Economy

സ്വര്‍ണ വില 83,000ത്തിലേക്ക്; ഉച്ചക്കു ശേഷം വീണ്ടും കൂടി

സ്വര്‍ണ വില 83,000ത്തിലേക്ക്; ഉച്ചക്കു ശേഷം വീണ്ടും കൂടി
X

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വില ഉച്ചക്കു ശേഷം വീണ്ടും കൂടി. പവന് 360 രൂപ വര്‍ധിച്ച് 82,920 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 10,365 രൂപയിലെത്തി. ഇന്ന് രാവിലെ സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ച് 82,560 രൂപയായിരുന്നു. ഒരു ഗ്രാമിന് 10,320 രൂപയുമായിരുന്നു. ഇതോടെ നിരക്കുകള്‍ പുതുക്കി സ്വര്‍ണ വില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണം കൈയില്‍ കിട്ടാന്‍ 90000 രൂപയിലേറെ ചെലവാകും. സെപ്റ്റംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില പവന് 80,000 രൂപ കടന്നത്. ഈ വര്‍ഷാവസാനത്തോടെ സ്വര്‍ണ വില പവന് ഒരു ലക്ഷം രൂപ കടക്കാന്‍ സാധ്യതയുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Next Story

RELATED STORIES

Share it