Economy

ഇന്ത്യയുടെ ആദ്യത്തെ ബ്ലഡ് സെല്‍ കൗണ്ടറുമായി അഗാപ്പെ-എല്‍ ടി ടി എസ്

ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ബ്ലഡ് സെല്‍ കൗണ്ടര്‍ എന്ന നൂതന ഡയഗ്‌നോസ്റ്റിക് ഉപകരണം പുറത്തിറക്കി.രോഗനിര്‍ണ്ണയത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഉപകരണത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള വിപണനം എറണാകുളം പട്ടിമറ്റത്ത് അഗാപ്പെയുടെ നിര്‍മ്മാണ യൂനിറ്റില്‍ ഏപ്രില്‍ ആറിന് അഗാപ്പെ സില്‍വര്‍ജൂബിലി ആഘോഷവേളയില്‍ തുടക്കം കുറിക്കും.

ഇന്ത്യയുടെ ആദ്യത്തെ ബ്ലഡ് സെല്‍ കൗണ്ടറുമായി അഗാപ്പെ-എല്‍ ടി ടി എസ്
X

കൊച്ചി: മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ മുന്‍നിരക്കാരായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ്, ലാര്‍സന്‍ ആന്റ് ടൂബ്രോ ടെക്‌നോളജി സര്‍വ്വീസസി(എല്‍ടിടിഎസ്) ന്റെ സാങ്കേതിക സഹകരണത്തോടെ ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ബ്ലഡ് സെല്‍ കൗണ്ടര്‍ എന്ന നൂതന ഡയഗ്‌നോസ്റ്റിക് ഉപകരണം പുറത്തിറക്കി.രോഗനിര്‍ണ്ണയത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഉപകരണത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള വിപണനം എറണാകുളം പട്ടിമറ്റത്ത് അഗാപ്പെയുടെ നിര്‍മ്മാണ യൂനിറ്റില്‍ ഏപ്രില്‍ ആറിന് അഗാപ്പെ സില്‍വര്‍ജൂബിലി ആഘോഷവേളയില്‍ തുടക്കം കുറിക്കും.

രാജ്യം ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളുടെ നിര്‍മ്മാണ രംഗത്ത് സ്വയം പര്യാപ്തതകൈവരിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പാണിതെന്ന് അഗാപ്പെ മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ പറഞ്ഞു.ഡങ്കി, എലിപ്പനി, അലര്‍ജികള്‍, ലുക്കീമിയ,ടൈഫോയിഡ്, അനീമിയ തുടങ്ങിയ നിരവധി രോഗങ്ങളുടെ കൃത്യവും വേഗതയേറിയതും ചിലവുകുറഞ്ഞതുമായ നിര്‍ണ്ണയത്തിന് ബ്ലഡ് സെല്‍ കൗണ്ടര്‍ സഹായകമാവും.രാജ്യത്ത് ഈ സാങ്കേതിക വിദ്യ ആവശ്യമുള്ള അറുപതിനായിരത്തോളം മെഡിക്കല്‍ ലാബുകളുണ്ട്. പ്രതിവര്‍ഷം ഇരുപതിനായിരത്തോളം ഉപകരണങ്ങള്‍ ഈ മേഖലയില്‍ ആവശ്യമാണ്. ഇവ കൂടിയ വിലയ്ക്ക് യു എസ്, ജപ്പാന്‍, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് തോമസ് ജോണ്‍ പറഞ്ഞു.

കുറഞ്ഞ ചിലവില്‍ രോഗനിര്‍ണ്ണയം ലഭ്യമാവുന്നതോടൊപ്പം മുഴുവന്‍ സമയം ടെക്‌നോളജി സപോര്‍ട്ടും, സര്‍വീസും നല്‍കാന്‍ തദ്ദേശീയമായ ഉപകരണങ്ങള്‍ക്ക് സാധിക്കും, അദ്ദേഹം പറഞ്ഞു.അഗാപ്പെയുമായുള്ള സഹകരണത്തിലൂടെ കുറഞ്ഞ കാലയളവില്‍ രാജ്യത്തെ മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക്‌സ് രംഗത്ത് വിപ്ലവകരമായ പല കാല്‍വയ്പുകളും സാധ്യമാകുമെന്ന് എല്‍ ടി ടി എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ കേശബ് പാണ്ഡെ പറഞ്ഞു.പൂര്‍ണ്ണ യന്ത്രവത്കൃത പ്രോട്ടീന്‍ അപഗ്രഥന യന്ത്രം, സെമി ഓട്ടോ അനലൈസറുകള്‍,ഇലക്ട്രോളിറ്റിക്ക് അനലൈസറുകള്‍, കൊയാഗുലേഷന്‍ അനലൈസറുകള്‍, ഹെമറ്റോളജി അനലൈസറുകള്‍, യൂറിന്‍ അനലൈസറുകള്‍, ഇമ്മ്യൂണോ അനലൈസറുകള്‍, റീ ഏജന്റുകള്‍ എന്നിവ അഗാപ്പെ ഉത്പാദിപ്പിക്കുന്നുണ്ട്.പട്ടിമറ്റത്തുള്ള നിര്‍മ്മാണ യൂനിറ്റിന് പുറമെ സ്വിസ്സര്‍ലാന്റിലും (സൂറിക്ക്) മുവാറ്റുപുഴ നെല്ലാട് കിന്‍ഫ്രയിലും അഗാപ്പെക്ക് ഗവേഷണ നിര്‍മ്മാണ യൂനിറ്റുകളുണ്ട്. അഗാപ്പെയുടെ ഉല്‍പന്നങ്ങള്‍ ലോകത്ത് 60 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും തോമസ് ജോണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it