്ട് ചെയ്യുകയും പുതിയ സ്ഥലത്ത് തിരിച്ചടയ്ക്കുകയും വേണം.

Next Story

RELATED STORIES

Share it