Business

പുതിയ ഹോം അപ്ലയന്‍സസ് ശ്രേണി പുറത്തിറക്കി ഗോദ്‌റെജ്

പുതിയ സൈഡ്‌ബൈസൈഡ് റഫ്രിജറേറ്ററുകള്‍, ജേം ഷീല്‍ഡ് സാങ്കേതിക വിദ്യയോടു കൂടിയ ടോപ് ലോഡ് വാഷിംഗ് മെഷീനുകള്‍, 95% ഫുഡ് സര്‍ഫസ് ഡിസ് ഇന്‍ഫെക്ഷനോടുകൂടിയ ഗ്ലാസ് ഡോര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളുടെ പുതിയ ശ്രേണിയായ ഇയോണ്‍ ക്രിസ്റ്റല്‍, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെയും ഡീപ് ഫ്രീസറുകളുടെയും പുതിയ ശ്രേണികള്‍ തുടങ്ങിയവയുമാണ് ഉള്ളത്

പുതിയ ഹോം അപ്ലയന്‍സസ് ശ്രേണി പുറത്തിറക്കി ഗോദ്‌റെജ്
X

കൊച്ചി:ഓണത്തിനോടനുബന്ധി ഗോദ്‌റെജ് അപ്ലയന്‍സസ് പുതിയ ഹോം അപ്ലയന്‍സസ് ശ്രേണി പുറത്തിറക്കി. ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ബിസിനസ് യൂനിറ്റ് പുതിയ ശ്രേണിയുമായാണ് ഓണം ആഘോഷത്തോടനുബന്ധിച്ച് തങ്ങളുടെ വളര്‍ച്ചാ പദ്ധതികള്‍ പ്രഖ്യാപിച്ചത്. പുതിയ സൈഡ്‌ബൈസൈഡ് റഫ്രിജറേറ്ററുകള്‍, ജേം ഷീല്‍ഡ് സാങ്കേതിക വിദ്യയോടു കൂടിയ ടോപ് ലോഡ് വാഷിംഗ് മെഷീനുകള്‍, 95% ഫുഡ് സര്‍ഫസ് ഡിസ് ഇന്‍ഫെക്ഷനോടുകൂടിയ ഗ്ലാസ് ഡോര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളുടെ പുതിയ ശ്രേണിയായ ഇയോണ്‍ ക്രിസ്റ്റല്‍, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെയും ഡീപ് ഫ്രീസറുകളുടെയും പുതിയ ശ്രേണികള്‍ തുടങ്ങിയവയുമാണ് ഉള്ളത്.

സ്മാര്‍ട്ട് എസികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയമായി നിര്‍മ്മിച്ച എസികളുടെ പൂര്‍ണ്ണനിര, കൗണ്ടര്‍ ടോപ് ഡിഷ് വാഷറുകള്‍ ഗ്ലാസ് ഡോര്‍ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ തുടങ്ങിയവ ഈ വര്‍ഷം മുന്‍പ് നടത്തിയ അവതരണങ്ങള്‍ക്ക് പുറമേയാണ് ഇവ. ഇന്‍സുലിന്‍ അനുയോജ്യമായ രീതിയില്‍ സംരക്ഷിക്കുന്ന രണ്ടു മുതല്‍ എട്ടു ഡിഗ്രി വരെ സെല്‍ഷ്യസ് എന്ന അനുകൂല താപനില നിലനിര്‍ത്തുന്ന വലിപ്പം കുറഞ്ഞതും കൊണ്ടുനടക്കാവുന്നതുമായ ഗോദ്‌റേജ് ഇന്‍സുലികൂള്‍ എന്ന സവിശേഷമായ ഉല്‍പ്പന്നവും ബ്രാന്‍ഡ് അവതരിപ്പിച്ചിരുന്നു. ഇതിനു പുറമേ ഉപഭോക്താക്കള്‍ക്ക് ഗോദ്‌റെജ് അപ്ലയന്‍സസ് വാങ്ങുമ്പോള്‍ ഓരോ ദിവസവും ഒരു ലക്ഷം രൂപ വരെ ക്യാഷ് െ്രെപസ് നല്‍കുന്ന 'ലക്കി ലക്ഷപ്രഭു' എന്ന വാര്‍ഷിക ഓണം കണ്‍സ്യൂമര്‍ ഓഫറും പ്രഖ്യാപിച്ചു. ഡൗണ്‍ പെയ്‌മെന്റ്് ഇല്ലാത്തതും ലളിതമായ ഇഎംഐ ഉള്ളതുമായ മറ്റ് വായ്പാ പദ്ധതികളും അവതരിപ്പിച്ചു.

പൊതുവായുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍, ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍, മൈക്രോവേവ് അവനുകള്‍ തുടങ്ങിയ പ്രീമിയം അപ്ലയന്‍സസ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ഭാഗമായ ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓണത്തിനും ഇത്തവണത്തെ ഓണത്തിനും ഇടയില്‍ നൂറിലേറെ പുതിയ ഉല്‍പ്പന്നങ്ങളാണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായുള്ള പ്രീമിയം ഉല്‍പ്പന്നങ്ങളുടെ ശക്തമായ ഈ നിരയോട് കൂടി ഈ ഓണത്തിന് കഴിഞ്ഞ വര്‍ഷത്തെയും മഹാമാരിക്ക് മുന്‍പുള്ള ഓണക്കാലത്തെയും അപേക്ഷിച്ച് 30 ശതമാനത്തില്‍ ഏറെ വളര്‍ച്ചയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കമല്‍ നന്തി കൂട്ടിച്ചേര്‍ത്തു.

ഹോം അപ്ലയന്‍സസ് വ്യവസായത്തെ സംബന്ധിച്ച് പുതിയ ഉത്സവ സീസണിന്റെ സൂചനകളാണ് ഓണം വില്‍പ്പനയെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ദേശീയ വിപണന വിഭാഗം മേധാവി സഞ്ജീവ് ജെയിന്‍ പറഞ്ഞു. നവീനവും മികച്ചതുമായ വില്‍പ്പനാനന്തര സേവനങ്ങള്‍, ഗോദറെജ് അപ്ലയന്‍സസ് വാങ്ങുമ്പോള്‍ ഓരോ ദിവസവും ഒരു ലക്ഷം രൂപ വരെ ക്യാഷ് െ്രെപസ് നല്‍കുന്ന ലക്കി ലക്ഷപ്രഭു പോലുള്ള ആകര്‍ഷകമായ ഉപഭോക്ത ആനുകൂല്യങ്ങള്‍, ആകര്‍ഷകമായ വായ്പകള്‍ തുടങ്ങിയവയോട് കൂടി കേരളത്തിലെ തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കളുടെ ഓണം കൂടുതല്‍ ആവേശഭരിതമാക്കാനാണ് തങ്ങള്‍ കാത്തിരിക്കുന്നത് എന്നും സഞ്ജീവ് ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

2022 ആഗസ്റ്റ് ഒന്നു മുതല്‍ 2022 സെപ്റ്റംബര്‍ 10 വരെ കേരളത്തിനു മാത്രമായിട്ടാവും ലക്കി ലക്ഷപ്രഭു ആനുകൂല്യം അവതരിപ്പിക്കുക. ഓരോ വാങ്ങലിനും ഒപ്പം ഉപഭോക്താവിനെ ഉല്‍പ്പന്നത്തിലുള്ള ക്യുആര്‍ കോഡ് ഉപയോഗിച്ചോ മിസ്ഡ് കോള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്താനാവും. ഇതിന്റെ സ്റ്റാറ്റസിനെപ്പറ്റിയും രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ പറ്റിയും ഉപഭോക്താവിനെ അറിയിക്കും. തുക ഉപഭോക്താവിന് കൈമാറുകയും ചെയ്യുമെന്നും സഞ്ജീവ് ജെയിന്‍ പറഞ്ഞു

Next Story

RELATED STORIES

Share it