'റെഡി ടു ഈറ്റ് ' മല്‍സ്യ വിഭവങ്ങളുടെ നിര്‍മ്മാണം; കിംഗ്‌സും, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും കരാര്‍ ഒപ്പുവെച്ചു
രാസവസ്തുക്കളുടെയും പ്രിസര്‍വേറ്റവീവ്‌സിന്റെയും സഹായമില്ലാതെ ദീര്‍ഘകാലം കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള നൂതനമായ സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് ഈ കരാറിലൂടെ വഴിയൊരുങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി

കൊച്ചി: സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ദീര്‍ഘകാലം കേടുവരാത്ത റെഡി ടു ഈറ്റ് മല്‍സ്യവിഭവങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സും കേന്ദ്രകാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഭാഗമായുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും (CIFT) ഒപ്പുവെച്ചു. രാസവസ്തുക്കളുടെയും പ്രിസര്‍വേറ്റവീവ്‌സിന്റെയും സഹായമില്ലാതെ ദീര്‍ഘകാലം കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള നൂതനമായ സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് ഈ കരാറിലൂടെ വഴിയൊരുങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കിംഗ്‌സ് ഇന്‍ഫ്രായുടെ വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ് റെഡി ടു ഈറ്റ് മേഖലയിലേക്കുള്ള പ്രവേശനമെന്ന് കരാറില്‍ ഒപ്പുവെച്ചതിനു ശേഷം കിംഗ്‌സ് ഇന്‍ഫ്രാവെഞ്ചേഴ്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു. ചെമ്മീന്റെ പുറന്തോടില്‍ നിന്നും പ്രോട്ടീന്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള മാറ്റൊരു കരാറിലും ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു. രാസവസ്തുക്കളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുന്ന സാങ്കേതിക വിദ്യയാവും പ്രോട്ടീന്‍ വേര്‍തിരിക്കുന്നതിനായി ഉപയോഗപ്പെടുത്തുക.
മല്‍സ്യമേഖലയില്‍ നൂതനമായ ഉല്‍പ്പന്നങ്ങള്‍ സാധ്യമാക്കുന്ന നിരവധി സാങ്കേതികവിദ്യകള്‍ CIFT വികസിപ്പിച്ചിട്ടുണ്ടെന്നും വാണിജ്യാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്തുന്നതിനായി കിംഗ്്‌സ് പോലുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്നും CIFT ഡയറക്ടര്‍ ലീന എഡ്വിന്‍ പറഞ്ഞു. കൊച്ചിയിലെ CIFT-ന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഷാജി ബേബി ജോണിന് പുറമെ കിംഗ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും, CIFT ലെ വിവിധ വകുപ്പുകളുടെ തലവന്മരും, ശാസ്ത്രജ്ഞരും പങ്കെടുത്തു.
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMT