കാസര്‍കോട് ബിഎച്ച്ഇഎല്‍ ഇഎംഎല്‍ കേരളം ഏറ്റെടുത്തു

തിരുവനന്തപുരം: നഷ്ടം നേരിട്ട് പ്രതിസന്ധിയിലാവുകയും പൊതുമേഖലയില്‍ നിന്ന് കൈയ്യൊഴിയുമെന്ന് ആശങ്ക ഉയരുകയും ചെയ്ത കാസര്‍കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എച്ച് ഇ.എല്‍ ഇ.എം.എല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തി. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനായി.
കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനിയുടെ ഭാഗമായി കാസര്‍ഗോഡ് 1990 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന യൂനിറ്റ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് 2010ലാണ് കൈമാറിയത്. 51 ശതമാനം ഓഹരികള്‍ ഭെല്‍ കൈവശം വെച്ചു. 49 ശതമാനം ഓഹരികള്‍ കേരള സര്‍ക്കാരും കൈവശം സൂക്ഷിച്ചു. ഒരു സംയുക്ത സംരംഭം എന്ന നിലയില്‍ ഭെല്‍ ഇ.എം എല്‍ എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചത്. പവര്‍ കാര്‍ ആള്‍ട്ടര്‍നേറ്റര്‍, ട്രെയിന്‍ ലൈറ്റിങ് ആള്‍ട്ടര്‍നേറ്റര്‍, എന്നിവയുടെ നിര്‍മാണവും അതോടൊപ്പം ഡീസല്‍ ജനറേറ്റര്‍ സെറ്റിങ് സംയോജനവും വില്‍പനയും ആയിരുന്നു കെല്ലിന്റെ കീഴില്‍ നിലനിന്നിരുന്ന സമയത്ത് യൂണിറ്റിന്റെ പ്രവര്‍ത്തനം. ഇത് കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കുക എന്നതായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ നേതൃത്വത്തില്‍ പുതിയ കമ്പനി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ നവരത്‌ന സ്ഥാപനമായ ഭെല്ലിന് ഈ പുതിയ കമ്പനിയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്ലിന്റെ കീഴില്‍ ലാഭകരമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യൂനിറ്റ് ഭേല്ലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതുമുതല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനങ്ങള്‍
വിറ്റൊഴിയുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ദുര്‍ഗതി കാസര്‍ഗോഡ് ബി എച്ച് ഇ എല്‍ ഇ എം എല്ലും നേരിടേണ്ടിവരുമെന്ന അവസ്ഥയിലാണ് കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഈ പ്രമുഖ സ്ഥാപനത്തെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചത്.
ഈ കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുന്‍കാലങ്ങളില്‍ കമ്പനി വരുത്തിവെച്ച 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടിയോളം രൂപ കേരളസര്‍ക്കാര്‍ കണ്ടെത്തിയാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ ഏറ്റെടുക്കുന്നത്.
രണ്ടു വര്‍ഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ 14 കോടിയോളം രൂപയുടെ ശമ്പള കുടിശികയും ഇതില്‍ ഉള്‍പ്പെടുന്നു.
കേരള സര്‍ക്കാര്‍ തിരികെ ഏറ്റെടുക്കുന്നതോടുകൂടി നിലവിലുള്ള യന്ത്രസാമഗ്രികള്‍ക്കൊപ്പം അത്യാധുനിക സംവിധാനങ്ങളോടെ ഫാക്ടറി പുനരുദ്ധരിച്ച് ട്രാക്ഷന്‍ മോട്ടേഴ്‌സ്, കണ്‍ട്രോളറുകള്‍, ആള്‍ട്ടര്‍നേറ്റര്‍,റെയില്‍വേയ്ക്ക് ആവശ്യമായ ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്റര്‍ മോട്ടേഴ്‌സ് ഡിഫന്‍സിന് അനാവശ്യമായ സ്‌പെഷ്യല്‍ പര്‍പ്പസ് ആള്‍ട്ടര്‍നേറ്റര്‍, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോളര്‍ തുടങ്ങിയവ ഉത്പാദിപ്പിച്ച് മാതൃകാപരമായ ഒരു പൊതുമേഖലാ സ്ഥാപനമായി ഇത് നില നിര്‍ത്തും. പൊതുമേഖലയെ ആധുനീകരിച്ചും സംരക്ഷിച്ചു കൊണ്ടുമാണ് വ്യവസായ വളര്‍ച്ചയിലേക്ക് കേരളത്തെ ഈ സര്‍ക്കാര്‍ നയിക്കുകയെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ.കെ ഇളങ്കോവന്‍, എപിഎം മുഹമ്മദ് ഹനീഷ്, മുന്‍ എം.പി പി കരുണാകരന്‍, ഭെല്‍ ഡയറക്ടര്‍ രേണുക ഗേര എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മുഹമ്മദ് ഡാനിഷ് യാത്രയായി പറക്കാന്‍ കൊതിച്ച വീല്‍ചെയറില്‍
28 May 2022 4:13 PM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എക്സിറ്റ് പോളിന് നിരോധനം
28 May 2022 3:46 PM GMT100 വര്‍ഷം ചാര്‍ജുള്ള ബാറ്ററിയുമായി ടെസ്ല
28 May 2022 2:49 PM GMTമഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍...
28 May 2022 2:39 PM GMTകരാറുകാരനും പൊതു മരാമത്തുവകുപ്പും കൈയൊഴിഞ്ഞു; സംസ്ഥാനപാത ഇരകളെ കാത്ത്...
28 May 2022 2:39 PM GMTലഡാക്കില്‍ മരണമടഞ്ഞ മുഹമ്മദ് ഷൈജലിന്റെ വീട്ടില്‍ മന്ത്രിമാര്‍...
28 May 2022 2:33 PM GMT