- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നികുതി ഇളവുകളുടെ ചുവട് പിടിച്ച് ഇന്ത്യന്‍ വിപണിയില്‍ നേട്ടം കൊയ്ത് ഇലക്ട്രിക് വാഹനങ്ങള്‍
കാര്‍ബണ്‍ ഒമിഷന്‍ കുറയ്ക്കുകയെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനൊപ്പം കുതിച്ചുയരുന്ന ഇന്ധനവിലയും വാഹനക്കമ്പനികളുടെ മനോഭാവവും വാഹനവിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മേല്‍കൈ നല്‍കുന്നതാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ അഥവാ ഇവി ഇന്ത്യന്‍ നിരത്തുകള്‍ അതിവേഗം കൈയ്യടക്കുകയാണ്. കാര്‍ബണ്‍ ഒമിഷന്‍ കുറയ്ക്കുകയെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനൊപ്പം കുതിച്ചുയരുന്ന ഇന്ധനവിലയും വാഹനക്കമ്പനികളുടെ മനോഭാവവും വാഹനവിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മേല്‍കൈ നല്‍കുന്നതാണ്.
ഇന്ധനവാഹനങ്ങളെ അപേക്ഷിച്ച് നിലവിലെ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളാണ് അഭികാമ്യമെന്ന വാദവും ശക്തമാണ്.ഇന്ധനച്ചെലവുകള്‍ കുറയ്ക്കുന്നതിനൊപ്പം നികുതി നേട്ടം ഉപയോക്താക്കള്‍ക്കു നല്‍കാനും ഇവികള്‍ക്കു സാധിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കു പ്രചാരം നല്‍കുന്നതിനും വില സാധാരണക്കാര്‍ക്ക് ഉതകുന്നതാക്കുന്നതിനും നിരവധി നികുതി ഇളവുകളാണ് ഇന്ന് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവ്
വ്യക്തിഗത ഉപയോഗത്തിനുള്ള കാറുകള്‍ ഇന്ത്യന്‍ നികുതി നിയമങ്ങള്‍ക്ക് കീഴില്‍ ആഡംബര ഉല്‍പ്പന്നമായാണു കണക്കാക്കുന്നത്. അതിനാല്‍ തന്നെ ശമ്പളമുള്ള പ്രഫഷണലുകള്‍ക്ക് വാഹന വായ്പകളില്‍ നികുതി ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. എന്നാല്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു നികുതി ഇളവുകള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ പുതിയ ചില സെക്ഷനുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
നേരത്തെ ചില വാഹനനിര്‍മാതാക്കള്‍ ഇതിനെ എതിര്‍ത്തിരുന്നെങ്കിലും നിലവില്‍ മിക്ക കമ്പനികളും ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ തന്നെയാണ് ഇതിനു കാരണം. വില്‍പ്പന വര്‍ധിച്ചതോടെ, വിവിധ നിര്‍മ്മാതാക്കള്‍ വരും വര്‍ഷത്തില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
നികുതിയിളവും യോഗ്യതാ മാനദണ്ഡവും
സെക്ഷന്‍ 80 ഇഇബി പ്രകാരം ഇലക്ട്രിക് വാഹന വായ്പയ്ക്ക് 1,50,000 രൂപ വരെ മൊത്തം നികുതി ഇളവ് ലഭ്യമാണ്. ഈ നികുതി ഇളവ് കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കു ലഭ്യമാണെന്നതാണ് പ്രധാന സവിശേഷത. ഈ കിഴിവ് പ്രയോജനപ്പെടുത്താന്‍ വ്യക്തികള്‍ക്ക് മാത്രമേ കഴിയൂ.
സ്ഥാപനങ്ങള്‍ പോലുള്ള മറ്റൊരു നികുതിദായകനും ഈ കിഴിവിന് അര്‍ഹതയില്ല. അതായത്, നിങ്ങള്‍ ഒരു എച്ച്.യു.എഫ്, എ.ഒ.പി, പങ്കാളിത്ത സ്ഥാപനം, കമ്പനി അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള നികുതിദായകരാണെങ്കില്‍ ഈ വ്യവസ്ഥയ്ക്ക് കീഴില്‍ ഒരു നേട്ടവും ക്ലെയിം ചെയ്യാന്‍ കഴിയില്ലെന്നു സാരം.
സെക്ഷന്‍ 80 ഇഇബിക്കു ബാധകമായ വ്യവസ്ഥകള്‍
ഈ ഇളവ് ഓരോ വ്യക്തിക്കും ഒരിക്കല്‍ മാത്രമേ ലഭ്യമാകൂ. മുമ്പ് ഇലക്ട്രിക് വാഹനം സ്വന്തമാക്കാത്ത ഒരാള്‍ക്ക് മാത്രമേ നികുതി ഇളവിന് അര്‍ഹതയുള്ളൂവെന്ന് സാരം. ഒരു ഇലക്ട്രിക് വാഹനത്തിനായി ധനസഹായം തേടുന്ന വ്യക്തികള്‍ക്കു മാത്രമേ ഈ ഇളവ് ലഭിക്കൂ. ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്നോ ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തില്‍ നിന്നോ വായ്പയ്ക്കു ശ്രമിക്കാം.
2019 ഏപ്രില്‍ ഒന്നിനും 2023 മാര്‍ച്ച് 31 നും ഇടയില്‍ എടുത്ത ഇവി വായ്പകള്‍ക്കു നികുതി നേട്ടത്തിന് അര്‍ഹതയുണ്ട്. 2020 - 2021 സാമ്പത്തിക വര്‍ഷം മുതല്‍, സെക്ഷന്‍ 80 ഇഇബി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
ശ്രദ്ധേയമായ മറ്റു പ്രഖ്യാപനങ്ങള്‍
പാരീസ് കാലാവസ്ഥാ ഉടമ്പടിക്ക് കീഴിലുള്ള പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനായി, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം മുന്‍കൈയെടുക്കുകയും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് പ്രോത്സാഹനം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങളെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഫീസില്‍ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അടുത്തിടെ വ്യകതമാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജി.എസ്.ടി. ബാധ്യത സര്‍ക്കാര്‍ അഞ്ചു ശതമാനമായി കുറച്ചിരുന്നു. ഇലക്ട്രിക്കിലേക്കുള്ള മാറ്റം വേഗതത്തിലാക്കാന്‍ ഫെയിം 2 പദ്ധതിക്കു കീഴില്‍ കാറുകള്‍ക്ക് 1.5 ലക്ഷം രൂപവരെ ഇളവ് നല്‍കുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ക്കു മൊത്തം വിലയുടെ 40 ശതമാനം വരെയാണ് സബ്‌സിഡി നല്‍കുന്നത്.
RELATED STORIES
മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ കുവൈത്തില്‍നിന്ന് എത്തി കൊന്ന് ...
13 Dec 2024 3:00 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും ഒളിവില്‍ (വീഡിയോ)
13 Dec 2024 1:49 AM GMT''പണക്കാരാവാതെ തിരികെ വരില്ല''; ലക്കി ഭാസ്കര്‍ കണ്ട് നാടുവിട്ട...
13 Dec 2024 1:01 AM GMTതമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തടസ്സമില്ല: ബോംബൈ...
12 Dec 2024 2:56 PM GMT