Business

നവംബര്‍ 22ന് എസ്ബിഐ രാജ്യവ്യാപകമായി'കസ്റ്റമര്‍ മീറ്റ്' സംഘടിപ്പിക്കുന്നു

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 29 പ്രാദേശിക ഹെഡ് ഓഫീസുകളിലും കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലാകെ 517 സ്ഥലങ്ങളിലാണ് കസ്റ്റമര്‍ മീറ്റ് സംഘടിപ്പിക്കുന്നത്.ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നതിന്റെ സൗകര്യങ്ങള്‍, സുരക്ഷിതമായി ഡിജിറ്റല്‍ ബാങ്കിംഗ് എങ്ങനെ നടത്താം, അതിനായി പാലിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ഈ കസ്റ്റമര്‍ മീറ്റിന്റെ ലക്ഷ്യം

നവംബര്‍ 22ന് എസ്ബിഐ രാജ്യവ്യാപകമായികസ്റ്റമര്‍ മീറ്റ് സംഘടിപ്പിക്കുന്നു
X

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ് ബി ഐ) ഈ മാസം 22 ന് രാജ്യമൊട്ടാകെ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിക്കുന്നു.കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 29 പ്രാദേശിക ഹെഡ് ഓഫീസുകളിലും കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലാകെ 517 സ്ഥലങ്ങളിലാണ് കസ്റ്റമര്‍ മീറ്റ് സംഘടിപ്പിക്കുന്നത്.ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നതിന്റെ സൗകര്യങ്ങള്‍, സുരക്ഷിതമായി ഡിജിറ്റല്‍ ബാങ്കിംഗ് എങ്ങനെ നടത്താം, അതിനായി പാലിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ഈ കസ്റ്റമര്‍ മീറ്റിന്റെ ലക്ഷ്യം. മീറ്റില്‍ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

ഇടപാടുകാര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരമായി ആശയവിനിമയം നടത്താം. പരാതികളും നിര്‍ദ്ദേശം നല്‍കുന്നതിനും ഇടപാടുകാര്‍ക്ക് അവസരമുണ്ടായിരിക്കും. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇടപാടുകാര്‍ക്കു മുന്നോട്ടു വയ്ക്കാം.ഇടപാടുകാരുമായി എപ്പോഴും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിന് ബാങ്ക് മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്നും ഇതൊരു തുടര്‍ പരപാടിയായിട്ടാണ് ബാങ്ക് ഇതിനെ കാണുന്നതെന്നും എസ്ബിഐയുടെ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ പി കെ ഗുപ്ത പറഞ്ഞു.ഇടപാടുകാരുടെ നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം നല്‍കുവാന്‍ ബാങ്കിനെ സഹായിക്കും. ഇടപാടുകാര്‍ക്ക് പ്രയാസമില്ലാതെ ഏറ്റവും മികച്ച സേവനം ലഭ്യമാക്കുവാന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും പി കെ ഗുപ്ത പറഞ്ഞു.

Next Story

RELATED STORIES

Share it