എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുമായി എസ്ബിഐ മ്യൂച്ച്വല്‍ ഫണ്ട്
പുതിയ ഫണ്ട് ഓഫര്‍ ഓഗസ്റ്റ് 12 ആരംഭിച്ച് 25ന് ക്ലോസ് ചെയ്യും

എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനും മൊത്തത്തിലുള്ള സ്‌കീം പോര്‍ട്ട്‌ഫോളിയോയ്ക്ക് സ്ഥിരത നല്‍കുന്നതിനുള്ള സ്ഥിര വരുമാനത്തിനും വിപണിയിലുടനീളം പ്രവര്‍ത്തിക്കും. മൂല്യനിര്‍ണ്ണയം, വരുമാന നിയന്ത്രിതര്‍, സെന്റിമെന്റ് ഇന്‍ഡിക്കേറ്റര്‍, ഉയര്‍ന്ന ആല്‍ഫ സൃഷ്ടിക്കാനുള്ള അവസരം എന്നിവ പോലുള്ള നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കി, എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന്റെ ഫണ്ട് മാനേജര്‍ക്ക് അസറ്റ് ക്ലാസുകളിലുടനീളം 0100 ശതമാനം പരിധിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും.
ഇക്വിറ്റി മാര്‍ക്കറ്റുകള്‍ പ്രാഥമികമായി ധാരാളം ആഗോള ദ്രവ്യതയാല്‍ നയിക്കപ്പെടുമ്പോള്‍, വളരെ അനുയോജ്യമായ സമയത്ത് എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് ആരംഭിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും പുതിയ ഫണ്ട് ഓഫര്‍ ശക്തമായ സാമ്പത്തിക, മാര്‍ക്കറ്റ് സൂചകങ്ങളെ അടിസ്ഥാനമാക്കി ഇക്വിറ്റിയിലും കടത്തിലും ഉചിതമായ അസറ്റ് അലോക്കേഷന്‍ വിലയിരുത്തുന്നതിന് മൂന്നു തല നിക്ഷേപ തന്ത്രം പിന്തുടരുമെന്നും എംഡിയും സിഇഒയുമായ വിനയ് എം.ടോണ്‍സ് പറഞ്ഞു.
നേട്ടങ്ങളില്‍ വര്‍ധനയുണ്ടാക്കാനും ഇടിവ് പരിമിതപ്പെടുത്താനും ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു നിക്ഷേപ മാര്‍ഗമാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകളെന്നും എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് ഇക്വിറ്റിക്കും ഡെബ്റ്റിനും ഇടയില്‍ ചലനാത്മകമായി നീങ്ങുകയും ഞങ്ങളുടെ കരുത്തുറ്റ 3ടയര്‍ നിക്ഷേപ പ്രക്രിയ പിന്തുടരുമെന്നും റിസ്‌ക് ക്രമീകരിച്ച് വരുമാനം നേടുന്നതില്‍ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുകയും ലേബലിനോട് സത്യസന്ധമായിരുന്നുകൊണ്ട് അത് ഒരു മികച്ച അസറ്റ് അലോക്കേഷനില്‍ എത്തിച്ചേരാനുള്ള വഴക്കം പ്രയോജനപ്പെടുത്തുമെന്നും പുതിയ ഫണ്ട് ഓഫറിലൂടെ, തങ്ങളുടെ നിക്ഷേപകര്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കാര്യക്ഷമമായി നേടാന്‍ സഹായിക്കുന്നതിന് ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കുന്നത് തുടരുകയാണെന്നും ചീഫ് ബിസിനസ് ഓഫീസര്‍ ഡി.പി.സിങ് പറഞ്ഞു.
മിനിമം ആപ്ലിക്കേഷന്‍ തുക 5000 രൂപയാണ്. തുടര്‍ന്ന് ഒരു രൂപയുടെ ഗുണനങ്ങളാകും. ദിനേശ് ബാലചന്ദ്രനും ഗൗരവ് മേത്തയുമാണ് എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് ഇക്വിറ്റി വിഭാഗം മാനേജര്‍മാര്‍ ദിനേശ് അഹുജയാണ് ഡെബ്റ്റ് വിഭാഗം നോക്കുന്നത്. മോഹിത് ജെയിന്‍ പ്രവാസി നിക്ഷേപം പരിപാലിക്കും.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT