Bank

യെസ് ബാങ്കിലെ ഡിപ്പോസിറ്റുകള്‍ സുരക്ഷിതമെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രശാന്ത് കുമാര്‍

പുറത്തുനിന്നുള്ള ഫണ്ടിനെ ആശ്രയിക്കാതെ തന്നെ ബാധ്യതകള്‍ നിറവേറ്റാനുള്ള പണലഭ്യത ബാങ്കിനുണ്ടെന്നും പ്രശാന്ത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.ബാങ്കിന്റെ ശാഖകള്‍ 2020 മാര്‍ച്ച് 21 വരെ ഒരു മണിക്കൂര്‍ മുമ്പ് 08:30 മണിക്ക് തുറക്കും. അതോടൊപ്പം മാര്‍ച്ച് 27 വരെ തങ്ങളുടെ മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി പ്രവര്‍ത്തന സമയം വൈകുന്നേരം 4.30-ല്‍ നിന്ന് 5.30 വരെ നീട്ടിയിട്ടുണ്ട്

യെസ് ബാങ്കിലെ ഡിപ്പോസിറ്റുകള്‍ സുരക്ഷിതമെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രശാന്ത് കുമാര്‍
X

കൊച്ചി: ഡിപ്പോസിറ്റര്‍മാരുടേയും ബാങ്കുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റു ഭാഗഭാക്കുകളുടേയും പണം പൂര്‍ണമായും സുരക്ഷിതമാണെന്നും ഒരു വിധത്തിലുമുള്ള ആശങ്ക വേണ്ടെന്നും യെസ് ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റര്‍ പ്രശാന്ത് കുമാര്‍. പുറത്തുനിന്നുള്ള ഫണ്ടിനെ ആശ്രയിക്കാതെ തന്നെ ബാധ്യതകള്‍ നിറവേറ്റാനുള്ള പണലഭ്യത ബാങ്കിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂര്‍ണമായി ബാങ്കിംഗ് സേവനം പുനരാരംഭിച്ച യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്, ബാങ്കിന്റെ ശാഖകള്‍ 2020 മാര്‍ച്ച് 21 വരെ ഒരു മണിക്കൂര്‍ മുമ്പ് 08:30 മണിക്ക് തുറക്കും. അതോടൊപ്പം മാര്‍ച്ച് 27 വരെ തങ്ങളുടെ മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി പ്രവര്‍ത്തന സമയം വൈകുന്നേരം 4.30-ല്‍ നിന്ന് 5.30 വരെ നീട്ടിയിട്ടുണ്ട്.ബാങ്കിന്റെ ശാഖകളിലും എടിഎമ്മുകളിലും ആവശ്യത്തിനു പണം ലഭ്യമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ തിടുക്കം കാണിക്കേണ്ടെ ആവശ്യമില്ലെന്നും കുമാര്‍ പറഞ്ഞു.

അടുത്ത മൂന്നു വര്‍ഷം എസ്ബിഐ 49 ശതമാനം ഓഹരികളുമായി യെസ് ബാങ്കിലുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഒട്ടും ആശങ്ക വേണ്ട. മാത്രവുമല്ല, സര്‍ക്കാര്‍, റിസര്‍വ് ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ശക്തമായ പിന്തുണയുമുണ്ട്. വെറും 13 ദിവസങ്ങള്‍ക്കുള്ളില്‍ മോറട്ടോറിയം പിന്‍വലിക്കുവാന്‍ സാധിച്ചു. റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് യെസ് ബാങ്കിന്റെ റേറ്റിംഗ് മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it