Business

കെ എം എ ഡിജിറ്റല്‍ സമ്മിറ്റ് സംഘടിപ്പിച്ചു; സൈബര്‍ ഭീഷണികള്‍ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ വെല്ലുവിളിയെന്ന് ടി വിശാഖ് രാമന്‍

1987 മുതല്‍ 2019 വരെ ക്രമാതീതമായ തോതിലാണ് സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്. നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള സൈബര്‍ ആക്രമണങ്ങളാണ് സമീപകാലത്തെ ഏറ്റവും കനത്ത വെല്ലുവിളി

കെ എം എ ഡിജിറ്റല്‍ സമ്മിറ്റ് സംഘടിപ്പിച്ചു; സൈബര്‍ ഭീഷണികള്‍ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ വെല്ലുവിളിയെന്ന് ടി വിശാഖ് രാമന്‍
X

കൊച്ചി:സൈബര്‍ ഭീഷണികള്‍ സാങ്കേതികവിദ്യയെ മാത്രമല്ല, ബിസിനസ്സ് തുടര്‍ച്ചയെയും നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും തകര്‍ക്കുന്നതാണെന്ന് ഫോര്‍ട്ടിനെറ്റ് ഇന്ത്യ, സാര്‍ക് ബിസിനസ് മേധാവി ടി വിശാഖ് രാമന്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.1987 മുതല്‍ 2019 വരെ ക്രമാതീതമായ തോതിലാണ് സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്. നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള സൈബര്‍ ആക്രമണങ്ങളാണ് സമീപകാലത്തെ ഏറ്റവും കനത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരസ്പരബന്ധിതമായ ആവാസവ്യവസ്ഥയില്‍ സൈബര്‍ ഭീഷണി അതീവ ഗൗരവതരമാണ്. സൈബര്‍ ഭീഷണി നേരിടാന്‍ ആഗോള സഹകരണം അനിവാര്യമാണെന്നും വിശാഖ് രാമന്‍ പറഞ്ഞു. മികച്ച സൈബര്‍ സുരക്ഷാ തൊഴിലാളികളെ കെട്ടിപ്പടുക്കുക എന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഹ്യുമന്‍ ഫയര്‍ വാള്‍ തന്നെയാണ് സൈബര്‍ ഭീഷണി നേരിടാനുള്ള കരുത്തുറ്റ മാര്‍ഗം. സൈബര്‍ ബോധവല്‍ക്കരണ സേനയെ സൃഷ്ടിക്കുന്നതിലൂടെ സൈബര്‍ ഭീഷണികളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് മഹാമാരി സമൂഹത്തിലാകെ മാറ്റങ്ങള്‍ വരുത്തുന്നതിനും മാറ്റത്തിനും ബിസിനസ് മുന്‍ഗണനകള്‍ മാറ്റുന്നതിനുമുള്ള നിര്‍ണായകമായ ഉത്തേജകമായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ധന്യ വെങ്കടസലപതി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

ഡിജിറ്റല്‍ വിപ്ലവം സാങ്കേതികവിദ്യയ്ക്ക് വേഗതയും ശ്വാസവും നല്‍കുന്നുവെന്നും വിവിധ ആപ്ലിക്കേഷനുകളുടെ വരവ് ആശയവിനിമയം മികച്ചതാക്കിഎന്നും കെ എം എ പ്രസിഡന്റ് നിര്‍മല ലില്ലി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും സാങ്കേതികവിദ്യാ സെഷനുകളും നടന്നു. കെ എം എ ഡിജിറ്റല്‍ സമ്മിറ്റ് ചെയര്‍ എ ബാലകൃഷ്ണന്‍ സ്വാഗതവും ഓണററി സെക്രട്ടറി അള്‍ജിയേഴ്‌സ് ഖാലിദ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it